1 GBP = 93.20 INR                       

BREAKING NEWS

പാവറട്ടിയിലെ എക്സൈസ് കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐക്ക്; സംസ്ഥാനത്തെ എല്ലാ കസ്റ്റഡി മരണങ്ങളും ഇനി അന്വേഷിക്കുക സിബിഐ; തീരുമാനം സേനയ്ക്കുള്ളിലെ സംഭവം സേന തന്നെ അന്വേഷിക്കേണ്ട എന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന്; തിരൂര്‍ സ്വദേശി രഞ്ജിത്തിന്റെ മരണത്തില്‍ ഏഴ് എക്സൈസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാര്‍; ഡ്രൈവര്‍ സുരേഷ് സാക്ഷിയാകും; കസ്റ്റഡി മരണങ്ങള്‍ക്ക് കര്‍ശന ശിക്ഷയെന്ന് മുഖ്യമന്ത്രി

Britishmalayali
kz´wteJI³

തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്ച പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയില്‍ മലപ്പുറം സ്വദേശി രഞ്ചിത്തിന്റെ മരണം സിബിഐ അന്വേഷിക്കും. സംസ്ഥാനത്ത് ഇനിമുതല്‍ കസ്റ്റഡി മരണങ്ങള്‍ സംഭവിച്ചാല്‍ അത് സിബിഐക്ക് വിടാനും തീരുമാനിച്ചു. മന്ത്രിസഭയോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഹരിയാനയിലെ ഒരു കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും സേനാ വിഭാഗങ്ങള്‍ക്ക് കീഴില്‍ കസ്റ്റഡി മരണങ്ങള്‍ ഉണ്ടായാല്‍ അത് സിബിഐ അന്വേഷിക്കണമെന്നായിരുന്നു സുപ്രീം കോടതി വിധി.


ഒക്ടോബര്‍ ഒന്നിനാണ് തൃശൂരില്‍ എക്‌സൈസ് സംഘം കഞ്ചാവുമായി പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത്ത് മരിക്കുന്നത്. കഞ്ചാവുമായി പിടികൂടിയ ഇയാളെ പിന്നീട് എക്സൈസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മരണപ്പെട്ട നിലയിലാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. രഞ്ജിത് കുമാറിന്റെ കഴുത്തിലും തലയ്ക്കു പിറകിലും ആയി 12 ഓളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തലയിലെ രക്ത സ്രാവമാണ് മരണത്തിന് കാരണമായത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 7 ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലകുറ്റം ചുമത്തി. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് വന്നത്.

തിരൂര്‍ മംഗലം സ്വദേശിയാണ് രഞ്ജിത്ത്. മരിച്ച ശേഷമാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയ്ക്ക് 12ഓടെ രഞ്ജിത്തിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.സംഭവ ദിവസം വൈകിട്ട് അഞ്ചോടെയാണ് പാവറട്ടിയിലെ സാന്‍ ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് 10 മിനിറ്റ് മുന്‍പെങ്കിലും രഞ്ജിത്ത് മരണപ്പെട്ടിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്.ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 12ഓടെ രഞ്ജിത്തിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രണ്ട് കിലോ കഞ്ചാവും ഇയാളില്‍ നിന്നും കണ്ടെത്തിയിരുന്നു. പിന്നീട് വൈകിട്ട് അഞ്ച് മണിയോടെ പാവറട്ടിയിലെ സാന്‍ ജോണ്‍സ് ആശുപത്രിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തിച്ചു.

രഞ്ജിത്തിന്റെ ശരീരം നനഞ്ഞ നിലയിലായിരുന്നുവെന്നും ആശുപത്രിയിലെത്തിക്കും മുന്‍പേ മരണപ്പെട്ടിരുന്നുവെന്നും ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍പറഞ്ഞു. കസ്റ്റഡിയില്‍ വച്ച് രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇയാള്‍ മരണപ്പെട്ടുവെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.ആശുപത്രിയില്‍ എത്തുന്നതിന് ഏതാനും മിനിറ്റുകള്‍ മുന്‍പാണ് ഇയാള്‍ മരണപ്പെട്ടത് എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പിന്നീട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മര്‍ദ്ദനമേറ്റതാണ് മരണത്തിന് കാരണമെന്ന് തെളിഞ്ഞത്.

പാവറട്ടിയിലെ കസ്റ്റഡി മരണ കേസില്‍ ഇതു വരെ 5 എക്സൈസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍ , എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍ സിവില്‍ ഓഫീസര്‍ നിതിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് രണ്ടു പേര്‍ കൂടി ഇന്ന് ഹാജരായേക്കും. ഡ്രൈവര്‍ ശ്രീജിത്തിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഒരേ ഉത്തരവാദിത്തമായതിനാലാണ് ഏഴ് പേര്‍ക്കെതിരെയും കൊലകുറ്റം ചുമത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാക്ഷി മൊഴികളില്‍ നിന്ന് ശ്രീജിത്ത് മര്‍ദ്ദിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഇയാളെ കേസില്‍ സാക്ഷിയാക്കാനാണ് ഇപ്പോള്‍ തീരുമാനം.

നേരത്തെ നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. എന്നാല്‍ മുന്‍കാല പ്രാബല്യത്തില്‍ വരാപ്പുഴ ഉള്‍പ്പടെയുള്ള മറ്റ് കസ്റ്റഡി മരണക്കേസുകളും സിബിഐയ്ക്ക് വിടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.ഇനി സംസ്ഥാനത്ത് ഒരു കസ്റ്റഡി മരണവും ഉണ്ടാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. ഇനി കസ്റ്റഡി മരണങ്ങളുണ്ടായാല്‍ അത് സിബിഐക്ക് വിടുമെന്ന കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category