1 GBP = 90.00 INR                       

BREAKING NEWS

യൂറോപ്യന്‍ യൂണിയനുമായുള്ള അവസാന വട്ട ചര്‍ച്ചയും പൊലിഞ്ഞു; നേരിയ പ്രതീക്ഷയോടെ ബോറിസ് ജോണ്‍സണ്‍ ഡബ്ലിനിലേക്ക്; ബ്രക്‌സിറ്റ് ഉറപ്പാക്കിയിരിക്കവേ ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങി ബ്രിട്ടന്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ബോറിസ് ജോണ്‍സന്റെ കാര്യം കൂടുതല്‍ പരുങ്ങലിലാക്കി ബ്രക്‌സിറ്റില്‍ കടുത്ത അനിശ്ചിതത്വം. അവസാന പിടിവള്ളി എന്ന നിലയില്‍ ബോറിസ് ഡബ്ലിനില്‍ എത്തുകയാണ്. എങ്ങനെയും ഇടഞ്ഞു നില്‍ക്കുന്നവരെ കൂടി ബ്രക്‌സിറ്റ് നടപ്പാക്കി എടുക്കുക പക്ഷെ എന്തൊക്കെ തന്ത്രങ്ങള്‍ മെനഞ്ഞാലും ബോറിസിന് ആവശ്യമായ പിന്തുണ കിട്ടില്ല എന്നാണ് പറയപ്പെടുന്നത്. ഇനി രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് അഭികാമ്യം എന്ന് പറയുന്നവരുടെ എണ്ണം പെരുകുന്നു.

അവിടെയും ശിഥിലമായി നില്‍ക്കുന്ന ടോറികളും ലേബറും തമ്മില്‍ മത്സരിക്കുമ്പോള്‍ ഇപ്പോഴത്തെ നിലയില്‍ നിന്നും ഭേദപ്പെട്ട സര്‍ക്കാര്‍ ഉണ്ടായിക്കൊള്ളണം എന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആഞ്ചേല മെര്‍ക്കല്‍ തന്റെ നിലപാട് വ്യക്തമാക്കിയതോടെയാണ് ബോറിസിന്റെ നീക്കങ്ങള്‍ എത്തുമെത്താതെ പോകുന്നത്. ഇന്നലെ ബോറിസ് നടത്തിയ ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് ഇരുനേതാക്കളും ഈ ആഴ്ച തന്നെ നേരില്‍ കാണാന്‍ തീരുമാനം ആയത്.

അതിനിടെ നോ ഡീല്‍ നടന്നാല്‍ ഉടന്‍ ഇലക്ഷനിലേക്കു നീങ്ങണം എന്നതാണ് ടോറികളുടെ നിലപാട്. ബോറിസും ആഞ്ചേല മെര്‍ക്കലും നടന്ന സംഭവങ്ങള്‍ ഏറെ വാഗ് വാദം നിറഞ്ഞത് ആയിരുന്നെന്നു സൂചനയുണ്ട്. താല്‍ക്കാലികമായ നടപടികള്‍ അല്ല ശാശ്വതമായ പിന്മാറ്റമാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. തികച്ചും സൗഹാര്‍ദ്ദമായുള്ള ഒരു വിടപറയലാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും ബോറിസ് പറയുന്നു. സ്ഥിതിഗതികള്‍ നിര്‍ണായകമായി മാറിയ സാഹചര്യത്തില്‍ ബോറിസ് ജോണ്‍സണ്‍ അടിയന്തിരമായി ഇന്നലെ രാവിലെ മന്ത്രിസഭാ യോഗം വിളിച്ചു കൂട്ടിയിരുന്നു. 

വടക്കന്‍ അയര്‍ലന്റ് ഇയു കസ്റ്റംസ് നിയമങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്ന മെര്‍ക്കലിന്റെ നിര്‍ദേശമാണ് ബ്രിട്ടനെ ചൊടിപ്പിച്ചതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് അവസാന വട്ട ശ്രമം എന്ന നിലയില്‍ ബോറിസ് ജോണ്‍സണ്‍ ഡബ്ലിനിലേക്ക് പോകുന്നത്. ബ്രക്‌സിറ്റ് സംബന്ധിച്ചുള്ള ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഈ യാത്രയിലൂടെ സാധിക്കുമെന്നാണ് ബോറിസിന്റെ പ്രതീക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category