1 GBP = 90.00 INR                       

BREAKING NEWS

ഒരാളെ അപമാനിച്ചാല്‍ അത് ഞങ്ങളെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യം; ഒരാള്‍ വിഷമിച്ചാല്‍ അത് ഞങ്ങളുടെ എല്ലാവരുടേയും വിഷമം; കളിക്കളത്തിലെ വംശീയ അധിക്ഷേപങ്ങള്‍ അതിരു കടക്കുന്നു; ഇനി ഇത് സഹിക്കാനാകില്ല; വംശീയ അധിക്ഷേപമുണ്ടായാല്‍ അപ്പോള്‍ ഗ്രൗണ്ട് വിടുമെന്ന് ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം

Britishmalayali
kz´wteJI³

ലണ്ടന്‍: ഫുട്ബോള്‍ മത്സരങ്ങളുടെ ശോഭ പലപ്പോഴും ഇല്ലാതാക്കുന്നത് താരങ്ങള്‍ക്ക് കാണികള്‍ക്കിടയില്‍ നിന്ന് നേരിടേണ്ടിവരുന്ന വംശീയഅധിക്ഷേപമാണ്. കാലം പുരോഗമിക്കുന്തോറും ഈ പ്രവണത കൂടി വരുന്നതായിട്ടാണ് കണ്ട് വരുന്നത്. പക്ഷേ ഇത് ഇനിയും അംഗീകരിച്ച് കൊടക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഇപ്പോള്‍ ഇംഗ്ലണ്ട് ദേശീയ ഫുട്ബോള്‍ ടീം.

ഫുട്‌ബോളില്‍ താരങ്ങള്‍ക്കെതിരെയുള്ള വംശീയാധിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പ്രവണതയാണ്. എന്നാല്‍ ഇനി വംശിയാധിക്ഷേപങ്ങളുണ്ടായാല്‍ സഹിച്ചു നില്‍ക്കേണ്ട കാര്യമില്ലെന്നാണ് ഇംഗ്ലണ്ട് ടീമിന്റെ തീരുമാനം. എതെങ്കിലും താരങ്ങള്‍ക്കെതിരെ കാണികളുടെ ഭാഗത്തുനിന്നും വംശീയാധിക്ഷേപമുണ്ടായാല്‍ അപ്പോള്‍ തന്നെ കളി നിര്‍ത്തി ഗ്രൗണ്ട് വിടാനാണ് ടീമിന്റെ തീരുമാനം.

യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിനും ബള്‍ഗേറിയയ്ക്കുമെതിരായ മത്സരങ്ങള്‍ നടക്കാനിരിക്കെയാണ് ടീമിന്റെ തീരുമാനം. പരിശീലകന്‍ ഗാരെത് സൗത്ത്‌ഗെയ്റ്റ് വിളിച്ചുചേര്‍ത്ത ടീമംഗങ്ങളുടെ ഒരു മീറ്റിംഗിലാണ് കടുത്ത തീരുമാനം കൈക്കൊണ്ടത്. ആക്ഷേപം ഒരു താരത്തിനെതിരെയാണങ്കിലും അത് ടീമിനെതിരായ ആക്ഷേപമായി കണക്കാക്കണമെന്ന് യോഗത്തില്‍ വിലയിരുത്തി.

ഞങ്ങളിലൊരാള്‍ സന്തോഷവാനല്ലെങ്കില്‍ ഞങ്ങളാരും സന്തോഷവാന്മാരല്ലായിരിക്കും അങ്ങനെയൊരു സാഹചര്യത്തില്‍ കളിക്കാനാവില്ല. ഞങ്ങള്‍ ഗ്രൗണ്ട് വിടുക തന്നെ ചെയ്യുമെന്ന് നായകന്‍ ഹാരി കെയ്ന്‍ പറഞ്ഞു. ശനിയാഴ്ച ചെക്ക് റിപ്പബ്ലിക്കിനെതിരെയും ചൊവ്വാഴ്ച ബല്‍ഗേറിക്ക് എതിരെയും മത്സരങ്ങള്‍ നടക്കാനിരിക്കെയാണ് ടീമിന്റെ തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category