1 GBP = 94.40 INR                       

BREAKING NEWS

അവറാച്ചനപ്പാപ്പന്റെ അന്ത്യ അത്താഴം?

Britishmalayali
ലെജു ജേക്കബ്ബ്‌

തൊണ്ണൂറ്റെട്ട് തികഞ്ഞ അത്തിമറ്റത്തെ അവറാച്ചനപ്പാപ്പന്‍ ഇന്നേയ്ക്ക് മൂന്നായി വായു വലിച്ച് കിടക്കുന്നു. മിനിങ്ങാന്ന്, മൂത്തളിയന്‍ അന്നാമ്മച്ചേടത്തീടെ മുഖത്ത് നോക്കി പറഞ്ഞു, 'അപ്പാപ്പന്‍ ഇന്ന് നേരം വെളുപ്പിക്കത്തില്ലെന്ന്.' അന്നു തലയ്ക്കലിരിപ്പ് തുടങ്ങിയതാ, അന്നാമ്മ ചേടത്തി.

കുടുംബക്കാര് മുഴുവന്‍ അപ്പാപ്പന്റെ കട്ടിലിന് ചുറ്റും കൂട്ടം കൂടി തിക്കി തിരക്കി നില്‍ക്കുന്നു, അവര്‍ക്കിടയിലൂടെ അല്‍പാപ്പമായി അരിച്ചിറങ്ങി വരുന്ന വായു, അപ്പാപ്പന്‍ വളരെ പ്രയാസപ്പെട്ട്  ഇടയ്ക്കിടെ വലിച്ചെടുക്കുന്നുണ്ട്.

മിന്നി മറയുന്ന ഓര്‍മ്മകള്‍ക്കിടയില്‍ എപ്പഴോ ഒരു ഞെട്ടലോടെ അവറാച്ചനപ്പാപ്പന്‍ ആ സത്യം തിരിച്ചറിഞ്ഞു. തന്റെ വായ് വറ്റി വരണ്ട് നാക്ക് അണ്ണാക്കിലേയ്ക്ക് ഒട്ടി പിടിച്ചിരിക്കുന്നു!

ഇടിച്ച് തളര്‍ന്ന അപ്പാപ്പന്റെ ഹൃദയം വിതുമ്പി, എന്തേ ആരും ഒരിറ്റ് വെള്ളം തന്റെ നാക്കില്‍ തൊട്ടു തരാത്തെ?

വായു വലിച്ച് കിടക്കുന്നവര്‍ക്ക് ഈ നാട്ടില്‍ ഇങ്ങനെയൊരു ആചാരം ഉള്ളതല്ലേ?

അപ്പാപ്പന്‍ അന്നാമ്മച്ചേടുത്തിയെ ദയനീയമായി നോക്കി 'ഇവളിത് ആരെ പേടിച്ചിട്ടാണ് ഒരു തുള്ളി വെള്ളം എന്റെ നാക്കില്‍ തൊട്ടു തരാത്തത്? അപ്പാപ്പന്‍ വെറുതെ പിറുപിറുക്കാന്‍ ശ്രമിച്ചെങ്കിലും ചുണ്ടുകള്‍ തമ്മില്‍ കൂട്ടി മുട്ടാത്തതു കൊണ്ട് അതും നടന്നില്ല.

ഒച്ചിഴയുന്ന വേഗത്തില്‍ സമയം മുന്നോട്ടു പോകുന്ന മുറയ്ക്ക് അവറാച്ചനപ്പാപ്പന്റെ വായു വലിയക്ക് ശക്തി കൂടി കൂടി വന്നു.

ഒടുവില്‍ കുടുംബക്കാരെല്ലാകൂടി ആ തീരുമാനം എടുത്തു. അന്നാമ്മ ചേടത്തി മൂത്രം ഒഴിയ്ക്കാന്‍ പോകുന്ന നേരം നോക്കി അപ്പാപ്പന്റെ നാക്കില്‍ വെള്ളം തൊട്ടു കൊടുക്കണം, അന്നാമ്മ ചേടത്തിയുടെ കടുംപിടുത്തത്തിന് ഇനി കൂട്ടു നില്‍ക്കാന്‍ സാധിക്കില്ല.

കുടുംബക്കാര്‍ എല്ലാവരും ചേര്‍ന്ന് ആ കൃത്യം നിര്‍വ്വഹിക്കാന്‍ മലബാറുകാരി മൂത്ത മരുമകളെ ഏല്‍പ്പിച്ചു.

സംഗതി അറിഞ്ഞതും ഉടുത്ത സാരി മുട്ടറ്റം എടുത്തു കുത്തി കൈയില്‍ വെള്ള പാത്രവും പഞ്ഞിയുമായി മലബാറുകാരി മരുമകള്‍ പതുങ്ങി നിന്നു.

ഒടുവില്‍ അന്നാമ്മച്ചേടത്തി എഴുന്നേറ്റു പോയ തക്കം നോക്കി, പഞ്ഞിയും പാത്രവും അപ്പാപ്പന്റെ ചുണ്ടോടടുപ്പിച്ചു, സംശയം തോന്നി തിരിച്ചു വന്ന അന്നാമ്മ  ചേടത്തി നിന്ന് കലിതുള്ളിക്കൊണ്ട് അലറി.... എടി.... ജോളി.... നീ എന്നെ കോടതി കയറ്റുമല്ലോടി...!

അലര്‍ച്ചകേട്ട് പേടിച്ചരണ്ട ജോളിയുടെ കൈയില്‍ നിന്നും വെള്ള പാത്രം കമഴ്ന്നു. ഒരു കവിള് വെള്ളം അവറാച്ചനപ്പാപ്പന്റെ ശ്വാസ നാളത്തിലേയ്ക്ക് ഒഴുകിയിറങ്ങി

അപ്പാപ്പന്റെ കണ്ണുകള്‍ തിളങ്ങി ചുണ്ടിന്റെ കോണില്‍ എവിടെയോ ഒരുചെറു പുഞ്ചിരി പടര്‍ന്നതു പോലെ അവസാന ശ്വാസവും വലിച്ച് ശാന്തനായി കണ്ണുകള്‍ അടച്ചു.

കാലങ്ങളായി കേരളത്തില്‍ നിലനിന്നിരുന്ന വെള്ളം തൊട്ടു കൊടുക്കല്‍ എന്ന ആചാരവും അതോടെ അവസാനിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam