1 GBP = 90.00 INR                       

BREAKING NEWS

ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷം ഈ മാസം 26ന്

Britishmalayali
kz´wteJI³

ഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലണ്ടന്‍ ഹിന്ദു ഐക്യവേദി നടത്തി വരുന്ന വിദ്യാരംഭം ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ചൊവ്വാഴ്ച തോണ്‍ടണ്‍ ഹീത്ത് ശിവസ്‌കന്ദഗിരി മുരുകന്‍ ക്ഷേത്രത്തില്‍ നടത്തിയ വിദ്യാരംഭ ചടങ്ങില്‍ അഞ്ച് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ശാന്തി മുരളീ അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മന്ത്രാര്‍ച്ചന നടന്നു. മുഖ്യാതിഥിയായി എത്തിയ മലയാള ചലച്ചിത്രനടനും, നിര്‍മ്മാതാവുമായ ഉണ്ണി ശിവപാല്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിച്ചു.


ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷം ഈമാസം 26നു ശനിയാഴ്ച വൈകുന്നേരം 5. 30 മുതല്‍ വിപുലമായ ചടങ്ങുകളോടെ ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കുന്നതാണ്. ഭജന (എല്‍എച്ച്എ), ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നീ പരിപാടികളോടെയാണ് ആഘോഷം നടക്കുക. ചടങ്ങില്‍ പങ്കെടുക്കുവാന്‍ എല്ലാ യുകെ. മലയാളികളെയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാനായ തെക്കുംമുറി ഹരിദാസ് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും ബന്ധപ്പെടുക
സുരേഷ് ബാബു - 07828137478, സുഭാഷ് ശര്‍ക്കര - 07519135993, ജയകുമാര്‍ - 07515918523, ഗീത ഹരി - 07789776536, ഡയാന അനില്‍കുമാര്‍ - 07414553601
സ്ഥലത്തിന്റെ വിലാസം
West Thornton Community Centre, 731735, London Road, Thornton Heath, Croydon CR7 6AU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category