1 GBP = 92.50 INR                       

BREAKING NEWS

റോയിയുടെ അടുത്ത സുഹൃത്താ യിരുന്ന ബിച്ചുണ്ണി വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍; കൂട്ടുകാരന്റെ മരണത്തില്‍ ദുരൂഹത കണ്ടിരുന്ന പ്ലബ്ബര്‍ മരിച്ചതും അത്താഴം കഴിച്ച ശേഷം; മൃതദേഹം കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം പുഴുവരിച്ച നിലയില്‍; ബിച്ചുണ്ണിയുടെ മരണത്തിന് പിന്നിലും സയനൈയ്ഡ് ജോളിക്ക് പങ്കോ? അഞ്ച് പെണ്‍കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചതും പ്രത്യേകം അന്വേഷിക്കും; കൂടത്തായിയില്‍ ദുരൂഹതകള്‍ക്ക് അവസാനമില്ല

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനെതിരെ കൂടുതല്‍ കേസുകള്‍ എടുക്കും. ആദ്യഭര്‍ത്താവിന്റെ സഹോദരിയുടെ മകള്‍ ഉള്‍പ്പെടെ 5 പെണ്‍കുട്ടികളെക്കൂടി കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പെണ്‍മക്കളുടെ നേരെയായിരുന്നു വധശ്രമം. 3 പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ നീക്കത്തെക്കുറിച്ച് അന്വേഷണ ഘട്ടത്തില്‍ത്തന്നെ പൊലീസ് അറിഞ്ഞിരുന്നു. വീട്ടുകാരുടെ വിശദ മൊഴിയും രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഈ കേസുകള്‍ വേറെ രജിസ്റ്റര്‍ ചെയ്യാനാണ് സാധ്യത.

കൂട്ടക്കൊലയുടെ വാര്‍ത്ത പുറത്തുവന്നതോടെയാണു മറ്റു രണ്ടു പെണ്‍കുട്ടികളുടെ വീട്ടുകാരും സംശയം പ്രകടിപ്പിച്ചത്. ഇതിലൊരു പെണ്‍കുട്ടി ഇപ്പോള്‍ വിദേശത്താണ്. വിശദ അന്വേഷണത്തില്‍ ഇതും വധശ്രമമാണെന്നു പൊലീസിനു ബോധ്യമായി. ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികള്‍ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാരണം കണ്ടുപിടിക്കാനായില്ല. ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയെങ്കിലും മൂത്ത മകനു നേരെ വധശ്രമമുണ്ടായിരുന്നില്ല. മകള്‍ വളര്‍ന്നുവന്നാല്‍ ബാധ്യതയാകുമെന്നായിരുന്നു ഇക്കാര്യം ചോദിച്ചപ്പോള്‍ ജോളിയുടെ മറുപടി. ഈ ഘട്ടത്തിലാണ് മറ്റു പെണ്‍കുട്ടികളെ വധിക്കാന്‍ ശ്രമിച്ച കാര്യം അന്വേഷണ സംഘം തെളിവുസഹിതം നിരത്തിയത്. പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്നായിരുന്നു അപ്പോള്‍ മറുപടി.

ജോളി മൂന്നു തവണ ഗര്‍ഭഛിദ്രം നടത്തിയതും പെണ്‍കുഞ്ഞുങ്ങളോടുള്ള വെറുപ്പു കാരണമാണോയെന്നും പരിശോധിക്കുന്നു. കൂട്ടുപ്രതിയും ബന്ധുവുമായ എം.എസ്. മാത്യു നല്‍കിയ സയനൈഡ് പലപ്പോഴായി ഉപയോഗിക്കാന്‍ ജോളി സൂക്ഷിച്ചുവച്ചിരുന്നുവെന്നാണ് നിഗമനം. ഷാജുവിനെ പയേ്ാളിേെ ്രകെംബ്രാഞ്ച് ഓഫീസില്‍ നാലുമണിക്കൂര്‍ ചോദ്യംചെയ്തപ്പോഴാണു തന്റെ മകനെയും കൊലപ്പെടുത്താന്‍ ജോളി പദ്ധതിയിട്ടിരുന്നതായി മൊഴിനല്‍കിയത്. ആദ്യഭാര്യയുടെയും മകളുടെയും കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നു. ജോളിയെ ഭയന്നാണ് ഇക്കാര്യം പൊലീസിനെ അറിയിക്കാതിരുന്നത്. തന്റെ മകനെയും കൊല്ലാന്‍ ജോളി ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ഭയം മൂലം താമരശ്ശേരിയിലെ സ്‌കൂളില്‍നിന്നു മകനെ മാറ്റിയെന്നും ഷാജു മൊഴി നല്‍കി.

കേസുമായി ബന്ധപ്പെട്ട് ഷാജുവിന്റെ പിതാവ് സക്കറിയയും നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തെ അജ്ഞാതകേന്ദ്രത്തില്‍ ചോദ്യംചെയ്തതായും സൂചനയുണ്ട്. ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് സക്കറിയയ്ക്ക് അറിയാമായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സക്കറിയയുടെയും സഹോദരന്‍ ടോം തോമസിന്റെയും മാതാപിതാക്കള്‍ പാലാ രാമപുരത്തുനിന്നാണ് ഇവിടേക്കു കുടിയേറിയത്. ടോം തോമസ് കൂടത്തായിയിലും സക്കറിയ ഒമ്പതു കിലോമീറ്റര്‍ അകലെ കോടഞ്ചേരി പുലിക്കയത്തും താമസമാക്കി. ടോമിന്റെ വീട്ടില്‍ ഇടയ്ക്കിടെ സക്കറിയ എത്താറുണ്ടായിരുന്നു. ടോമിന്റെ ഭാര്യ അന്നമ്മ മരിച്ചശേഷവും ഇതു തുടര്‍ന്നു. സക്കറിയ വീട്ടില്‍ വരുന്നതിനെച്ചൊല്ലി ടോം വഴക്കിട്ടു. പിന്നീടു സഹോദരന്‍ ഇല്ലാത്തപ്പോഴായി സക്കറിയയുടെ വരവ്. റോയ് തോമസ് കൊല്ലപ്പെട്ടശേഷം മകന്‍ ഷാജുവിനെക്കൊണ്ടു ജോളിയെ വിവാഹം കഴിപ്പിക്കാന്‍ സക്കറിയ മുന്‍കൈയെടുത്തതായും അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. എന്നാല്‍ തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സക്കറിയ പറയുന്നത്.

കൊല്ലപ്പെട്ട ആദ്യഭര്‍ത്താവ് റോയി തോമസിന്റെ രണ്ടു ബന്ധുക്കളുടെ പിന്തുണ ജോളിക്കുണ്ടായിരുന്നെന്ന് ഉറപ്പിച്ച് പൊലീസ് മുമ്പോട്ടു പോവുകയാണ്. ജോളിയുടെ സുഹൃത്തുക്കളില്‍ ചിലര്‍ക്കും കൊലപാതകവിവരങ്ങള്‍ അറിയാമായിരുന്നു. സംശയനിഴലിലുള്ള അഞ്ചു ബന്ധുക്കളില്‍ രണ്ടുപേരുടെ പങ്കാണു പൊലീസ് ഉറപ്പിക്കുന്നത്. അഞ്ചുപേര്‍ക്കും ജോളിയുമായി ഉറ്റസൗഹൃദമുണ്ട്. സയനൈഡ് മാത്രമല്ല, ചില സ്ലോ പോയ്‌സണുകളും (മെല്ലെ പ്രവര്‍ത്തിക്കുന്ന വിഷം) ജോളി ഉപയോഗിച്ചിരുന്നതായി മനസിലായതോടെയാണ് ബന്ധുക്കളുടെ പങ്ക് പൊലീസ് ഉറപ്പിച്ചത്. ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സക്കറിയാസ് എന്നിവര്‍ക്കു പുറമേയാണ് ഈ അഞ്ചുപേരെയും ഭൂമാഫിയയുമായി ബന്ധമുള്ള ജോളിയുടെ സുഹുത്തുക്കളെയും പൊലീസ് നിരീക്ഷിക്കുന്നത്. ജോളി ജോലിചെയ്തതായി അവകാശപ്പെട്ട എന്‍.ഐ.ടിക്ക് അടുത്തുള്ള വീടാണു ഗൂഢാലോചനാകേന്ദ്രമായതെന്നാണ് സൂചന.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സയനൈഡ് ഇരകളുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. ജോളിയുടെ അയല്‍വാസി ബിച്ചുണ്ണിയുടെ മരണവും അന്വേഷണപരിധിയിലുണ്ട്. റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു പറഞ്ഞയാളാണു ബിച്ചുണ്ണി. റോയിയുടെ അടുത്ത സുഹൃത്തായിരുന്ന ബിച്ചുണ്ണി ആ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. റോയിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് തുടക്കം മുതല്‍ തന്നെ ബിച്ചുണ്ണി ആരോപിച്ചിരുന്നത്രേ. കഴിഞ്ഞ വര്‍ഷമാണ് ബിച്ചുണ്ണി മരിച്ചത്. ഒരു ദിവസം ഭക്ഷണം കഴിച്ച ശേഷമായിരുന്നു ബിച്ചുണ്ണി മരിച്ചതെന്ന് സഹോദരി ഭര്‍ത്താവ് പറഞ്ഞു. ബിച്ചുണ്ണി മരിച്ച് രണ്ട് ദിവസം കഴിഞ്ഞ് പുഴുവരിച്ചാണ് മൃതദേഹം കണ്ടെത്തിയത്.

അത്താഴം കഴിച്ചശേഷമാണു ബിച്ചുണ്ണി മരിച്ചതെന്നു സഹോദരീ ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നു. കോഴിക്കോട് എന്‍.ഐ.ടിക്കടുത്ത് കുന്ദമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മണ്ണിലേതില്‍ രാമകൃഷ്ണന്റെ മരണത്തെക്കുറിച്ചും അന്വേഷണം തുടങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category