1 GBP = 90.00 INR                       

BREAKING NEWS

പ്രതിസന്ധി ഘട്ടത്തില്‍ ഉത്തരവാദിത്തം ഒഴിഞ്ഞ പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് സമയത്ത് ടൂറടിക്കാന്‍ വിദേശത്തേക്ക് പോയി; പകരക്കാരി ആയെത്തിയ സോണിയയ്ക്ക് ഒന്നിനോടും താല്‍പ്പര്യമില്ല; തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും നേതാക്കള്‍ മത്സരിച്ച് പാര്‍ട്ടി വിടുന്നു; പാര്‍ട്ടി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ് ഗഡിലും പോലും അണികളെ കാണാനില്ല; പ്രാദേശിക നേതാക്കളുടെ മിടുക്കില്‍ ആകെ അവശേഷിക്കുന്നത് പഞ്ചാബിലും കേരളത്തിലും മാത്രം; കോണ്‍ഗ്രസ് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി

Britishmalayali
kz´wteJI³

ഡല്‍ഹി: ഹരിയാനയിലും മഹാരാഷ്ട്രയിലും പ്രചാരണം മുറുകവെ, കോണ്‍ഗ്രസിന്റെ താര പ്രചാരകരിലൊരാളായ രാഹുല്‍ ഗാന്ധി സ്വകാര്യ സന്ദര്‍ശനത്തിനായി തായ്ലന്‍ഡിലെ ബാങ്കോക്കിലേക്കു പോയത് പാര്‍ട്ടിയില്‍ ഉണ്ടാക്കുന്നത് കടുത്ത നിരാശ. ഹരിയാനയും മഹാരാഷ്ട്രയും കോണ്‍ഗ്രസിന് ഏറെ പ്രധാനപ്പെട്ടത്. ഇതില്‍ മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാന്‍ വലിയ സാഹചര്യവുമുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും മുതലെടുക്കാന്‍ കോണ്‍ഗ്രസില്‍ ആളും ആരവവും ഇല്ല. ദേശീയ തലത്തില്‍ നേതൃത്വം നിരാശപ്പെടുത്തുന്നതാണ് ഇതിന് കാരണം. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദം ഒഴിഞ്ഞു. ഇതിന് ശേഷം സോണിയാ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലെത്തി. എന്നിട്ടും കോണ്‍ഗ്രസിന് ഊര്‍ജ്ജമൊന്നും കിട്ടിയില്ല. സോണിയയ്ക്ക് പഴയ താല്‍പ്പര്യം പാര്‍ട്ടി കാര്യങ്ങളില്‍ ഇല്ലാത്തതാണ് ഇതിന് കാരണം.

കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ ഒന്നും രാഹുല്‍ ഇടപെടുന്നില്ല. തനിക്ക് ഒരു ഉത്തരവാദിത്തവുമില്ലെന്ന തരത്തിലാണ് രാഹുലിന്റെ ഓരോ പ്രവര്‍ത്തനവും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും കലാപക്കൊടി ഉയര്‍ത്തി നേതാക്കള്‍ രംഗത്തുവന്നതോടെ, രാഷ്ട്രീയ ഗോദയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിാണ്. ഈ മാസം 21നു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഹരിയാനയില്‍ മുന്‍ പിസിസി പ്രസിഡന്റ് അശോക് തന്‍വര്‍ പാര്‍ട്ടി വിട്ടതും മഹാരാഷ്ട്രയില്‍ പ്രചാരണത്തിനില്ലെന്നു പ്രമുഖ നേതാവ് സഞ്ജയ് നിരുപം വ്യക്തമാക്കിയതും കോണ്‍ഗ്രസിനെ വെട്ടിലാക്കി. എന്നാല്‍ ഇതൊന്നും പരിഹരിക്കാന്‍ ആരും ഒന്നും ചെയ്യുന്നില്ല. സോണിയയും അനങ്ങുന്നില്ല. ഇതിനൊപ്പമാണ് രാഹുലിന്റെ മുങ്ങലും. പ്രിയങ്കാ ഗാന്ധിയും കാര്യങ്ങളില്‍ ഇടപെടുന്നില്ല. വയനാട്ടിലെ കാര്യങ്ങളൊഴിച്ച് ബാക്കിയൊന്നിലും രാഹുലിന് താല്‍പ്പര്യമില്ല.

പാര്‍ട്ടിയെ വെട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ താക്കീത് വന്നതിനു പിന്നാലെയാണു തന്‍വര്‍ രാജിവച്ചത്. അനുയായികള്‍ക്കു സീറ്റ് നല്‍കാത്തതാണ് മുംബൈ ഘടകം മുന്‍ പ്രസിഡന്റായ സഞ്ജയ് നിരുപമിനെ ചൊടിപ്പിച്ചത്. രാഹുല്‍ ഗാന്ധി മുന്‍നിരയിലേക്കു കൊണ്ടുവന്ന നേതാക്കളെ മുതിര്‍ന്നവര്‍ ഒതുക്കുകയാണെന്ന ആരോപണവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം രാഹുലിന്റെ അറിവോടെ നടക്കുന്നതാണെന്ന് പറയുന്നവരും ഉണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപിയില്‍ നിന്നു പിടിച്ചെടുത്ത കോണ്‍ഗ്രസിന് അതേ നേട്ടം ഹരിയാനയിലും മഹാരാഷ്ട്രയിലും ആവര്‍ത്തിക്കാനാകുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഈ സംസ്ഥാനങ്ങളിലെ ഭരണ വിരുദ്ധ വികാരം മുതലെടുക്കാനുള്ള സംഘടനാ സംവിധാനം കോണ്‍ഗ്രസിന് ഇല്ല. ഇതുണ്ടാക്കാന്‍ ആരും ശ്രമിച്ചില്ലെന്നതാണ് വസ്തുത.

ഇരു സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം കാര്യമായി ആളിക്കത്തിക്കാനാവാത്തതു തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. മുഖ്യ പ്രചാരണവിഷയമായ സാമ്പത്തിക പ്രതിസന്ധി, സംസ്ഥാനതലത്തില്‍ ബിജെപിക്കെതിരായ വോട്ടായി മാറ്റാവുന്നതേയുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന്റെ ശോഭയില്‍ തിളങ്ങുന്ന മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ പ്രചാരണ വീര്യത്തെ മറികടക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ഇതിനിടെയാണ് രാഹുലിന്റെ വിദേശ യാത്ര വിവാദമാകുന്നത്. വിഷയം രാഷ്ട്രീയക്കളത്തില്‍ സംസാരമായതോടെ, വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. രാഹുലിന്റെ സ്വകാര്യതയെ മാനിക്കണമെന്നും പൊതുജീവിതവുമായി അതിനെ കൂടിക്കലര്‍ത്തരുതെന്നും പാര്‍ട്ടി വക്താവ് അഭിഷേക് മനു സിങ്വി പറഞ്ഞു. ഈ മാസം 11 മുതല്‍ രാഹുല്‍ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ നിന്നും പിന്‍വാങ്ങിയത് കോണ്‍ഗ്രസിനെ പ്രശ്‌നത്തിലാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് തുറന്നു പറയുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാനുള്ള യഥാര്‍ത്ഥ കാരണമെന്തെന്ന് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഖുര്‍ഷിദ് പറഞ്ഞു. 'ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഞങ്ങളുടെ നേതാവ് വിട്ടുപോയതാണ്. ഇപ്പോഴും ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ട്. സോണിയാ ഗാന്ധി ആ സ്ഥാനത്തേക്ക് വന്നത് ശരിയാണ്. ആ ശൂന്യത പരിഹരിക്കാന്‍ സോണിയ ശ്രമിക്കുന്നുണ്ടാകാം. എങ്കിലും ഒരു അഭാവം നിലനില്‍ക്കുന്നു'- ഖുര്‍ഷിദ് പറഞ്ഞതായി എ പിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അനുയായികള്‍ക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം അഭിപ്രായ പ്രകടനങ്ങളും കോണ്‍ഗ്രസിലെ പ്രതിസന്ധിയാണ് ഉയര്‍ത്തിക്കാട്ടുന്നത്. അതേസമയം രാഹുലിന്റെ ബാങ്കോക്ക് യാത്രയെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. സ്റ്റാര്‍ ക്യാംപൈനര്‍ ഇല്ലാതെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ബുദ്ധിമുട്ടിലാകുമെന്നാണ് പരിഹാസം.

ശനിയാഴ്ചയാണ് രാഹുല്‍ ഗാന്ധി ബാങ്കോക്കിലേക്ക് പോയത്. പാര്‍ട്ടി അണികള്‍ക്കിടയിലും ഈ വിഷയം വലിയ ചര്‍ച്ചയായി മാറിയതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. ഒക്ടോബര്‍ 11ന് ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പാര്‍ട്ടി അറിയിക്കുന്നത്. മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് പ്രചാരണത്തിനായി രാഹുല്‍ എത്തും. ഇരു സംസ്ഥാനങ്ങളിലെയും പ്രധാന പ്രചാരകരുടെ പട്ടികയില്‍ രാഹുലിന്റെ പേരുണ്ട്. രാഹുല്‍ ബാങ്കോക്കിലേക്ക് പോയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടാവില്ലെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category