1 GBP = 91.30 INR                       

BREAKING NEWS

ബ്രക്സിറ്റ് നടക്കുമോ? ചര്‍ച്ച പൊലിഞ്ഞാല്‍ എന്തു സംഭവിക്കും? പൗണ്ട് വിലയും മാര്‍ക്കറ്റും വീടും വിലയും ഇടിയുമോ? വരുന്ന രണ്ടാഴ്ച ബ്രിട്ടനില്‍ അരങ്ങേറുന്നത് എന്തൊക്കെ?

Britishmalayali
kz´wteJI³

ലണ്ടന്‍: വെറും രണ്ടാഴ്ചത്തെ സമയത്തിനുള്ളില്‍ ബ്രിട്ടനില്‍ കാണാത്ത കാഴ്ചകള്‍ പലതും കാണേണ്ടി വരും. ബ്രക്‌സിറ്റിന്റെ കാര്യത്തില്‍ ഉള്ള തീരുമാനം ബോറിസിന്റെ ആഗ്രഹത്തിന് വിപരീതമായി മാറും എന്നാണ് ഒടുവില്‍ സൂചന. ക്രിസ്മസിന് മുന്‍പ് രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങും എന്നതാണ് പൊതുവായ സൂചന. ഇതിനിടയില്‍ ജനജീവിതത്തില്‍ എന്തു മാറ്റം ഉണ്ടാകും, നാണയ വിപണി ഏതു വിധത്തില്‍ പ്രതികരിക്കും, വീട് വില തകരുമോ അതോ പിടിച്ചു നില്‍ക്കുമോ തുടങ്ങിയ ആശങ്കകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഏറെയാണ്.

ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ ഇനി ഒരു ഫലവും ചെയ്യില്ലായെന്ന് വ്യക്തമാക്കിയാണ് ഇന്നലെ രാവിലെ ബോറിസ് ജോണ്‍സണും ആഞ്ചെല മെര്‍ക്കലും തമ്മിലുളള ഫോണ്‍ സംഭാഷണം അവസാനിച്ചത്. ഇതേ തുടര്‍ന്ന് അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച ബോറിസ് ജോണ്‍സന്‍ എന്തിനും ഒരുങ്ങിയിരിക്കാനുള്ള നിര്‍ദേശമാണ് മന്ത്രിമാര്‍ക്ക് നല്‍കിയത്.

നോര്‍ത്തേണ്‍ അയര്‍ലന്റ് യൂറോപ്പില്‍ തുടരണം എന്ന ആവശ്യത്തിലാണ് തര്‍ക്കം തുടരുന്നത്. ബ്രക്‌സിറ്റിനു കൂടുതല്‍ സാവകാശം ലഭിക്കുകയും നവംബര്‍ അവസാനം രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആഞ്ചെല മെര്‍ക്കല്‍ മുന്നോട്ടു വച്ച സകല നിര്‍ദേശങ്ങളും ബോറിസ് ജോണ്‍സണ്‍ നിരാകരിച്ചെന്നാണ് സൂചന. ബോറിസ് പിടിവാശി കാട്ടുകയാണ് എന്ന് ആരോപിച്ചു ആഞ്ചെലയും നിലപാട് കടുപ്പിച്ചു. ഇരു നേതാക്കളും തമ്മില്‍ കടുത്ത വാദ പ്രതിവാദങ്ങള്‍ ഉണ്ടായതായാണ് സൂചന.

ചൂടേറിയ ബ്രക്‌സിറ്റ് ചര്‍ച്ചകളാണ് നടന്നു വരുന്നത്. യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയനില്‍ വടക്കന്‍ അയര്‍ലന്റിനെ തുടരാന്‍ സമ്മതിക്കുക മാത്രമാണ് കരാര്‍ അംഗീകരിക്കാനുള്ള ഏക മാര്‍ഗ്ഗമെന്നാണ് ആഞ്ചെല മെര്‍ക്കല്‍ ജോണ്‍സണ്‍ ജോണ്‍സണിനോട് പറഞ്ഞിരിക്കുന്നത്. 

ഇന്ന് വൈകുന്നേരം ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ പങ്കെടുക്കും. അടുത്ത തിങ്കളാഴ്ച നടക്കുന്ന ക്വീന്‍സ് പ്രസംഗത്തില്‍ ബോറിസ് ജോണ്‍സണ്‍ തന്റെ പുതിയ ആഭ്യന്തര നിയമനിര്‍മ്മാണ അജണ്ട തയ്യാറാക്കാന്‍ ഒരുങ്ങുകയാണ്. പാര്‍ലമെന്ററി സെഷന്‍ ഇന്ന് അവസാനിക്കുന്നതിന് അര്‍ത്ഥം, ബ്രക്‌സിറ്റ് സംബന്ധിച്ചുള്ള ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ കോമണ്‍സില്‍ പ്രധാനമന്ത്രിക്ക് നേരിടേണ്ടി വരില്ലായെന്നതു തന്നെയാണ്.

അതിനാല്‍ തന്നെ, മുഴുവന്‍ ചിന്തയും ബ്രക്‌സിറ്റിലേക്ക് കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ഒക്ടോബര്‍ 17ന് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്ക് മുമ്പ് കരാര്‍ ഉണ്ടാക്കാന്‍ കഴിയുമോ എന്നതിന്റെ ഇരുവശവും അറിയുവാന്‍ സാധിക്കുമെന്നും ബ്രസല്‍സ് അഭിപ്രായപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഒരു കരാറിലേക്കും എത്തുവാന്‍ തീരുമാനമായില്ലെങ്കില്‍, ബ്ലോക്കിന്റെ ശ്രദ്ധ യുകെക്ക് ബ്രക്‌സിറ്റ് കാലതാമസം നല്‍കുമോ എന്നതിലേക്ക് മാറും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category