1 GBP = 91.00 INR                       

BREAKING NEWS

മക്കളെ ചൈനയിലേക്ക് എംബിബിഎസിനു വിടുംമുമ്പ് ഈ ലിസ്റ്റ് ഒന്ന് പരിശോധിക്കണേ; 200ല്‍ അധികം മെഡിക്കല്‍ കോളജുകള്‍ ഉണ്ടെങ്കിലും 45 ഇടങ്ങളില്‍ മാത്രം ഇംഗ്ലീഷില്‍ പഠനം നിയന്ത്രിച്ച് ചൈനീസ് സര്‍ക്കാര്‍; പെട്ടുപോകാതെ നോക്കേണ്ടത് മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ വിദേശികള്‍

Britishmalayali
kz´wteJI³

ബീജിങ്: വിദേശ രാജ്യങ്ങളില്‍ നിന്നും വളരെയധികം വിദ്യാര്‍ത്ഥികളാണ് മെഡിസിന്‍ പഠനത്തിനായി വര്‍ഷംതോറും ചൈനയിലേക്ക് എത്തുന്നത്. 200ല്‍ അധികം യൂണിവേഴ്സിറ്റികളാണ് രാജ്യത്തുടനീളം എംബിബിഎസ് കോഴ്സുകള്‍ നടത്തുന്നത്. എന്നാല്‍ ഇതില്‍ 45 മെഡിക്കല്‍ യൂണിവേഴ്സിറ്റികള്‍ക്ക് മാത്രമാണ് വിദേശ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനും ഇംഗ്ലീഷില്‍ പഠിപ്പിക്കാനുമുള്ള അംഗീകാരമുള്ളത്. ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം 45 അംഗീകൃത മെഡിക്കല്‍ യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് പുറത്തിറക്കിയതായി ചൈനയിലെ ഇന്ത്യന്‍ എംബസിയും വ്യക്തമാക്കി.

ചൈനയിലേക്ക് പഠിക്കാനായി വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിക്കുന്നതു കൊണ്ട് ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയം 45 കോളേജുകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് കോഴ്‌സ് ഇംഗ്ലീഷില്‍ പഠിക്കാനായി അനുവദിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി പറഞ്ഞു. ലിസ്റ്റിലുള്ള 45 കോളേജുകളിലല്ലാതെ ഒരു വിദേശ വിദ്യാര്‍ത്ഥിക്കും ഇംഗ്ലീഷില്‍ എംബിബിഎസ് പഠിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യന്‍ എംബസി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ചൈനയില്‍ മെഡിസിന്‍ പഠിക്കാന്‍ ധാരാളം പേരാണ് എത്തുന്നത്. അമേരിക്കയിലേയും ഓസ്‌ട്രേലിയയിലേയും യു.കെയിലെയും മെഡിസിന്‍ സ്ഥാപനങ്ങളെ വെച്ചു നോക്കുമ്പോള്‍ ചൈനയില്‍ ചെലവ് കുറവാണ് എന്നതാണ് ഇതിന് കാരണം. അഞ്ചു ലക്ഷത്തിലധികം വിദേശികളില്‍ ചൈനയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നുണ്ട്. നിലവില്‍ ചൈനയില്‍ 23,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.

ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. ബ്രായ്ക്കറ്റില്‍ ഈ വര്‍ഷത്തെ എന്റോള്‍മെന്റ് പ്ലാനുകളുടെ എണ്ണം.

1 Jilin University (62)
2 China Medical University (100)
3 Dalian Medical University (100)
4 Capital Medical University (100)
5 Tianjin Medical University (100)
6 Shandong University (78)
7 Fudan University (100)
8 Xinjiang Medical University (100)
9 Nanjing Medical University (100)
10 Jiangsu University (100)
11 Wenzhou Medical University (100)
Wenzhou Medical University (offshore school) (50)
12 Zhejiang University (100)
13 Wuhan University (100)
14 Huazhong University of Science and Technology (100)
15 Xi'an Jiaotong University (100)
16 Southern Medical University (100)
17 Jinan University (100)
18 Guangxi Medical University (100)
19 Sichuan University (100)
20 Chongqing Medical University (100)
21 Harbin Medical University (60)
22 Beihua University (40)
23 Jinzhou Medical University (60)
24 Qingdao University (60)
25 Hebei Medical University (60)
26 Ningxia Medical University (60)
27 Tongji University (60)
28 Shihezi University (60)
29 Southeast University (60)
30 Yangzhou University (60)
31 Nantong University (60)
32 Suzhou University (60)
33 Ningbo University (60)
34 Fujian Medical University (60)
35 Anhui Medical University (60)
36 Xuzhou Medical College (60)
37 Three Gorges University (20)
38 Zhengzhou University (60)
39 Guangzhou Medical University (60)
40 Zhongshan University (60)
41 Shantou University (20)
42 Kunming Medical University (60)
43 North Sichuan Medical College (40)
44 Southwestern Medical University (60)
45 Xiamen University (60)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category