1 GBP = 90.00 INR                       

BREAKING NEWS

യൂറോപ്പില്‍ നഴ്‌സാകണോ? ചെറുപുഴ മുതല്‍ കുമളി വരെ പലരില്‍ നിന്നായി തട്ടിച്ചത് കോടികള്‍: പാഠം പഠിക്കാതെ മലയാളി നഴ്‌സുമാര്‍

Britishmalayali
kz´wteJI³

ഇഎല്‍ടിഎസോ, ഒഇടിയോ ഇല്ലാതെ ബ്രിട്ടനില്‍ നഴ്‌സിംഗ് ചെയ്യാന്‍ സാധിക്കില്ലായെന്നു മാധ്യമങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചിട്ടും തട്ടിപ്പുകാരുടെ വലയില്‍ കുരുങ്ങുകയാണ് പാവപ്പെട്ട മലയാളി നഴ്‌സുമാര്‍. ഇപ്പോഴിതാ, ബ്രിട്ടനിലേക്ക് നഴ്‌സിംഗ് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റിലായതാടെ പുറത്തു വരുന്നത് നിരവധി മലയാളി നഴ്‌സുമാരുടെ കണ്ണീര്‍ക്കഥയാണ്.

നെടുങ്കണ്ടം തൂക്കുപാലം പാറത്തോട് സ്വദേശി പന്തമാക്കല്‍ വീട്ടില്‍ അബ്ദുള്‍ കെ.നാസര്‍ (56) ആണ് പൊലീസ് പിടിയില്‍ ആയിരിക്കുന്നത്. തേക്കടിയില്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ജീവനക്കാരനാണ് ഇയാള്‍. തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യൂറോപ്പിലേക്ക് തൊഴില്‍വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി കോടിക്കണക്കിന് രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം.

ബ്രിട്ടനില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നഴ്‌സിംഗ് ജോലി ചെയ്യാം എന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് നിരവധി പേരാണ് ഇയാള്‍ക്ക് ലക്ഷക്കണക്കിനു രൂപ നല്‍കിയിട്ടുള്ളത്. ചെറുപുഴയ്ക്കടുത്ത് തയ്യേനിയിലെ ലിബിന്‍ മാത്യുവിന്റെ പരാതിയിലാണ് അബ്ദുള്‍ കെ.നാസറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ തട്ടിപ്പിനിരയായതായി കരുതുന്നു.

എറണാകുളത്തെ 32 പേരില്‍നിന്നായി 1.25 കോടി രൂപയും പാലായിലെ ജോഷിയില്‍നിന്ന് 15 ലക്ഷം രൂപയും ചെങ്ങന്നൂരിലെ പ്രദീപനില്‍നിന്ന് ഒരുലക്ഷം രൂപയും കുമളിയിലെ ബേബിയില്‍നിന്ന് 10 ലക്ഷം രൂപയും കോതമംഗലത്തെ സജീവനില്‍ നിന്ന് 42 ലക്ഷം രൂപയും ഇടുക്കിയിലെ ഷീബയില്‍നിന്ന് മൂന്നുലക്ഷം രൂപയും കണ്ണൂരിലെ ഡെന്നീസില്‍നിന്ന് ഒരുലക്ഷം രൂപയും തൃശ്ശൂരിലെ ജോസഫില്‍നിന്ന് അഞ്ചുലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തതായി പരാതിയുണ്ട്. എരുമേലി സ്വദേശി കിഷോര്‍ ഇയാളുടെ പങ്കാളിയാണ്. കിഷോര്‍ 70 ലക്ഷം രൂപയോളം തട്ടിയെടുത്തതായാണ് സൂചനയെന്ന് പോലീസ് പറഞ്ഞു.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നഴ്‌സ് ജോലി വാഗ്ദാനംചെയ്താണ് തട്ടിപ്പ് നടത്തിയത്. സര്‍ക്കാര്‍ജീവനക്കാരനായതിനാല്‍ എളുപ്പത്തില്‍ ആളുകളില്‍ വിശ്വാസം ജനിപ്പിക്കാന്‍ കഴിഞ്ഞു. തട്ടിപ്പ് പുറത്തു വന്നതോടെ 20 ദിവസമായി ഇയാള്‍ ഓഫീസില്‍ വേറൊരാളെ ജോലിക്കുവെച്ചു. ഹാജര്‍പട്ടികയില്‍ ഒപ്പുരേഖപ്പെടുത്തിയശേഷം മറ്റൊരാളെ ജോലിക്ക് നിയോഗിക്കുകയായിരുന്നു. ചെറുപുഴ എസ്.ഐ. മഹേഷ് കെ.നായര്‍, അഡീഷണല്‍ എസ്.ഐ. വിജയന്‍, സീനിയര്‍ സി.പി.ഒ. മുഹമ്മദലി, ഡിവൈ.എസ്.പി.യുടെ ക്രൈംസ്‌ക്വാഡിലെ സുരേഷ് കക്കറ, സൈബര്‍ സെല്ലിലെ വിജേഷ് കൊയിലൂര്‍ എന്നിവരും ഇയാളെ പിടികൂടിയ പോലീസ് സംഘത്തിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category