1 GBP = 97.40 INR                       

BREAKING NEWS

മരിക്കുമ്പോള്‍ റോയ് തോമസിന്റെ പോക്കറ്റിലുണ്ടായിരുന്നത് ജ്യോല്‍സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും; പോസ്റ്റ്മോര്‍ട്ടത്തില്‍ സയ്നൈയ്ഡ് കണ്ടെത്തിയിട്ടും ദുരൂഹ വസ്തുക്കള്‍ പരിശോധിക്കാതെ വിട്ടു നല്‍കിയത് ജോളിയുടെ അപേക്ഷയിലും; ഷാജുവിന്റെ ആദ്യ ഭാര്യ സിലിക്ക് നല്‍കിയ വെള്ളത്തില്‍ കലര്‍ത്തിയതും അതേ പൊടിയെന്ന് കൊലയാളിയുടെ മൊഴി; താമരശ്ശേരിക്കാര്‍ക്ക് പൊടി പൂജിച്ച് നല്‍കിയ കട്ടപ്പനയിലെ ജ്യോതിഷിയിലേക്കും അന്വേഷണം; കൂടുത്തായിയില്‍ അന്ധവിശ്വാസം വില്ലനായോ?

Britishmalayali
kz´wteJI³

കോഴിക്കോട്: താമരശ്ശേരിക്കാരനായ റോയ് തോമസിന് എന്തിന് കട്ടപ്പനക്കാരന്‍ ജ്യോല്‍സ്യന്‍ തകിട് നല്‍കി കൂടത്തായിയിലെ കൊലക്കേസില്‍ അന്ധവിശ്വാസത്തിന്റെ സാധ്യതകളും തേടുകയാണ് പൊലീസ്. കൂടത്തായി മരണപരമ്പരക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനെ മന്ത്രവാദമോ മറ്റ് ആഭിചാര ക്രിയകളോ എല്ലാം സ്വാധീനിച്ചിട്ടുണ്ടോ എന്നാണ് പരിശോധന. ആദ്യഭര്‍ത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന തകിടാണ് സംശയത്തിന് കാരണം. കട്ടപ്പനയിലെ ഒരു ജ്യോല്‍സ്യന്‍ നല്‍കിയ തകിടാണു ശരീരത്തിലുണ്ടായിരുന്നത്. തകിടിലൂടെ വിഷം അകത്തുചെല്ലാന്‍ സാധ്യതയുണ്ടോയെന്നാണു പരിശോധന.

തകിടു നല്‍കിയ ജ്യോല്‍സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും റോയി ധരിച്ച പാന്റ്സിന്റെ കീശയിലുണ്ടായിരുന്നു. അന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത കോടഞ്ചേരി പൊലീസ് ഈ വസ്തുക്കള്‍ ശേഖരിച്ചെങ്കിലും പിന്നീട് ജോളി സ്റ്റേഷനില്‍ നല്‍കിയ അപേക്ഷയനുസരിച്ച് വിട്ടുനല്‍കി. അത്താഴത്തിന് ശേഷം ശുചിമുറിയില്‍ കയറുമ്പോള്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു റോയി. അതിന് ശേഷം ആശുപത്രിയില്‍ എത്തിച്ചു. റോയി മരിച്ചു. അന്ന് റോയിയുടെ അച്ഛന്റെ സഹോദരനായ മാത്യുവിന്റെ നിര്‍ബന്ധ പ്രകാരം പോസ്റ്റ് മോര്‍ട്ടം ചെയ്തു. ശരീരത്തില്‍ സയനൈയ്ഡിന്റെ അംശവും കണ്ടെത്തി. എന്നിട്ടും അന്വേഷണം മുന്നോട്ട് പോയില്ല. പോക്കറ്റിലെ പൊടിയെ കുറിച്ചും പരിശോധിച്ചില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും പരിശോധന.

ഈ പൊതിയിലുണ്ടായിരുന്ന പൊടി ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നല്‍കിയ വെള്ളത്തില്‍ കലര്‍ത്തിയിട്ടുണ്ടെന്നും ജോളി പൊലീസിനു നല്‍കിയ മൊഴിയിലുണ്ട്. എന്നാല്‍ റോയിയുടെ കയ്യിലുണ്ടായിരുന്ന പൊടിയാണു മരണകാരണമെന്നു വരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന നിഗമനത്തില്‍ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. ജോളിയുടെ നാടായ കട്ടപ്പനയിലെ ജ്യോല്‍സ്യനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല. ഇതും സംശയത്തിന് ഇട നല്‍കുന്നു. ഈ ജ്യോത്സ്യനെ കസറ്റഡിയില്‍ എടുക്കുന്നത് പൊലീസിന്റെ പരിഗണനയിലുണ്ട്. കട്ടപ്പനയിലേക്കും കേസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജോളിയുമായി ബന്ധമുള്ള എല്ലാവരേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

രണ്ടര മാസം നീണ്ട അന്വേഷണത്തില്‍ പൊലീസ് പ്രതി ജോളി ജോസഫിനെ ചോദ്യം ചെയ്തതു നാലു തവണയാണ്. തെളിവുശേഖരണത്തിന്റെ ഭാഗമായി കല്ലറ പൊളിക്കുന്നതിന്റെ തലേദിവസം പകല്‍ മുഴുവന്‍ ജോളിയെയും ഭര്‍ത്താവ് ഷാജു സഖറിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. മരണവുമായി ഒരു ബന്ധവുമില്ലെന്ന നിലപാട് ജോളി ഓരോ വട്ടവും ആവര്‍ത്തിച്ചു. എന്നാല്‍ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും നിരത്തിയുള്ള നാലാമത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ജോളി കുറ്റം സമ്മതിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ തലകുമ്പിട്ടിരുന്നു. 5ന് കസ്റ്റഡിയിലെടുത്ത ശേഷമുള്ള ചോദ്യം ചെയ്യലിലായിരുന്നു ഈ കുറ്റസമ്മതം. ഇതോടെ എല്ലാ കൊലപാതകങ്ങളിലും കുറ്റസമ്മതം എത്തി. ജ്യോത്സ്യന്‍ ഉള്‍പ്പെടെയുള്ളവ പൊലീസിന്റെ മുന്നിലേക്ക് ഇട്ടുകൊടുത്തു. സ്പെഷല്‍ ബ്രാഞ്ച് എസ്ഐയുടെ നേതൃത്വത്തിലും പിന്നീട് പൊലീസ് അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലും നടന്ന ചോദ്യം ചെയ്യലില്‍ മരണങ്ങളുമായി ഒരു ബന്ധവുമില്ലെന്ന നിലപാടിലായിരുന്നു ജോളി. ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ മരിക്കുമ്പോള്‍ അടുത്തുണ്ടാകുന്നത് സ്വാഭാവികമല്ലേ എന്നായിരുന്നു ജോളിയുടെ ചോദ്യം. എന്നാല്‍ എന്‍ഐടിയില്‍ അദ്ധ്യാപികയാണ് എന്നു പറഞ്ഞതു കളവാണെന്നു ജോളി ആദ്യത്തെ തവണ തന്നെ സമ്മതിച്ചു.

മൂന്നാം തവണ ചോദ്യം ചെയ്യലിനു നേതൃത്വം നല്‍കിയത് അന്വേഷണ സംഘത്തലവനായ റൂറല്‍ എസ്പി കെ.ജി.സൈമണായിരുന്നു. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍, ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ടു നുണപരിശോധനയ്ക്കു വിധേയയാകാന്‍ സമ്മതമാണോ എന്ന് എസ്പി ചോദിച്ചു. സമ്മതമാണെന്നായിരുന്നു ജോളിയുടെ മറുപടി. ഉടന്‍ പൊലീസുകാര്‍ ഒരു പേനയും കടലാസും എടുത്തുനല്‍കി. അപേക്ഷ എങ്ങനെ എഴുതണമെന്നു പറഞ്ഞുകൊടുത്തു. എന്നാല്‍ അപേക്ഷ എഴുതി പകുതിയായപ്പോള്‍ ജോളി പേന നിലത്തുവച്ചു തല കുമ്പിട്ടിരുന്നു. ഷാജുവിനോടു ചോദിക്കാതെ അപേക്ഷ തരാന്‍ പറ്റില്ലെന്നായിരുന്നു മറുപടി. ഇതാണ് നിര്‍ണ്ണായകമായത്. നുണപരിശോധനയ്ക്ക് സമ്മതിക്കാത്തത് കുറ്റവാളിയുടെ പ്രതികരണമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. ഇതോടെ കൂടത്തായിയിലെ നിഗൂഡതകള്‍ ഒന്നൊന്നായി അഴിഞ്ഞു വീണു.

5നു രാവിലെയാണു ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനു മുന്‍പ് , സയനൈഡ് സംഘടിപ്പിച്ചു നല്‍കിയ മാത്യുവിനെ പിടികൂടിയിരുന്നു. മാത്യുവിന്റെ മൊഴികള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ മാത്യുവും റോയിയും തമ്മില്‍ ശത്രുത ഉണ്ടായിരുന്നെന്നും മാത്യുവായിരിക്കും സയനൈഡ് നല്‍കിയത് എന്നും ജോളി പറഞ്ഞു. എന്നാല്‍ സംഭവം നടക്കുന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ മാത്യു സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. റോയ് രാത്രി ഭക്ഷണം കഴിക്കുന്നതിനു മുന്‍പാണു മരിച്ചതെന്ന ജോളിയുടെ മൊഴി തെറ്റായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിരത്തി പൊലീസ് ചൂണ്ടിക്കാട്ടി. ജോളി നല്‍കിയ ഭക്ഷണം ദഹിക്കാത്ത നിലയില്‍ ശരീരത്തില്‍ കണ്ടെത്തിയത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയതോടെ ജോളി കുറ്റം സമ്മതിച്ചു. റോയിയുടെ കൊലപാതകം താന്‍ നടത്തിയതാണെന്നു സമ്മതിച്ചതിനു പിന്നാലെ മറ്റ് 5 കൊലപാതകങ്ങള്‍ നടത്തിയ വിധവും അതിനു പിന്നിലെ കാരണങ്ങളും ജോളി ഏറ്റു പറഞ്ഞു.

അതിനിടെ അന്വേഷണസംഘം വിപുലീകരിക്കുകയാണ്. റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സേനാംഗങ്ങളെ ഉള്‍പ്പെടുത്തി അന്വേഷണം നടത്താനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ടാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് മറ്റുള്ളവരുടേതും കൊലപാതകമാണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്. ഓരോ കൊലപാതകവും പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷിക്കാനാണിപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും ചുമതല നല്‍കും. ഡിവൈഎസ്പി ആര്‍. ഹരിദാസന്‍ നേതൃത്വം നല്കും.

കുറ്റാന്വേഷണത്തില്‍ മികവു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിക്കുന്നത്. ഓരോ കേസും രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമ്പോള്‍ പുതിയ തെളിവുകള്‍ ശേഖരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കോടതിയില്‍ ഇത്തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കുമ്പോള്‍ കേസ് നിലനില്‍ക്കും. കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ പരമാവധി തെളിവുകള്‍ സമര്‍പ്പിക്കാനും അതുവഴി പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാനും കാരണമാവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category