1 GBP = 92.20 INR                       

BREAKING NEWS

മേല്‍നോട്ടത്തിന് ഇരുന്നൂറിലധികം കെട്ടിടങ്ങള്‍ പൊളിച്ച് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച ഇന്‍ഡോറുകാരന്‍ സര്‍വാതെ; ഹോളിഫെയ്ത്തും ആല്‍ഫയുടെ രണ്ട് ടവറുകളും പൊളിക്കുക എഡിഫെയ്സ്; ഗോള്‍ഡന്‍ കായലോരവും ജെയ്നും നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുക വിജയ സ്റ്റീല്‍സ് ആന്‍ഡ് എക്സ്പോസീവും; 15 ദിവസത്തിനകം വിശദ പ്ലാന്‍ തയ്യാറാക്കും; സുപ്രീംകോടതി വിധി ജനുവരി ഒന്‍പതിനകം നടപ്പാക്കും; മരടില്‍ അതിവേഗ പൊളിക്കലിന് സര്‍ക്കാര്‍

Britishmalayali
kz´wteJI³

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ ഉടന്‍ പൊളിക്കും. ഫ്ളാറ്റില്‍ നിന്ന് താമസക്കാരെല്ലാം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഇത്. നാല് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ പ്രതീക്ഷിക്കുന്ന ചെലവ് 2 കോടി രൂപയില്‍ താഴെ മാത്രമാണ്. എന്നാല്‍ കെട്ടിടം പൊളിച്ചാല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് വലിയ പ്രതിസന്ധിയായി മാറും. അതിനു പ്രത്യേക ടെന്‍ഡര്‍ വിളിക്കും. പൊളിക്കല്‍ കരാര്‍ ഏറ്റെടുക്കാന്‍ താല്‍പര്യപത്രം നല്‍കിയ കമ്പനികളില്‍ അന്തിമ പട്ടികയിലുള്ളവരുടെ പ്രതിനിധികളുമായി 11നു വീണ്ടും കൂടിക്കാഴ്ച നടത്തും. അതിന് ശേഷം അന്തിമ തീരുമാനം എടുക്കും.

ഫ്ളാറ്റ് പൊളിക്കലിനു വിദഗ്ധോപദേശം നല്‍കാന്‍ ഇന്‍ഡോറില്‍ നിന്നുള്ള എന്‍ജിനീയര്‍ എസ്.ബി. സര്‍വാതെയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. ഇരുനൂറോളം ബഹുനില കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ അനുഭവ സമ്പത്തുള്ളയാളാണ് അദ്ദേഹം. നാളെ കൊച്ചിയിലെത്തുന്ന സര്‍വാതെ ഫ്ളാറ്റുകള്‍ സന്ദര്‍ശിക്കും. പരിചയ സമ്പത്തുള്ള ആളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാണു സര്‍വാതെയുടെ ഉപദേശം തേടുന്നത്. ഇന്‍ഡോര്‍ സ്വദേശിയായ സര്‍വത്തെ കൂറ്റന്‍ കെട്ടിടം പൊളിക്കുന്നതിലും ഖനനത്തിലും വിദഗ്ധനാണ്. ഇരുന്നൂറിലധികം കെട്ടിടങ്ങള്‍ പൊളിച്ച് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാകും ഫ്ളാറ്റുകള്‍ പൊളിക്കുക. പൊളിക്കാനുള്ള കമ്പനിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള അറിയിപ്പ് രണ്ടുദിവസത്തിനുള്ളില്‍ കൈമാറും.

വെള്ളിയാഴ്ച പൊളിക്കല്‍ കരാര്‍ ഒപ്പിടുമെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. 11ന് ഫ്ളാറ്റുകള്‍ കൈമാറും. നാല് ഫ്ളാറ്റുകളിലായി അഞ്ചു കെട്ടിടങ്ങളാണ് പൊളിക്കേണ്ടത്. ഇത് ജനുവരി ഒമ്പതിനകം പൂര്‍ത്തിയാക്കും. ഒരുസമയം ഒരെണ്ണം എന്ന നിലയില്‍ പൊളിക്കാനാണ് ആലോചന. കെട്ടിടത്തിലെ സ്റ്റീല്‍ സാമഗ്രികള്‍ ഉള്‍പ്പെടെയുള്ളവ നീക്കിയശേഷമാകും നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്ളാറ്റ് പൊളിക്കുക. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഡിഫസ് എന്‍ജിനീയറിങ്ങാണ് ചുരുക്കപ്പട്ടികയിലുള്ള പ്രമുഖ കമ്പനികളിലൊന്ന്. ദക്ഷിണാഫ്രിക്കയിലെ 'ജെറ്റ് ഡിമൊളിഷന്‍' എന്ന കമ്പനിയുമായി സഹകരിച്ചാണ് എഡിഫസ് എന്‍ജിനീയറിങ്ങിന്റെ പ്രവര്‍ത്തനം.


ഫ്ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നാല് ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കരാര്‍ രണ്ട് കമ്പനികള്‍ക്കായി നല്‍കാനാണ് വിദഗ്ധ സമിതി ശിപാര്‍ശ. അതു കൊണ്ട് തന്നെ രണ്ട് പേര്‍ക്കും കരാര്‍ കിട്ടിയേക്കും. വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച പതിനൊന്നംഗ സംഘമാണ് ഫ്ളാറ്റ് പൊളിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. താല്‍പര്യം അറിയിച്ചെത്തിയ ആറു കമ്പനികളില്‍ രണ്ട് കമ്പനികളെയാണ് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായ വിജയ സ്റ്റീല്‍സ് ആന്‍ഡ് എക്സ്പ്ലോസീവ് എന്ന കമ്പനിയും പട്ടികയിലുണ്ട്. ഹോളിഫെയ്ത്തും ആല്‍ഫയുടെ രണ്ട് ടവറുകളും എഡിഫെയ്സിനും ഗോള്‍ഡന്‍ കായലോരവും ജെയ്നും വിജയ സ്റ്റീല്‍സ് ആന്‍ഡ് എക്സ്പോസീവിനും നല്‍കാനാണ് ധാരണ.

പൊളിക്കാന്‍ കരാര്‍ എറ്റെടുക്കാന്‍ താല്‍പര്യം അറിയിച്ചെത്തിയ കമ്പനികളുടെ സാങ്കേതിക വിദ്യയും മുന്‍ പരിചയവും പരിശോധിച്ചാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. പതിനൊന്നിന് ഫ്ളാറ്റുകള്‍ കമ്പനിക്ക് കൈമാറും. തുടര്‍ന്ന് 15 ദിവസത്തിനകം വിശദമായ പ്ലാന്‍ തയാറാക്കി വിദഗ്ധ സമിതിയുടെ അംഗീകാരത്തോടെയാവും പൊളിക്കല്‍ ആരംഭിക്കുക. 90 ദിവസം കൊണ്ട് പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. ശേഷം മുപ്പത് ദിവസത്തിനകം മാലിന്യങ്ങള്‍ നീക്കം ചെയ്യും. മാലിന്യം പുനരുപയോഗം ചെയ്യാന്‍ കഴിയുമോ എന്നതും വിദഗ്ധസമിതി പരിശോധിക്കുന്നുണ്ട്.

ഫ്ളാറ്റുകളില്‍നിന്ന് സാധനങ്ങള്‍ മാറ്റുന്നത് പൂര്‍ത്തിയായി. എന്നാല്‍ 15 ഫ്ളാറ്റുകളിലെ ഉടമകള്‍ ഇനിയും എത്തിയിട്ടില്ല. ഇവ രണ്ടുദിവസത്തിനുള്ളില്‍ തുറന്ന് സാധനങ്ങള്‍ മാറ്റുമെന്ന് കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. ഫ്ളാറ്റ് ഉടമകളുടെ നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതിക്ക് മറൈന്‍ഡ്രൈവിലെ ജിസിഡിഎ കെട്ടിടത്തില്‍ ഓഫീസ് അനുവദിക്കും. സമിതിയിലെ മറ്റ് അംഗങ്ങളെ ബുധനാഴ്ച തീരുമാനിക്കുമെന്നാണ് വിവരം. ഇതിനിടെ, കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഫ്ളാറ്റ് നിര്‍മ്മാതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 15 പേരെ ഇന്നു ചോദ്യം ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category