1 GBP = 93.80 INR                       

BREAKING NEWS

ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ അഭിഭാഷകരാരും തയ്യാറാകാത്തതോടെ ബന്ധുക്കള്‍ സമീപിച്ചത് അഡ്വക്കേറ്റ് ബി എ ആളൂരിനെ; കേസുമായി മുന്നോട്ട് പോകുമെന്നും പ്രാഥമിക അന്വേഷണം പൂര്‍ത്തിയായ ശേഷമേ കേസിനെ സംബന്ധിച്ച് പറയാനാകൂ എന്നും ആളൂര്‍; ഗോവിന്ദച്ചാമിക്കും അമിറുള്‍ ഇസ്ലാമിനും ശേഷം ആളൂര്‍ എത്തുന്നത് കേരളം വെറുത്ത മറ്റൊരു പ്രതിക്കായി

Britishmalayali
kz´wteJI³

 

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ജോളി ജോസഫിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ കോഴിക്കോട് ബാറിലെ അഭിഭാഷകരാരും തയ്യാറാകാത്ത സാഹചര്യത്തില്‍ താന്‍ എത്തും എന്ന സൂചന നല്‍കി അഡ്വക്കറ്റ് ബി.എ ആളൂര്‍. സൗമ്യ വധക്കേസിന് സമാനമായ സാഹചര്യമാണ് കൂടത്തായി കേസിലും നിലനില്‍ക്കുന്നത്. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടിയും അഭിഭാഷകരാരും ഹാജരാകാന്‍ തയ്യാറാകാതിരുന്നപ്പോഴും ആളൂര്‍ വക്കാലത്ത് ഏറ്റെടുക്കുകയായിരുന്നു.

ജോളിയുടെ കേസ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കളാണ് ആളൂരിനെ സമീപിച്ചത്. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നു എന്ന് ആളൂര്‍ വ്യക്തമാക്കി. കേസുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെയും ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് മാത്രമല്ല അന്വേഷണം ഗൗരവമായാണ് മുന്നോട്ട് പോകുന്നത് അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് പറഞ്ഞതെന്ന് ആളൂര്‍ വ്യക്തമാക്കി.

പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നല്‍കിയാല്‍ മതി എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. ഇന്ന് കസ്റ്റഡിയില്‍ വിടുന്നതു കൊണ്ട് അതിനുള്ള സാധ്യത കാണുന്നില്ല. ഈ കേസില്‍ ബന്ധുക്കള്‍ സമീപിച്ചാല്‍ തീര്‍ച്ചയായും മുന്നോട്ട് പോകും. കേസില്‍ ജോളിക്ക് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടാകുമോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അന്വേഷണപുരോഗതി അറിഞ്ഞതിന് ശേഷം മാത്രമേ ഇതേക്കുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കൂ. മാത്രമല്ല ക്യത്യം ചെയ്ത സമയത്തുള്ള ജോളിയുടെ മാനസികാവസ്ഥയും കണക്കിലെടുക്കും. കുട്ടിക്കാലം മുതല്‍ ജോളി കടന്നുപോയ എല്ലാ കാര്യങ്ങളും അന്വേഷിച്ചാല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ.

അന്വേഷണം എവിടെവരെ എത്തിനില്‍ക്കുന്നു എന്നത് പ്രാഥമിക അന്വേഷണം കഴിഞ്ഞതിനുശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂ. പ്രാഥമിക അന്വേഷണം കഴിയാന്‍ 15 ദിവസമെങ്കിലും കഴിയണം ഇതുകഴിയാതെ ഈ കേസില്‍ ഒന്നും പറയാന്‍ സാധിക്കില്ല. അതിനു ശേഷമാണ് കൂടുതല്‍ തീരുമാനത്തില്‍ എത്തുക എന്നും ആളൂര്‍ വ്യക്തമാക്കി. സൗമ്യ വധക്കേസില്‍ പ്രതിക്കുവേണ്ടി ഹാജരായത് ആളൂരായിരുന്നു. കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ഏഴുവര്‍ഷം തടവായി കുറച്ചിരുന്നു. പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ പ്രതിയായ അമിറുള്‍ ഇസ്ലാമിനു വേണ്ടി ഹാജരായതും ആളൂര്‍ ആയിരുന്നു.

കേസ് അന്വേഷിക്കാന്‍ ആറ് അന്വേഷണ സംഘങ്ങളെ നിയമിക്കുമെന്നു കേരള പൊലീസ് വ്യക്തമാക്കി. കൊലപാതക പരമ്പരയിലെ ഓരോ കേസും അന്വേഷിക്കുക പ്രത്യേക സംഘങ്ങളായിരിക്കും. കോഴിക്കോട് ജില്ലയിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ സംഘങ്ങളില്‍ ഉണ്ടാകും. അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആറ് സംഘങ്ങളുടെയും ചുമതല കോഴിക്കോട് റൂറല്‍ എസ്പി കെ.ജി സൈമണിനായിരിക്കും.

രണ്ടു കുട്ടികളെ കൂടി മുഖ്യപ്രതിയായ ജോളി കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെ.ജി സൈമണ്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പൊന്നാമറ്റം കുടുംബത്തിലെയും കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വീട്ടിലെയും കുട്ടിയെ കൊല്ലാന്‍ ജോളി ശ്രമിച്ചുവെന്നാണു പൊലീസ് പറയുന്നത്. ഇപ്പോള്‍ ജോളിയെ പിടികൂടിയത് നന്നായെന്നും ഇല്ലായിരുന്നെങ്കില്‍ സ്ഥിതി വളരെ മോശമാകുമായിരുന്നുവെന്നും എസ്പി കെ.ജി സൈമണ്‍ പറഞ്ഞു.

കേസില്‍ ശക്തമായ തെളിവുണ്ടെന്ന് എസ്പി പറഞ്ഞു. റോയിയുടെ മരണത്തില്‍ വ്യക്തമായ തെളിവുകളും മൊഴികളുമുണ്ടെന്നും കെ.ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പല കാര്യങ്ങളും അന്വേഷണ സംഘത്തിനു വ്യക്തമായി. കേസ് അന്വേഷണത്തില്‍ ബാഹ്യസമ്മര്‍ദമില്ല. വളരെ ഗൗരവകരമായ കേസാണിതെന്നും എസ്പി പറഞ്ഞു.

അതേസമയം, കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനെതിരെ കൂടുതല്‍ കേസുകള്‍ എടുക്കും. ആദ്യഭര്‍ത്താവിന്റെ സഹോദരിയുടെ മകള്‍ ഉള്‍പ്പെടെ 5 പെണ്‍കുട്ടികളെക്കൂടി കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പെണ്‍മക്കളുടെ നേരെയായിരുന്നു വധശ്രമം. 3 പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ നീക്കത്തെക്കുറിച്ച് അന്വേഷണ ഘട്ടത്തില്‍ത്തന്നെ പൊലീസ് അറിഞ്ഞിരുന്നു. വീട്ടുകാരുടെ വിശദ മൊഴിയും രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഈ കേസുകള്‍ വേറെ രജിസ്റ്റര്‍ ചെയ്യാനാണ് സാധ്യത.

കൂട്ടക്കൊലയുടെ വാര്‍ത്ത പുറത്തുവന്നതോടെയാണു മറ്റു രണ്ടു പെണ്‍കുട്ടികളുടെ വീട്ടുകാരും സംശയം പ്രകടിപ്പിച്ചത്. ഇതിലൊരു പെണ്‍കുട്ടി ഇപ്പോള്‍ വിദേശത്താണ്. വിശദ അന്വേഷണത്തില്‍ ഇതും വധശ്രമമാണെന്നു പൊലീസിനു ബോധ്യമായി. ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികള്‍ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാരണം കണ്ടുപിടിക്കാനായില്ല. ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയെങ്കിലും മൂത്ത മകനു നേരെ വധശ്രമമുണ്ടായിരുന്നില്ല. മകള്‍ വളര്‍ന്നുവന്നാല്‍ ബാധ്യതയാകുമെന്നായിരുന്നു ഇക്കാര്യം ചോദിച്ചപ്പോള്‍ ജോളിയുടെ മറുപടി. ഈ ഘട്ടത്തിലാണ് മറ്റു പെണ്‍കുട്ടികളെ വധിക്കാന്‍ ശ്രമിച്ച കാര്യം അന്വേഷണ സംഘം തെളിവുസഹിതം നിരത്തിയത്. പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്നായിരുന്നു അപ്പോള്‍ മറുപടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category