1 GBP = 95.00 INR                       

BREAKING NEWS

നഴ്സിംഗ് ഹോമുകളിലെ ഹെല്‍ത്ത് ആന്റ് സേഫ്റ്റി നിയമങ്ങള്‍ കുട്ടിക്കളിയല്ല; ശ്രദ്ധിച്ചില്ലെങ്കില്‍ കരിയര്‍ തന്നെ അവസാനിക്കും; നിങ്ങള്‍ ഒരു നഴ്സിംഗ് ഹോം ഉടമയോ കെയററോ നഴ്സിംഗ് ഹോം നഴ്സോ ആണെങ്കില്‍ നിര്‍ബന്ധമായും അറിയേണ്ട കാര്യങ്ങള്‍

Britishmalayali
kz´wteJI³

യുകെയിലെ രജിസ്ട്രേഡ് കെയര്‍ഹോമുകളില്‍ നടക്കുന്ന നിരുത്തരവാദപരമായ സംഭവങ്ങളും അതിനെ തുടര്‍ന്ന് അന്തേവാസികള്‍ക്ക് നേരിടേണ്ടി വരുന്ന ആപത്തുകളും നിരന്തരം പുറത്ത് വന്ന് കൊണ്ടിരിക്കുന്ന കാലമാണിത്.ഇത്തരം കെയര്‍ഹോമുകള്‍ നടത്തുന്നത് തികച്ചും ഉത്തരവാദിത്വവും ജാഗ്രതയും പുലര്‍ത്തേണ്ടുന്ന കാര്യമാണ്. ഇവയില്‍ പിഴവ് വരുത്തിയാല്‍ കടുത്ത പ്രത്യാഘാതങ്ങളും ശിക്ഷകളുമായിരിക്കും ഉത്തരവാദിത്വപ്പെട്ടവരെ കാത്തിരിക്കുന്നതെന്നറിയുക.നഴ്‌സിംഗ് ഹോമുകളിലെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി നിയമങ്ങള്‍ അത്ര കുട്ടിക്കളിയല്ലെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം മനസിലാക്കിയാല്‍ നന്നായിരിക്കും.

വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ അവസാനിക്കുന്നത് നിങ്ങളുടെ കരിയര്‍ തന്നെയായിരിക്കുമെന്ന് പ്രത്യേകം ഓര്‍ക്കുക. സോഷ്യല്‍കെയര്‍ ലീഡര്‍ഷിപ്പ് വിദഗ്ധനായ ലിയാം പാല്‍മറാണ് ഇത് സംബന്ധിച്ച നിര്‍ണായ നിര്‍ദേശങ്ങളും വിവരങ്ങളും പ്രദാനം ചെയ്തിരിക്കുന്നത്. നിങ്ങള്‍ ഒരു നഴ്‌സിംഗ് ഹോം ഉടമയോ കെയററോ നഴ്‌സിംഗ് ഹോം നഴ്‌സോ ആണെങ്കില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. റെസിഡന്‍ഷ്യല്‍ കെയറിലെ ആരോഗ്യ-സുരക്ഷാ സംബന്ധിയായും നിര്‍ബന്ധിതമായി പാലിക്കേണ്ടതുമായ ചില നിയമങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. രജിസ്ട്രേഡ് കെയര്‍ഹോം മാനേജര്‍മാര്‍ക്ക് തങ്ങള്‍ പ്രദാനം ചെയ്യുന്ന സേവനം വിലയിരുത്തുന്നതിനുള്ള ഒരു മാര്‍ഗരേഖയുമാണിത്.

റെസിഡന്‍ഷ്യല്‍ കെയറിലെ ആരോഗ്യവും സുരക്ഷയും
ഇത് വളരെ വ്യാപകമായ ഒരു ഏരിയയാണ്. ഇതിനെ നിയന്ത്രിക്കുന്നത് സിക്യുസിയാണ്. ഇതിന് മുമ്പ് ഇവയ്ക്ക് മേല്‍നോട്ടം നടത്തിയിരുന്നത് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്സിക്യൂട്ടീവായ ഹെല്‍ത്ത് എഡ്യുക്കേഷന്‍ ഓഫ് ഇംഗ്ലണ്ടായിരുന്നു. ഈ വിഷയത്തില്‍ രജിസ്ട്രേഡ് മാനേജര്‍മാര്‍ക്ക് പര്യാപ്തമായ അറിവുണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. തങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റി പഠിക്കുന്നതിനായി രജിസ്ട്രേഡ് മാനേജര്‍മാര്‍ക്കായി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് അഥവാ ഐഒഎസ്എച്ച് 'മാനേജിംഗ് സേഫ്ലി' ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്ന് ദിവത്തെ മാനേജ്മെന്റ്തലത്തിലുള്ള കോഴ്സാണിത്. ഇതിന് പുറമെ ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് അഥവാ സിഐഇഎച്ച് ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കോഴ്സും (എല്‍3) യും ലഭ്യമാണ്. തങ്ങളുടെ പ്രത്യേക ഉത്തരവാദിത്വങ്ങളെപ്പറ്റി ഇവയിലൂടെ മനസിലാക്കാന്‍ മാനേജര്‍മാര്‍ക്ക് അവസരം ലഭിക്കും. കെയര്‍ഹോമുകളിലെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായി എച്ച്എസ്ഇ അത്യധികം ഉപകാരപ്പെടുന്ന ഒരു ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. എച്ച്എസ്ജി20 എന്നാണിത് അറിയപ്പെടുന്നത്. ഇത് എച്ച്എസ്ഇ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

കെയര്‍ഹോം വേണ്ട രീതിയില്‍ മെയിന്റയിന്‍ ചെയ്യാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തികച്ചും വള്‍നറബിളായവരെ പാര്‍പ്പിച്ചിരിക്കുന്ന കെയര്‍ഹോമുകള്‍ വേണ്ട വിധത്തില്‍ പഴുതുകളില്ലാതെയും അശ്രദ്ധയില്ലാതെയും മെയിന്റയിന്‍ ചെയ്തില്ലെങ്കില്‍ വന്‍ അപകടങ്ങള്‍ക്ക് എപ്പോഴും സാധ്യതയുണ്ട്. അതിനായി കെയര്‍ഹോം ഉടമകളും മാനേജര്‍മാരും നിരവധി കാര്യങ്ങളില്‍ കടുത്ത ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.അവയില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇനി പ്രതിപാദിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുക
കെയര്‍ഹോം നടത്തുന്ന കെട്ടിടം പ്രഫഷണലായി മെയിന്റയിന്‍ ചെയ്തതായിരിക്കണം. ഇതിനായി ഇവിടുത്തെ ഗ്യാസ്, ഇലക്ട്രിക്, വാട്ടര്‍, കുക്കറുകള്‍, ലിഫ്റ്റുകള്‍, ഹീറ്റിംഗ്, ഫയര്‍ഡോറുകള്‍, തുടങ്ങിയവയുടെ സുരക്ഷ പഴുതടച്ച് ഉറപ്പ് വരുത്തേണ്ടതാണ്. ഇതിനായി ഫയര്‍ അലാറങ്ങളുടെ പ്രവര്‍ത്തനക്ഷമത നിരന്തരം പരിശോധിക്കണം. കെട്ടിടം കാലാകാലങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിരിക്കണം.

കെയര്‍ഹോം മെയിന്റനന്‍സ്
കെട്ടിടത്തിലെ പ്രത്യേക ഉപകരണങ്ങള്‍ നന്നായി മെയിന്റയിന്‍ ചെയ്തിരിക്കണം. ഉദാഹരണമായി ഹോയ്സ്റ്റുകള്‍, വീല്‍ചെയറുകള്‍, സ്ലിംഗ്സ്, ബെഡ് റെയിലുകള്‍, തുടങ്ങിയവയുടെ പ്രവര്‍ത്തനക്ഷമത നിരന്തരം പരിശോധിച്ചുറപ്പാക്കണം.ഇവിടെ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളുടെയും യഥോചിതമായ പ്രവര്‍ത്തനത്തില്‍ യാതൊരു വിട്ട് വീഴ്ചയുമുണ്ടാകരുത്. കെയര്‍ഹോമുകളിലെ അപകടങ്ങള്‍ ഇതിലൂടെ ഒഴിവാക്കാനാവും.

ഫര്‍ണിച്ചറുകള്‍
മൂന്നാമതായി ശ്രദ്ധിക്കേണ്ടത് കെയര്‍ഹോമുകളിലെ ഫര്‍ണിച്ചറുകളുടെ കാര്യത്തിലാണ്. അതായത് ഇവിടങ്ങളിലെ സോഫകള്‍, ബെഡുകള്‍ തുടങ്ങിയവ പോലള്ള ഉപകരണങ്ങള്‍ അന്തേവാസികളുടെ അവസ്ഥയ്ക്കനുസരിച്ചുളളതല്ലെങ്കില്‍ അപകടം സംഭവിക്കുമെന്നോര്‍ക്കുക. ഇതിനനുസരിച്ചുള്ള ഗുണമേന്മയിലും ഡിസൈനിലുമുളളതായിരിക്കണം ഇവിടങ്ങളിലെ ഫര്‍ണിച്ചറുകള്‍. ഇത്തരം ഫര്‍ണീച്ചറുകള്‍ അഗ്‌നിബാധയെ പ്രതിരോധിക്കുന്നവയായിരിക്കണം. ഇവ റെഗുലേറ്ററി റിഫോം ഓഫ്  ഫയര്‍ സേഫ്റ്റി  ഓര്‍ഡര്‍ 2005 പാലിക്കുന്നവയായിരിക്കണം. ഇലക്ട്രിക്കല്‍ സിസ്റ്റത്തിന്റെ സുരക്ഷ പരിശോധിച്ചുറപ്പാക്കണം. എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും പിഎടി ടെസ്റ്റിംഗിന് വിധേയമാക്കണം. സര്‍വീസ് യൂസര്‍മാരും സ്റ്റാഫും ഉപയോഗിക്കുന്ന പോര്‍ട്ടബിള്‍ ഉപകരണങ്ങളെയും ഇത്തരം പരിശോധനകള്‍ക്ക് വിധേയമാക്കണം.

അണുബാധ ഒഴിവാക്കണം
കെയര്‍ഹോമുകളിലെ അന്തേവാസികളുടെ ആരോഗ്യഅവസ്ഥ കാരണം അവര്‍ എളുപ്പത്തില്‍ രോഗാണുബാധയ്ക്കിരകളാകുമെന്ന് പ്രത്യേകം ഓര്‍ക്കുക. അതിനാല്‍ അണുബാധ യാതൊരു തരത്തിലുമുണ്ടാകാത്ത വിധത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇതിനായി ഫ്ലോറിംഗ്, സിങ്കുകള്‍, ടൈലുകള്‍, ഫിറ്റിംഗ്സുകള്‍ തുടങ്ങിയവ അണുവിമുക്തമാക്കാന്‍ നിരന്തരം ശ്രദ്ധിക്കണം. അണുബാധ ഒഴിവാക്കാന്‍ സോഷ്യല്‍ കെയറില്‍ പാലിക്കേണ്ടുന്ന കോഡ് ഓഫ് പ്രാക്ടീസ് ആരോഗ്യ വകുപ്പ് 2015ല്‍ പുറത്തിറക്കിയത് പിന്തുടരണം.

അഗ്‌നിസുരക്ഷ
കെയര്‍ഹോമുകള്‍ അഗ്‌നിസുരക്ഷ അഥവാ ഫയര്‍സേഫ്റ്റി ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി മൊത്തം ടീം തികഞ്ഞ ജാഗ്രത പുലര്‍ത്തണം. ഇതിനായി രജിസ്ട്രേഡ് കെയര്‍ഹോം മാനേജര്‍ വിട്ട് വീഴ്ചയില്ലാത്ത നേതൃത്വമേകണം. കെയര്‍ഹോമുകളില്‍ ഫയര്‍ അലാറങ്ങളുടെ പ്രവര്‍ത്തനക്ഷമത നിരന്തരം പരിശോധിച്ചുറപ്പാക്കണം. ഇവിടങ്ങളില്‍ ഫയര്‍ഡ്രില്ലുകള്‍ നിരന്തരം നടത്തണം. അന്തേവാസികളുടെ വാതിലുകള്‍ അഗ്‌നി പ്രതിരോധങ്ങളായിരിക്കണം. അവരുടെ റൂമുകളില്‍ തീപിടിത്ത സാധ്യത ഒഴിവാക്കണം. കെയര്‍ഹോമുകളുടെ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള് തീപിടിത്തത്തെ ഒഴിവാക്കുന്നവയായതിനാല്‍ അവ വിട്ട് വീഴ്ചയില്ലാതെ പിന്തുടരണം.

ഭക്ഷണത്തിന്റെ സുരക്ഷയും അത്യാവശ്യ മരുന്നുകളുടെ ലഭ്യതയും ഉറപ്പ് വരുത്തണം
കെയര്‍ഹോം അന്തേവാസികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടാകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ അതില്ലാതാക്കുന്നതിന് നിരന്തരം ശ്രദ്ധ വേണം. ഇതിന് പുറമെ അന്തേവാസികളില്‍ മിക്കവരും പ്രായമേറിയവരായതിനാല്‍ അവര്‍ സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്നവരുമായിരിക്കും.
അവ മുടക്കമില്ലാതെ ലഭ്യമാക്കാന്‍ അത്യാവശ്യ മരുന്നുകള്‍ യഥോചിതം സുരക്ഷിതമായ രീതിയില്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉറപ്പ് വരുണം.ഇതിനായുള്ള ഫ്രിഡ്ജുകളും മറ്റും ലഭ്യമാക്കിയിരിക്കണം.വിവിധ ഭക്ഷ്യവസ്തുക്കള്‍ അവയ്ക്കാവശ്യമായ ഊഷ്മാവില്‍ സൂക്ഷിക്കുന്നതിനും ആരോഗ്യകരമായ രീതിയില്‍ അവ അന്തേവാസികള്‍ക്ക് ലഭ്യമാക്കുന്നതിനുമുള്ള സംവിധാനങ്ങളുണ്ടായിരിക്കണം.

ഹൗസ് കീപ്പിംഗ്
അന്തേവാസികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്ന വിധത്തിലുള്ള ഹൗസ് കീപ്പിംഗ് സംവിധാനങ്ങള്‍ നിര്‍ബന്ധമാണ്. കെയര്‍ഹോം വിട്ട് വീഴ്ചയില്ലാതെ ശുചീകരിക്കേണ്ടതുണ്ട്. അതിലൂടെ അണുബാധയും ശുചിത്വും ഉറപ്പാക്കാം. തറകള്‍ നിരന്തരം ക്ലീന്‍ ചെയ്യുകയും ചുമരുകളില്‍ അഴുക്കൊഴിവാക്കുകയും വേണം. അന്തേവാസികളുടെ വസ്ത്രങ്ങളും കിടക്കകളും വിരികളും മറ്റും നിരന്തരം ശുചിയാക്കുകയും മാറ്റുകയും വേണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. അതു പോലെ അവരുടെ വ്യക്തിപരമായ ശുചിത്വം ഉറപ്പാക്കുന്ന കെയറും പ്രദാനം ചെയ്യണം. അന്തേവാസികള്‍ അടുക്കള പോലുള്ള ഇടങ്ങളില്‍ പോയിഅപകടം വരുത്താതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. അതുപോലെ അവര്‍ പുറത്തിറങ്ങിപ്പോയി അപകടം പറ്റിക്കാരിക്കാനും ശ്രദ്ധ വേണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category