1 GBP = 91.85 INR                       

BREAKING NEWS

ഒരിക്കല്‍ തെരുവു റൗഡികളാല്‍ ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയായ നാനി ഓരോ കൊലപാതങ്ങള്‍ക്കു ശേഷവും അനുഭവിച്ചത് ഗൂഢമായ ആനന്ദം; 'കുലുങ്ങിച്ചിരിക്കുന്ന അമ്മൂമ്മ'യും നടന്നത് മാന്യനും നിഷ്‌കളങ്കനും സുമുഖനുമായ ടെഡ് ബണ്ടിയുടെ ഉള്ളിലുള്ള ചെകുത്താന്റെ വഴിയേ; ലോകചരിത്രത്തിലെ സൈക്കോപാത്തുകളില്‍ മുന്‍നിരയിലുള്ള നാനി കൊന്ന് തള്ളിയത് അഞ്ചു ഭര്‍ത്താക്കന്മാരില്‍ നാലുപേരുള്‍പ്പെടെ 11 പേരെ: കൂടത്തായിയിലെ സയ്നൈയ്ഡ് ജോളിക്കും ഈ അമ്മൂമ്മയ്ക്കും സാമ്യതകള്‍ ഏറെ

Britishmalayali
kz´wteJI³

'കുലുങ്ങിച്ചിരിക്കുന്ന അമ്മൂമ്മ'യുടെ കൂടത്തായിയിലെ പതിപ്പാണോ സയനൈയ്ഡ് ജോളി? ഈ അമേരിക്കക്കാരിയുടെ ക്രിമിനല്‍ ജീവിതത്തിന് കൂടത്തായിയിലെ ജോളിയുടെ ചെയ്തികളോട് സാദൃശ്യമേറെയാണ്. 'ഞാന്‍ എല്ലാം തികഞ്ഞ ഭര്‍ത്താവിനെ തേടുകയായിരുന്നു. ജീവിതത്തിലെ യഥാര്‍ഥ പ്രണയം' തന്റെ അഞ്ചു ഭര്‍ത്താക്കന്മാരില്‍ നാലുപേരുള്‍പ്പെടെ 11 പേരെ കൊന്ന നാനി ഡോസ് അറസ്റ്റിലായശേഷം പൊലീസിന് മൊഴി കൊടുത്തത് ഇങ്ങനെ പറഞ്ഞത് ചിരിച്ചുകൊണ്ടായിരുന്നു. 'നല്ലവണ്ണം ഉണങ്ങിയ കറുത്ത മുന്തിരി പോലെ, മധുരിക്കുന്ന പ്ലം പഴം അയാള്‍ക്കു വളരെ ഇഷ്ടമായിരുന്നു. പഴുത്ത നല്ല ഒന്നാന്തരം പ്ലം ഒരു പെട്ടി നിറയെ ഞാന്‍ അയാള്‍ക്കു തിന്നാന്‍ കൊടുത്തു. കൈ നിറയെ പലഹാരം ലഭിച്ച കുട്ടിയെപ്പോലെ ആര്‍ത്തിയോടെ അയാള്‍ അതു തിന്നുന്നതു ഞാന്‍ നോക്കി നിന്നു. അതില്‍ പക്ഷേ ഞാന്‍ എലി വിഷം കലര്‍ത്തിയിരുന്നു...' തന്റെ അഞ്ചാമത്തെ ഭര്‍ത്താവ് സാമുവേല്‍ ഡോസിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുകയായിരുന്നു നാനി കോടതിയില്‍ വിചാരണയ്ക്കിടെ പറഞ്ഞതാണ് ഇത്.

എലിവിഷം പക്ഷേ സാമുവേലിന് ഏറ്റില്ല, ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം ആശുപത്രി വിട്ടു. വീട്ടിലെത്തിയതിനു പിന്നാലെ നാനി വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി ഭര്‍ത്താവിനു വിളമ്പി. ഇത്തവണ ഭക്ഷണത്തില്‍ ചേര്‍ത്തത് ആര്‍സെനിക് എന്ന കൊടുംവിഷമായിരുന്നു. അങ്ങനെ നാനിയുടെ രണ്ടാം ശ്രമത്തില്‍, 1954ല്‍, സാമുവേല്‍ മരിച്ചു. സ്വാഭാവിക മരണമായി തള്ളിക്കളയേണ്ടതായിരുന്നു അത്. എന്നാല്‍ സാമുവേലിന്റെ ഡോക്ടര്‍ നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടിവന്നു. അങ്ങനെയാണ് ആര്‍സെനിക്കിന്റെ അംശം കണ്ടെത്തുന്നത്.സംശയം തോന്നിയ പൊലീസ് കുടുംബത്തിലെ മറ്റു മരണങ്ങളെപ്പറ്റിയും അന്വേഷിക്കാന്‍ തീരുമാനിച്ചു. അതോടെ ചുരുളഴിഞ്ഞത്, അതുവരെ സ്വാഭാവിക മരണം എന്നെഴുതിത്ത്ത്തള്ളിയ മരണങ്ങള്‍ക്കു പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍. സ്വാഭാവിക മരണങ്ങളെല്ലാം കൊലപാതകങ്ങളായി മാറി. ഇതിന് സമാനമാണ് കൂടത്തായിയിലെ കൊലപാതകങ്ങളും.

ലോകചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ ടെഡ് ബണ്ടിയുടെ രീതികളോടാണു നാനി ഡോസിന്റെ ചെയ്തികള്‍ക്ക് ഏറെ സാമ്യം. മാന്യനും നിഷ്‌കളങ്കനും സുമുഖനുമായ ടെഡ് ബണ്ടിയുടെ ഉള്ളിലുള്ള ചെകുത്താനെ തിരിച്ചറിയാന്‍ ഇരകള്‍ക്കു കഴിഞ്ഞിരുന്നില്ല. ലോകചരിത്രത്തിലെ സൈക്കോപാത്തുകളില്‍ മുന്‍നിരയില്‍ ആയിരുന്നു നാനി. ജോളിയുടെ കുറ്റകൃത്യത്തിലും നിഴലിക്കുന്നത് ഇത് തന്നെ. ഭര്‍ത്താക്കന്മാരില്‍ പലരും ഹൃദയഘാതം മൂലമാണ് മരിച്ചതെന്ന് പലയിടത്തും നാനി ഡോസ് പ്രചരിപ്പിച്ചു. തുടര്‍കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടും ഉറ്റ ബന്ധുക്കള്‍ പോലും നാനി ഡോസിനെ സംശയിച്ചിരുന്നില്ല. പോണോഗ്രഫിക്ക് അടിമയായി സീരിയല്‍ കില്ലറായുള്ള ചരിത്രമാണ് ടെഡ് ബണ്ടിക്കു പറയാനുള്ളതെങ്കില്‍ ബാല്യകാലം മുതല്‍ പിതാവിന്റെ ക്രൂരമായ പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും വിധേയായതാണ് നാനിയുടെ ജീവിതം മാറ്റിമറിച്ചത്. ഏഴാംവയസില്‍ ട്രെയിനില്‍ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റതും സ്വഭാവവൈകല്യത്തിനു കാരണമായി. ഒരിക്കല്‍ തെരുവു റൗഡികളാല്‍ ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയായ നാനി ഓരോ കൊലപാതങ്ങള്‍ക്കു ശേഷവും ഗൂഢമായ ആനന്ദം അനുഭവിച്ചിരുന്നു.

അലാബാമയിലെ ബ്ലൂ മൗണ്ടനിലായിരുന്നു നാനിയുടെ ജനനം. പതിനാറാം വയസില്‍ ചാര്‍ളി ബ്രാഗ്‌സിനെ വിവാഹം കഴിച്ചു. ആ ബന്ധത്തിലെ നാലു കുട്ടികളില്‍ രണ്ടുപേര്‍ മരിച്ചതോടെയാണ് സംശങ്ങളുടെ തുടക്കം. രണ്ടു പേരും ഒരേവര്‍ഷം ദുരൂഹസാഹചര്യത്തില്‍ മരിച്ചു. അപകടം മണത്ത ബ്രാഗ്‌സ് ഇളയകുട്ടിയെ നാനിനെയും തന്റെ അമ്മയെയും ഏല്‍പ്പിച്ച് മൂത്ത മകളുമായി നാടുവിട്ടു. അധികം താമസിയാതെ ബ്രാഗ്‌സിന്റെ അമ്മ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഒരു വര്‍ഷം തികയുംമുമ്പ് നാനി കുടിയനായ ഫ്രാങ്ക് ഹാരല്‍സണെ കല്യാണം കഴിച്ചു. 16 വര്‍ഷം നീണ്ടു ഈ ബന്ധം. ഇതിനിടെ നാനി നവജാതയായ കൊച്ചു മകളെ ഹെയര്‍ പിന്‍ തലയില്‍ കുത്തിക്കയറ്റി കൊന്നു.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രണ്ടുവയസുള്ള കൊച്ചുമകന്‍ റോബര്‍ട്ട് ശ്വാസംമുട്ടി മരിച്ചു. രണ്ടു കുട്ടികളും നാനിക്ക് ആദ്യ ഭര്‍ത്താവിലുള്ള മൂത്ത മകളുടേതായിരുന്നു. ഹാരല്‍സണ് ഒരു ദിവസം രാത്രി മദ്യ ഭരണിയില്‍ നാനി വിഷം കലര്‍ത്തി. ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹവും മരിച്ചു. ഹാരല്‍സണിന്റെ മരണത്തില്‍ നിന്ന് കിട്ടിയ ഇന്‍ഷുറന്‍സ് പണംകൊണ്ട് നാനി സ്ഥലവും വീടും വാങ്ങി. മൂന്നാം ഭര്‍ത്താവ് ലാനിങ്ങിനെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തിക്കൊന്നു. ഇടുപ്പെല്ല് പൊട്ടി നാനിയുടെ സംരക്ഷണത്തിലായ അമ്മയും മരിച്ചു. അമ്മയുടെ മരണശേഷം നാനിക്ക് ഒപ്പംകഴിഞ്ഞ സഹോദരിമാരില്‍ ഒരാളും പെട്ടെന്ന് മരിച്ചു. പിന്നീട് നാനിയുടെ നാലാം ഭര്‍ത്താവ് റിച്ചാര്‍ഡ് മോര്‍ട്ടനെയും അയാളുടെ അമ്മയെയും വിഷം കൊടുത്തുകൊന്നു.

അഞ്ചാം ഭര്‍ത്താവ് സാമുവലിനെ കൊല്ലാന്‍ നാനി കേക്കില്‍ വിഷം ചേര്‍ത്ത് നല്‍കി. ആശുപത്രിയില്‍ ഒരു മാസത്തെ ചികില്‍സയ്ക്കുശേഷം രക്ഷപെട്ട് വീട്ടില്‍ എത്തിയ സാമുവലിനെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാപ്പിയില്‍ വിഷം ചേര്‍ത്ത് നല്‍കി കൊന്നു. ഭര്‍ത്താവിന്റെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്തിരുന്ന നാനി അത് കിട്ടാനായി അപേക്ഷയും കൊടുത്തു. പക്ഷെ ഇത്തവണ നാനി കുടുങ്ങി. അവസാന ഭര്‍ത്താവിനെ ഒരുമാസത്തോളം ചികില്‍സിച്ച ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് നിര്‍ബന്ധം പിടിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെ ഭര്‍ത്താവിന്റെ ശരീരത്തില്‍ കൊടിയ വിഷമായ ആഴ്‌സെനിക്ക് ആണെന്ന് കണ്ടെത്തി. ഇതോടെ നാനി അകത്തായി.

ഓരോ കൊലപാതകം നടക്കുമ്പോഴും തനിക്ക് വന്‍ ഇന്‍ഷുറന്‍സ് തുക കിട്ടത്തക്ക രീതിയില്‍ നാനി പോളീസി എടുത്തിരുന്നു. ഒരു ഭര്‍ത്താവിനെ മടുക്കുമ്പോള്‍ അയാളെ കൊന്ന ശേഷം അടുത്തയാളെ തേടും. ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട നാനി 1964ല്‍ ജയിലിലാണ് മരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category