1 GBP = 92.20 INR                       

BREAKING NEWS

അന്ത്യോക്യ പാത്രിയര്‍ക്കീസിനെ ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ആത്മീയ പരമാധ്യക്ഷനായി അംഗീകരിക്കുകയും കൂദാശാബന്ധം നിലനിര്‍ത്തുകയും ചെയ്യാതെ മലങ്കരസഭയ്ക്ക് അസ്തിത്വം ഇല്ലെന്ന കോടതിവിധി ഉയര്‍ത്തിക്കാട്ടി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ; യാക്കോബായ സഭ മുന്നോട്ട് വയ്ക്കുന്നത് ചര്‍ച്ചയുടെ സാധ്യത; ജനക്കൂട്ടത്തെ കാട്ടി വിധി മറികടക്കാന്‍ ശ്രമിക്കുന്നത് മൗഢ്യമെന്ന് ഓര്‍ത്തഡോക്സുകാരും; സഭാ തര്‍ക്കം നീളുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: സഭാ തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍. ഓര്‍ത്തഡോക്സ് സഭ 2017 ജൂലൈ 3 നു ശേഷം നല്‍കിയിട്ടുള്ള കേസുകള്‍ സുപ്രീം കോടതി വിധികളുടെ അന്ത:സത്തക്കു വിരുദ്ധമാണെന്നു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ വിശദീകരിക്കുന്നത് വിശ്വാസികളെ ലക്ഷ്യമിട്ടാണ്.

ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് അയച്ച സന്ദേശത്തിലാണ് ഈ പരാമര്‍ശം. ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാരത്തിനുള്ള സാധ്യതയും ചൂണ്ടികാട്ടുന്നു. എന്നാല്‍ ജനക്കൂട്ടത്തെക്കാണിച്ച് സുപ്രീംകോടതി വിധി മറികടക്കാന്‍ ശ്രമിക്കുന്നത് മൗഢ്യമാണെന്ന് ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്. അന്ത്യോക്യയയെ മറക്കണമെന്നോ യാതൊരുബന്ധവും പാടില്ല എന്നോ ഓര്‍ത്തഡോക്സ് സഭ പറഞ്ഞിട്ടില്ല. മലങ്കരസഭയുടെമേല്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ ആത്മീകവും ലൗകികവുമായ അധികാരങ്ങള്‍ അസ്തമിക്കുന്ന ബിന്ദുവിലെത്തി എന്ന് രാജ്യത്തെ കോടതികള്‍ കണ്ടെത്തിയിട്ടുണ്ട്. ആ കണ്ടെത്തലിനെ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മാര്‍ ദിയസ്‌കോറസ് പറഞ്ഞു.

സഭാ കേസുകള്‍ സംബന്ധിച്ച കോടതി വിധികള്‍ ഉദ്ധരിച്ചു കൊണ്ടാണു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കത്ത് എഴുതിയത്. താന്‍ സ്ഥാനമേറ്റകാലം മുതല്‍ മലങ്കര സഭയില്‍ സമാധാനത്തിനു ശ്രമിച്ചുവരികയാണ്. സഭാ സമാധാനത്തിനു ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരം കണ്ടെത്താന്‍ 2017 ലെ സുപ്രീം കോടതി വിധിയില്‍ പറയുന്നുണ്ട്. ചര്‍ച്ചകള്‍ക്കായുള്ള ക്ഷണം സഭാ സിനഡ് സ്വീകരിക്കാത്തതില്‍ നിരാശയുണ്ട്. സഭാ തര്‍ക്കം സംബന്ധിച്ചു 1958 ലും 1995 ലും ഉണ്ടായ സുപ്രീം കോടതി വിധികള്‍ തന്റെ മുന്‍ഗാമികള്‍ പൂര്‍ണമായി അംഗീകരിച്ചിട്ടുള്ളതാണെന്നു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു. ആഗോള സുറിയാനി സഭാ സിനഡ് നിയമിക്കുന്ന പാത്രിയര്‍ക്കീസിനെ മലങ്കര സഭ അംഗീകരിക്കണമെന്ന 2017ലെ വിധി ശ്രദ്ധയില്‍പ്പെടുത്തുന്നു. അന്ത്യോക്യ പാത്രിയര്‍ക്കീസിനെ ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ആത്മീയ പരമാധ്യക്ഷനായി അംഗീകരിക്കുകയും കൂദാശാബന്ധം നിലനിര്‍ത്തുകയും ചെയ്യാതെ മലങ്കരസഭയ്ക്ക് അസ്തിത്വം ഇല്ലെന്നാണ് കോടതിവിധികള്‍ വ്യക്തമാക്കുന്നത്.

'ഇരു വിഭാഗങ്ങളും, അവര്‍ പ്രഘോഷിക്കുന്ന പരിശുദ്ധ സഭയിലെ ഭിന്നതകള്‍ പൊതു പ്ലാറ്റ്ഫോമില്‍ ചര്‍ച്ചചെയ്തു സമാധാനത്തിനു ശ്രമിക്കണം. ആവശ്യമെങ്കില്‍ നിയമാനുസരണം ഭരണഘടന ഭേദഗതി ചെയ്ത്, ഒരേ പള്ളിയില്‍ സമാന്തര ഭരണ സംവിധാനങ്ങള്‍ ഉണ്ടാവാതെയും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവാതെയും പള്ളികള്‍ അടച്ചിടാതെയും നോക്കണം' 2017 ല്‍ കെ. എസ്. വര്‍ഗീസ് കേസില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം സൂചിപ്പിച്ചു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ പറയുന്നു. 1958 െലയും 1995 ലെയും സഭാ കേസിലെ വിധികള്‍ 2017 ജൂലൈ 3ലെ വിധിക്കും ബാധകമാണെന്നാണു കോടതി പറഞ്ഞിട്ടുള്ളത്. രണ്ടു സഭകളോ രണ്ടുതരം വിശ്വാസമോ ഇല്ലെന്ന് 1958 ലെ സുപ്രീം കോടതി വിധിയില്‍ അംഗീകരിച്ചിട്ടുള്ളതായും കത്തില്‍ പറയുന്നു. 1964 മെയ് 22 ന് അന്ത്യോക്യ പാത്രിയര്‍ക്കീസിനാല്‍ വാഴിക്കപ്പെട്ട ശേഷം കാതോലിക്ക നടത്തിയ പ്രസംഗത്തിലേക്കും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ ശ്രദ്ധ ക്ഷണിച്ചു. ക്രിസ്തുവില്‍ പ്രിയ സഹോദരാ എന്ന അഭിസംബോധനയോടെയാണു കത്ത് ആരംഭിക്കുന്നത്.

എന്നാല്‍ ഇതൊന്നും ഓര്‍ത്തഡോക്സുകാര്‍ അംഗീകരിക്കുന്നില്ല. 1653ല്‍ നടന്ന കൂനന്‍കുരിശു സത്യം വിദേശ ആധിപത്യത്തിനെതിരായി എടുത്ത പ്രതിജ്ഞയായിരുന്നു. എന്നാല്‍ രണ്ടാം കൂനന്‍കുരിശ് എന്നു പേരിട്ട് ജനത്തെക്കൊണ്ട് പല അവസരങ്ങളില്‍ ഏറ്റുചൊല്ലിച്ചത് ഒരു വിദേശശക്തിക്ക് എക്കാലവും അടിമകളായിരുന്നു കൊള്ളാം എന്നാണ്. ഈ വൈരുധ്യം മാധ്യമങ്ങള്‍ പോലും മനസിലാക്കിയില്ല എന്നതു ഖേദകരമാണ്. 1653 ലെ കൂനന്‍കുരിശ് സത്യം അന്ത്യോക്യായ പാത്രിയര്‍ക്കീസിന്റെ അധികാരം സംരക്ഷിക്കാനാണ് നടത്തിയത് എന്ന വിധത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.

യഥാര്‍ത്ഥ സത്യവാചകം 1896 മീനം ലക്കം ഇടവക പത്രികയില്‍ ക്‌നാനായ സമുദായംഗവും അസോസിയേഷന്‍ സെക്രട്ടറിയുമായിരുന്ന ഇടവഴിക്കല്‍ ഇ.എം ഫിലിപ്പോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതി വിധി നടപ്പാക്കാന്‍ താമസിക്കുന്നതിലൂടെ നീതി ലഭിക്കാതെ പോകുന്നത് ഓര്‍ത്തഡോക്സ് സഭയ്ക്കാണെന്നും ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category