1 GBP = 90.00 INR                       

BREAKING NEWS

മാതാപിതാക്കള്‍ സ്വയംഭോഗം ചെയ്യുന്നതും മദ്യപിക്കുന്നതും കൊണ്ടല്ല ഓട്ടിസം ബാധിക്കുന്നത്; തലച്ചോറിലെ പ്രോട്ടീന്‍ വളര്‍ച്ച ഓട്ടിസത്തിന് കാരണമാകുന്നു എന്ന കണ്ടെത്തലോടെ വഴിതെളിയുന്നത് രേഗം ഭേദമാക്കാനുള്ള മരുന്ന് കണ്ടെത്താനും

Britishmalayali
kz´wteJI³

ട്ടിസത്തിന് കാരണമാകുന്നത് തലച്ചോറിലെ അമിതമായ പ്രോട്ടീനിന്റെ വികാസമെന്ന് പുതിയ പഠനം. മസാച്യുസെറ്റ്സിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഓട്ടിസം ബാധിച്ച കുട്ടികളുടെ തലച്ചോറില്‍ അമിതമായ രീതിയില്‍ ഐഎല്‍ 18 എന്ന പ്രോട്ടീനിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഓട്ടിസം ബാധിച്ച എട്ട് കുട്ടികളെയും ഓട്ടിസം ഇല്ലാത്ത എട്ട് കുട്ടികളെയുമാണ് സംഘം പഠനത്തിന് വിധേയമാക്കിയത്. മനുഷ്യന്റെ ചിന്തയേയും ശ്രദ്ധയേയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളിലാണ് അമിതമായ രീതിയില്‍ പ്രോട്ടീനിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ഓട്ടിസത്തിന്റെ പ്രതിരോധ ഗവേഷണ മേഖലയില്‍ നിര്‍ണായകമായ കണ്ടെത്തലാണ് നടത്തിയതെന്ന് സംഘം ചൂണ്ടിക്കാട്ടുന്നു. ആന്റി-ഇന്‍ഫ്ളമേറ്ററി പ്രോട്ടീനുകളെ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ ഒരു ദിവസം ഓട്ടിസത്തിന് ഫലപ്രദമായ ചികിത്സയായിരിക്കും എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ (എഎസ്ഡി) തലച്ചോറിനെ ബാധിക്കുന്ന തകരാറാണ്. ഓട്ടിസം ബാധിച്ച രോഗികള്‍ക്ക് ആശയവിനിമയം നടത്താനും പെരുമാറ്റത്തിനും ബുദ്ധിമുട്ടാണ്. മൂന്നുവയസ്സിനു മുമ്പേ കുട്ടികള്‍ അസുഖലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. പക്ഷേ ഈ രോഗത്തെക്കുറിച്ച് നമ്മുടെ സമൂഹത്തിനുള്ള അജ്ഞത മൂലം അസുഖം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോഴാണ് മാതാപിതാക്കള്‍ ഡോക്ടറെ സമീപിക്കുന്നത്. 12 വയസ്സിനു താഴെയുള്ള പതിനായിരം കുട്ടികളില്‍ ഏകദേശം 2 മുതല്‍ 5 വരെ പേര്‍ക്ക് ഓട്ടിസം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category