1 GBP = 92.80 INR                       

BREAKING NEWS

ദേഹമാസകലം നീര് വന്നതിന് ചികിത്സ തുടങ്ങിയത് ആറ് മാസം മുന്‍പ്; അസുഖത്തിന് ഒരു കുറവും ഇല്ലാതായപ്പോള്‍ ഷിമിലയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ബന്ധുക്കള്‍; രാത്രിയോടെ ശ്വാസം കിട്ടാതെ മരിച്ചത് ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മാതാവ്; സംഭവത്തില്‍ ദുരൂഹതയാരോപിച്ച് യുവതിയുടെ വീട്ടുകാരും; ഭര്‍ത്താവിന്റെ വീട്ടുകാരെ ചോദ്യം ചെയ്യുമെന്ന് പൊലീസും

Britishmalayali
ജംഷാദ് മലപ്പുറം

മലപ്പുറം: ആറു ദിവസം മുമ്പ് ദേഹമാസകലം നീരുവരികയും തുടര്‍ന്ന് വിവിധ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചുവെങ്കിലും അവസാനം യുവതി മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ ദുരൂഹത. അസ്വാഭാവിക മരണത്തില്‍ കേസെടുത്ത് പൊലീസ്.ഭര്‍തൃമതിയായ യുവതിയുടെ മരണം അസ്വാഭാവികമെന്ന് കണ്ടാണ് അരീക്കോട് പൊലീസ് കേസ്സെടുത്തത്. അരീക്കോട് ഊര്‍ങ്ങാട്ടിരി തെഞ്ചീരി പുതിയപുറവന്‍ സുബിന്‍ലാലിന്റെ ഭാര്യ ഷിമില (24) ആണ് മരിച്ചത്. ദേഹമാസകലം നീരുവന്ന് ഷിമിലയെ ബന്ധുക്കള്‍ വിവിധ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചുവെങ്കിലും ഫലമുണ്ടായില്ല.

തിങ്കളാഴ്ച മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രാത്രിയോടെ ശ്വാസ തടസ്സം അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു. പൊലീസ് കേസ്സായതോടെ അരീക്കോട് എസ് ഐ അബ്ദുല്‍ നാസര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. വൈകീട്ടോടെ മൃതദേഹം തെഞ്ചീരി കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ആറുമാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മാതാവായ ഷിമില മരുത സ്‌കൂള്‍ കുന്നില്‍ ചേനംകല്ലിങ്ങല്‍ സുരേഷ്‌കുമാര്‍ - ഷിംജി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : ഷിബിന്‍ കുമാര്‍, ഷിബില.

ഷിമിലയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സ്വന്തം വീട്ടുകാര്‍ തന്നെ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അരീക്കോട് എസ് ഐ അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തത്. മരിച്ചത് ആറുമാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മാതാവ് കൂടുിയായതിനാല്‍ ഷാമിലയുടെ വീട്ടുകാരും ഏറെ പ്രയാസത്തിലായിരുന്നു. ആറു ദിവസം മുമ്പ് ദേഹമാസകലം നീരു വന്നതില്‍ അസ്വാഭാവികതയുണ്ടെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാരെ വിശദമായി ചോദ്യംചെയ്യും. ഷാമിലക്ക് മര്‍ദമേറ്റിരുന്നോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണോ ഇത്തരത്തില്‍ സംഭവിച്ചതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category