1 GBP = 90.00 INR                       

BREAKING NEWS

മൂന്നു വയസുകാരന്റെ മരണകാരണം ചികിത്സാ പിഴവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോഴും ഡോക്ടറോട് ജോലിയില്‍ നിന്നും മാറിനില്‍ക്കാന്‍ നിര്‍ദ്ദേശിച്ച് കോംട്രസ്റ്റ് ആശുപത്രി; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ എല്ലാം വ്യക്തമാകും എന്നും വിശദീകരണം; ഡോക്ടര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസും

Britishmalayali
kz´wteJI³

മലപ്പുറം: പുതിയറ കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ മൂന്നു വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് ഡോക്ടറോട് ജോലിയില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍. മലപ്പുറം താഴേ ചേളാരി പൂതേരി വളപ്പില്‍ ചാലിയില്‍ രാജേഷിന്റെ മകന്‍ അനയ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കുട്ടിയുടെ മൃതദേഹം വഹിച്ച ആംബുലന്‍സുമായി ബന്ധുക്കളും നാട്ടുകാരും കേരള കുംഭാര സമുദായസഭയുടെ നേതൃത്വത്തില്‍ ഇന്നലെ കോംട്രസ്റ്റ് ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധിച്ചിരുന്നു.

സംഭവത്തില്‍ ചികിത്സാപിഴവില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കാര്യങ്ങള്‍ വ്യക്തമാകും എന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കണ്ണിനു പരുക്കേറ്റ നിലയിലാണു കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും കാഴ്ചയ്ക്ക് തകരാറുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു എന്നുമാണ് അധികൃതരുടെ വിശദീകരണം. ആദ്യഘട്ടം അനസ്തേഷ്യ നല്‍കിയതിന് ശേഷം തുടര്‍ന്ന് കുട്ടിയുടെ പള്‍സ് കുറയുകയായിരുന്നു. ജനിച്ച് ദിവസങ്ങള്‍ കഴിഞ്ഞ കുട്ടികള്‍ക്കുപോലും ഇവിടെനിന്ന് ഇത്തരം ശസ്ത്രക്രിയ ചെയ്യാറുണ്ട് എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

അനസ്തേഷ്യ നല്‍കിയതോടെ പള്‍സ് കുറഞ്ഞതിനാല്‍ ഓക്സിജന്‍ നല്‍കിയ ശേഷം കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കുട്ടിക്ക് മരണം സംഭവിച്ചു. സാധാരണ നല്‍കുന്ന അതേ രീതിയിലാണ് അനയ്ക്കും മരുന്ന് നല്‍കിയത്. അമിതമായി ഒരു മരുന്നും നല്‍കിയില്ല എന്നും ആശുപത്രി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഞായറാഴ്ച രാവിലെ കളിക്കുന്നതിനിടെയാണ് അനയ്യുടെ കണ്‍പോളയ്ക്ക് ക്രിക്കറ്റ് ബാറ്റ് തട്ടി പരുക്കേറ്റത്. തുടര്‍ന്ന് വീടിനടുത്തുള്ള ഡോക്ടറെ കാണിച്ചു പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍, തിങ്കളാഴ്ച കുട്ടിയുടെ കണ്ണില്‍ ചുവപ്പ് നിറം കൂടിയതോടെ രാവിലെ കോംട്രസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു. കണ്‍പോളയ്ക്ക് പൊട്ടല്‍ ഉണ്ടെന്നും അണുബാധ വരാതിരിക്കാന്‍ ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

അനസ്തേഷ്യ നല്‍കി കുട്ടിയെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് മാറ്റി. 10 മിനിറ്റിനു ശേഷം കുട്ടിക്ക് പള്‍സ് കുറവാണെന്നും ഓക്സിജന്‍ കൊടുത്തിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞു. തുടര്‍ന്ന് മിംസ് ആശുപത്രിയില്‍ നിന്ന് ഡോക്ടറെ ഇവിടേക്ക് എത്തിച്ചു പരിശോധിച്ചെന്നും പിന്നീട് ആശുപത്രി അധികൃതര്‍ തന്നെ കുട്ടിയെ മിംസിലേക്ക് മാറ്റുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉച്ചയ്ക്ക് 1.30ന് കുട്ടി മരിച്ചു. ടെസ്റ്റ് ഡോസില്ലാതെ അനസ്തേഷ്യ നല്‍കിയതാണ് കുട്ടിയുടെ മരണകാരണമെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.

അതേസമയം സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്നു നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ എ.ജെ.ബാബു പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ നടപടികളിലേക്ക് കടക്കൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category