1 GBP = 91.00 INR                       

BREAKING NEWS

സ്ത്രീകളുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് ബാലനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മുഖത്തും കണ്ണിലും തേച്ചത് മുളകുപൊടിയും; പാഷന്‍ഫ്രൂട്ട് ശേഖരിക്കാന്‍ അയല്‍വാസിയുടെ വീട്ടില്‍ പോയ കുട്ടി നേരിട്ടത് കരയാന്‍ പോലും കഴിയാത്ത രീതിയിലുള്ള പീഡനം; ആദിവാസി ബാലനെ മര്‍ദ്ദിച്ചതിന് അയല്‍വാസി ഉമേശനെതിരെ കേസെടുത്ത് പൊലീസും

Britishmalayali
kz´wteJI³

കാഞ്ഞങ്ങാട്: സ്ത്രീകളുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി ബാലന് ക്രൂര പീഡനം. കോടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഒടയംചാല്‍ സ്വദേശിയുമായ 15-കാരനെയാണ് അയല്‍വാസി ക്രൂരമായി മര്‍ദ്ദിക്കുകയും കണ്ണില്‍ മുളകുപൊടി കേയ്ക്കുകയും ചെയ്തത്. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് അയല്‍വാസിയായ ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന്‍ ഉമേശനെതിരെ പട്ടികജാതി-പട്ടികവര്‍ഗ പീഡനം തടയല്‍ നിയമപ്രകാരം കേസെടുത്തു.

തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം 5.45-ഓടെ ഉമേശന്റെ പറമ്പില്‍ പാഷന്‍ ഫ്രൂട്ട് ശേഖരിക്കാന്‍ കുട്ടി പോയിരുന്നു. ഇതു കിട്ടാതെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഉമേശന്‍ വിളിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു. ഉമേശന്‍ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയും ബലമായി കസേരയില്‍ പിടിച്ചിരുത്തി മുഖത്തും കണ്ണിലും മുളകുപൊടി തേയ്ക്കുകയും ചെയ്തെന്നാണ് പരാതി.

ഇയാളുടെ വീട്ടില്‍നിന്ന് സ്ത്രീകളുടെ വസ്ത്രങ്ങള്‍ സ്ഥിരമായി മോഷ്ടിക്കുന്നത് താനാണെന്നാരോപിച്ച് ഇരുചെകിട്ടത്തും തലയിലും അടിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തതായി കുട്ടി പറയുന്നു. കരയാന്‍പോലും കഴിയാതിരുന്ന തന്നെ സിറ്റൗട്ടിലുള്ള കസേരയില്‍ ബലമായി പിടിച്ചിരുത്തിയശേഷം വീട്ടിനകത്തുനിന്നും മുളകുപൊടി കൊണ്ടുവന്ന് മുഖത്തും കണ്ണിലും തേച്ചുവെന്നും കുട്ടി പറഞ്ഞു.

മകനെ കാണാതായതോടെ അന്വേഷിച്ചെത്തിയ അമ്മയാണ് തളര്‍ന്നിരിക്കുന്ന കുട്ടിയെ ഉമേശന്റെ വീടിന്റെ സിറ്റൗട്ടില്‍ കണ്ടെത്തിയത്. രാത്രിതന്നെ മാതാപിതാക്കള്‍ കുട്ടിയെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സതേടി. ഡോക്ടറുടെ നിര്‍ദേശപ്രകാരം വീട്ടിലേക്കുപോയ ഇവര്‍ ചൊവ്വാഴ്ച രാവിലെ വീണ്ടും ആശുപത്രിയിലെത്തുകയും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ വിദഗ്ധപരിശോധനയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category