1 GBP = 93.75 INR                       

BREAKING NEWS

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റേത് അപൂര്‍വ്വം തിളക്കം; 500 കോടി ലോകബാങ്ക് സഹായം കിട്ടുന്ന കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി മോദി സര്‍ക്കാര്‍; ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതി കേരളത്തിന്റേതെന്ന് കേന്ദ്രം തീരുമാനിച്ചപ്പോള്‍ ലോക ബാങ്കും അംഗീകരിച്ചു; പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങള്‍ മാറുമ്പോള്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കേരളാ മോഡലിന് വീണ്ടും അംഗീകാരം. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന സ്റ്റാര്‍സ് (സ്ട്രങ്തനിങ് ടീച്ചിങ്-ലേണിങ് ആന്‍ഡ് റിസല്‍ട്‌സ് ഫോര്‍ സ്റ്റേറ്റ്‌സ്) പദ്ധതിയില്‍ സംസ്ഥാനത്തെയും ഉള്‍പ്പെടുത്തി. ആറുവര്‍ഷത്തിനിടെ 500 കോടി രൂപ സാമ്പത്തിക സഹായം ഇതുവഴി കേരളത്തിന് കിട്ടും. കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതിയിലാണ് കേരളത്തേയും ഉള്‍പ്പെടുത്തുന്നത്. സ്‌കൂള്‍ വിദ്യഭ്യാസരംഗത്ത് രാജ്യത്ത് ഒന്നാമതെന്ന നിലയിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയത്. മാനവവിഭവശേഷി മന്ത്രാലയം നടത്തിയ സ്‌കൂള്‍വിദ്യാഭ്യാസ സര്‍വേയില്‍ അക്കാദമിക-അടിസ്ഥാനസൗകര്യ-ഭരണസംവിധാന ഗുണനിലവാര സൂചികയില്‍ കേരളത്തിനായിരുന്നു ഒന്നാംസ്ഥാനം.

സ്‌കൂള്‍ വിദ്യാഭ്യാസത്തെ എല്ലാത്തലത്തിലും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. കേരളത്തിനുപുറമേ ഹിമാചല്‍പ്രദേശ്, ഒഡിഷ, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളാണ് പദ്ധതിയിലുള്ളത്. ഹിമാചല്‍ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെ വിദ്യാഭ്യാസരംഗത്തെ മികവ് പരിഗണിച്ച് കേരളത്തിനൊപ്പം ഉള്‍പ്പെടുത്തി. മറ്റ് മൂന്ന് സംസ്ഥാനങ്ങളെ പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് ഉള്‍പ്പെടുത്തിയത്. മാനവ വിഭവശേഷി വകുപ്പിന്റെ റാങ്കിങ്ങില്‍ ആയിരത്തില്‍ 826 പോയന്റ് നേടിയ മികവ് പദ്ധതിയില്‍ ഉള്‍പ്പെടാന്‍ കേരളത്തെ സഹായിച്ചു. പട്ടിക ലോകബാങ്കും അംഗീകരിച്ചു. ഇതാണ് കേരളത്തിന് തുണയായത്.

2021-ലെ പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അസസ്‌മെന്റ് (പിസ) പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികളെ ഒരുക്കുന്നതിന് ലോകബാങ്കിന്റെ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനുമായി കേന്ദ്രസര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇതുപ്രകാരമാണ് ലോകബാങ്ക് സഹായം നല്‍കുന്നത്. ആകെ 5425 കോടി രൂപയുടെതാണ് പദ്ധതി. ഇതില്‍ 3500 കോടി രൂപ ലോകബാങ്ക് നല്‍കും. മൊത്തം പദ്ധതിച്ചെലവിന്റെ 60 ശതമാനമാണ് ലോകബാങ്കില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുക. ഹിമാചല്‍പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് 500 കോടി രൂപ വീതം കിട്ടും. പര്‍വതപ്രദേശമെന്ന നിലയില്‍ ഹിമാചല്‍പ്രദേശിന് പദ്ധതിച്ചെലവിന്റെ 90 ശതമാനം തുകയും നല്‍കും.

സാമൂഹികമായും ലിംഗപരമായും വിദ്യാഭ്യാസത്തില്‍ തുല്യത നടപ്പാക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രി-സ്‌കൂള്‍ ഫലപ്രദമാക്കുക, പഠനനിലവാരം വിലയിരുത്തുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുക, അദ്ധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തല്‍, പഠനന്യൂനത പരിഹരിക്കാനുള്ള സംവിധാനം, കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കി കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറിവരെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കല്‍ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. വിദ്യാഭ്യാസ സേവനഗുണനിലവാരം വികേന്ദ്രീകൃത ഭരണത്തിലൂടെ മെച്ചപ്പെടുത്തുന്നതും പദ്ധതിയുടെ ഭാഗമായി നടക്കും.

സമഗ്രശിക്ഷാ അഭിയാന്‍ സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാനതല ഏജന്‍സി. അക്കാദമിക് കാര്യത്തില്‍ ജില്ലകളില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നേതൃത്വംനല്‍കും. ജില്ലാതല വിദ്യാഭ്യാസ സമിതിയുടെ അധ്യക്ഷന്‍ കളക്ടറായിരിക്കും. എസ്.സി.ഇ.ആര്‍.ടി., സീമാറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് അദ്ധ്യാപനം മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക. പരിശീലനത്തിന് ബി.ആര്‍.സി.ക്ക് പുറമേ ഉപജില്ലാതലത്തില്‍ ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്ററുമുണ്ടാകും. എന്‍.സി.ഇ.ആര്‍.ടി. അടക്കമുള്ള ദേശീയ വിദ്യാഭ്യാസ ഏജന്‍സികള്‍ പദ്ധതിക്കുള്ള സാങ്കേതിക-അക്കാദമിക സഹായം നല്‍കും.

രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന സ്‌കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 2019ലാണ് കേരളം ഒന്നാമതെത്തിയതാണ് ഈ പദ്ധതിയിലേക്ക് കേരളത്തെ എത്തിച്ചത്. ഭരണമികവ്, അടിസ്ഥാന സൗകര്യങ്ങള്‍, പഠനനിലവാരം തുടങ്ങി 44 മാനകങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് ഈ നേട്ടത്തെ വിലയിരുത്തപ്പെട്ടത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചു ലക്ഷത്തിലധികം കുട്ടികളാണ് മൂന്നു വര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാലയങ്ങളില്‍ അധികമായി എത്തിയത്. എല്ലാ സ്‌കൂളുകളും ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനമെന്ന പദവി കേരളം സ്വന്തമാക്കാന്‍ പോവുകയാണ്. 45,000 ക്ലാസ് റൂമുകള്‍ ഹൈടെക് ആയി കഴിഞ്ഞു. ്രൈപമറി സ്‌കൂളുകളിലെ ഹൈടെക് ലാബ് നിര്‍മ്മാണം പുരോഗമിക്കുന്നു. സ

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറില്‍നിന്ന് ഭിന്നമായി പൊതുവിദ്യാഭ്യാസ സംരക്ഷണത്തില്‍ ഏറെ ജാഗ്രത്തായ സമീപനമാണ് ഇടതുമുന്നണി സ്വീകരിച്ചതെന്ന് വിദ്യാസമന്ത്രി കെ രവീന്ദ്രനാഥ് പറയുന്നു. ഒരോ മണ്ഡലത്തിലും 12.5 കോടി. കിഫ്ബി, ബജറ്റ്, കേന്ദ്രാവിഷ്‌കൃത ഫണ്ട് തുടങ്ങിയവ മുഖേന ഇതിനകം രണ്ടായിരം കോടി നിക്ഷേപിച്ചു. ഇത് പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് ആദ്യ ചുവടുവയ്പായി. നാലായിരം പുതിയ തസ്തികകളും സര്‍ക്കാര്‍ സൃഷ്ടിച്ചു. മൂന്നു ഘട്ടങ്ങളിലായാണ് യജ്ഞം മുന്നോട്ടുനീങ്ങുന്നത്. ഭൗതികസാഹചര്യങ്ങളുടെ മാറ്റത്തിന് മാത്രമായി ഓരോ മണ്ഡലങ്ങളിലും ആദ്യഘട്ടമായി അഞ്ചുകോടി രൂപ വീതം ചെലവഴിച്ചു. ഓരോ മണ്ഡലത്തിലും ഓരോ സ്‌കൂള്‍ വീതം അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളാക്കാന്‍ പദ്ധതിയിട്ടു. 2019 മാര്‍ച്ച് 31നുമുമ്പ് ഇതു പ്രാവര്‍ത്തികമാകും. രണ്ടാം ഘട്ടത്തില്‍ മൂന്നുകോടി രൂപ വീതം എല്ലാ മണ്ഡലങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കി. ഇതുപയോഗിച്ച് 280 വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറും. കൂടാതെ എല്‍പി, യുപി സ്‌കൂളുകളെയും മികവിന്റെ കേന്ദ്രമാക്കാന്‍ ഓരോ മണ്ഡലത്തിലും ഒരുകോടി രൂപ വീതം അനുവദിച്ചു.

നേരത്തേ 8,9,10,11,12 ക്ലാസുകളിലെ 1,45,000 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്നതിന് മൂന്നരക്കോടിവീതമാണ് അനുവദിച്ചത്. എല്ലാംകൂടി ഒരോ മണ്ഡലത്തിനും ലഭ്യമായത് പന്ത്രണ്ടര കോടിയാണ്. 201819 അക്കാദമികവര്‍ഷം 500 കുട്ടികളില്‍ കൂടുതലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നല്‍കാന്‍ ബജറ്റ് നിര്‍ദ്ദേശമുണ്ട്. ചരിത്രത്തില്‍ ആദ്യമായി എയ്ഡഡ് സ്‌കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താന്‍ ഓരോ വിദ്യാലയത്തിനും ഒരു കോടി രൂപ വരെ നല്‍കുന്ന പദ്ധതിക്കും രൂപം നല്‍കി. കേരളത്തിന്റെ അക്കാദമിക് മികവ് അന്തരാഷ്ട്രതലത്തിലെത്തിക്കാനാണ് ശ്രമം. 14,000 വിദ്യാലയങ്ങളുടെയും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. വിദ്യാര്‍ത്ഥികളുടെ കായികമേള, ശാസ്ത്രമേള, കലാമേള എന്നിവയെ കല, കായിക, ശാസ്ത്ര ഉത്സവങ്ങളാക്കി മാറ്റി. ഇക്കഴിഞ്ഞ ഉത്സവങ്ങളെ അടിസ്ഥാനമാക്കിയുള്ള കലോത്സവരേഖ, ശാസ്‌ത്രോത്സവരേഖ, കായികോത്സവ രേഖ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. മാതൃഭാഷയ്ക്കു പുറമെ ഹിന്ദി, ഇംഗ്ലീഷ് എന്നിവ നല്ല രീതിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംസാരിക്കാന്‍ കഴിയുന്ന പ്രത്യേക ക്ലാസുകളും നടപ്പാക്കുന്നുണ്ട്. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം. അതിനാണ് വിദ്യാലയങ്ങളില്‍ ജൈവ ഉദ്യാനമുണ്ടാക്കി ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കിയത്.

അദ്ധ്യാപകര്‍ക്കുള്ള പരിശീലനം രണ്ടാംഘട്ടവും പൂര്‍ത്തിയാക്കി. സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ പാഠപുസ്തകങ്ങളെ മൂന്നുഭാഗമാക്കിയാണ് വിതരണം നടത്തുന്നത്. യൂണിഫോം വിതരണവും സ്‌കൂള്‍ തുറക്കുംമുമ്പ് നടന്നുകഴിഞ്ഞു. പോഷകസമൃദ്ധമായ ഉച്ചഭക്ഷണമാണ് വിദ്യാലയങ്ങളില്‍ കൊടുക്കുന്നത്. പാചകത്തൊഴിലാളിമുതല്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കു വരെ രണ്ടുലക്ഷം രൂപ വരെയുള്ള സൗജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത് ഏഷ്യയില്‍ ആദ്യമാണ്. ഇതെല്ലാം ലോകബാങ്കും അംഗീകരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category