1 GBP = 92.20 INR                       

BREAKING NEWS

നുണ പരിശോധനയ്ക്ക് നിര്‍ബന്ധിച്ചപ്പോള്‍ വിളിച്ചു ചോദിച്ചത് ജോണിയോട്; ടോം ജോസ് വീട്ടില്‍ കയറ്റാന്‍ സമ്മതിക്കാത്തതും ജോളിയുടെ സഹോദരി ഭര്‍ത്താവിനെ; നുണപരിശോധനയുടെ കാര്യം തന്നോട് പറഞ്ഞതെന്തിനെന്ന് മനസിലാവുന്നില്ലെന്ന് പറഞ്ഞ് കൈകഴുകി രാജകുമാരിയിലെ കര്‍ഷകന്‍; പൊന്നാമറ്റം വീട്ടിന് ശത്രുദോഷമെന്ന ജ്യോതിഷ പ്രചരണവും ദുരൂഹം; ജോളിയെ 'സയനൈഡ് കൊലപാതകി' ആക്കിയതിന്റെ യഥാര്‍ത്ഥ കാരണം ഇനിയും അജ്ഞാതം; കൂടത്തായി കേസില്‍ ഇനി പൊലീസ് നീക്കം കൂടുതല്‍ കരുതലോടെ

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ മുഖ്യ പ്രതി ജോളിയുടെ ജ്യോത്സ്യനെ കണ്ടെത്താന്‍ ഉറച്ച് പൊലീസ്. പൊന്നാമറ്റം വീടിന് ദോഷമുണ്ടെന്നും അതിനാല്‍ കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞിരുന്നെന്ന് ജോളി പറഞ്ഞതായി അയല്‍വാസികള്‍ പറയുന്നു. മൂന്നില്‍ കൂടുതല്‍ പേര്‍ മരിക്കുമെന്ന് ജോളി തങ്ങളെ വിശ്വസിപ്പിച്ചിരുന്നതായും അയല്‍വാസികള്‍ പറയുന്നു. ജോളിയുടെ ഭര്‍ത്താവ് റോയ് താമസിന്റെ മരണവുമായി ബന്ധപ്പെട്ടും ചില സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയല്‍വാസികളും വെളിപ്പെടുത്തലുമായി എത്തുന്നത്.

ഒരു സ്ത്രീ ഇത്രയും പേരെ കൊലപ്പെടുത്തിയത് എന്തിന് എന്ന് തെളിയിക്കാന്‍ ഇപ്പോഴും അന്വേഷണ സംഘത്തിന് ആയിട്ടില്ല. ഷാജുവിനോടുള്ള പ്രണയമാണോ ഷാജുവിന്റെ ഭാര്യയെയും രണ്ട് വയസ്സുള്ള കുഞ്ഞിനെയും ഇല്ലാതാക്കാന്‍ ജോളിയെ പ്രകിപ്പിച്ചത്. അതോ സ്വത്തിനോടുള്ള ആര്‍ത്തിയോ എന്നത് ഇപ്പോഴും പിടികിട്ടാത്ത് ചോദ്യമാണ്. 2002ല്‍ ഉള്‍പ്പെടെയുള്ളവരുടെ മരണത്തിലെ അസ്വാഭാവികത കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ജോളിയെ കൊലപാതകങ്ങള്‍ക്ക് സഹായിച്ചവരേയും കണ്ടെത്തേണ്ടതായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസ് കോടതിയില്‍ തെളിയുമോ എന്ന് ഇനിയും ആര്‍ക്കും വ്യക്തമല്ല. അതിനിടെയാണ് അന്ധവിശ്വാസത്തിന്റെ പുതിയ കഥ പുറത്തു വരുന്നത്.

ദോഷം അകറ്റാനുള്ള പരിഹാര ക്രിയകള്‍ക്കിടെയായിരുന്നു റോയിയുടെ മരണം. കുടുംബാംഗങ്ങളെ ജോളി വിഷം കൊടുത്തുകൊലപ്പെടുത്തിയതാണോ എന്ന് നേരത്തെ തന്നെ സംശയം തോന്നിയിരുന്നുവെന്ന് അയല്‍വാസികളായ ആയിഷയും ഷാഹുലും പറയുന്നു. എന്‍ഐടിയില്‍ ജോളിക്ക് ജോലിയില്ലെന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നെന്നും ഇവര്‍ പറഞ്ഞു. അതിനിടെ ജോളിയുടെ കോയമ്പത്തൂര്‍ ബന്ധവും അന്വേഷണ സംഘം അന്വേഷിക്കുന്നു. ജോളി അറസ്റ്റിലാകുന്നതിന് തൊട്ട് മുന്‍പത്തെ ആഴ്ചയും കോയമ്പത്തൂരില്‍ പോയിരുന്നു. പിഎച്ച്ഡി ചെയ്യാന്‍വേണ്ടിയെന്ന വ്യാജ്യേനയാണ് ജോളി കോയമ്പത്തൂരിലേക്ക് പോയിക്കൊണ്ടിരുന്നത്. കോയമ്പത്തൂരില്‍ ജോളി ആരോക്കെയായി ബന്ധപ്പെട്ടുവെന്ന് അന്വേഷണ സംഘം പരിശോധിക്കും.

കാഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പര അന്വേഷിക്കാന്‍ ആറു സംഘങ്ങളായി ഇപ്പോഴുള്ള സംഘം തിരിഞ്ഞ് അന്വേഷണം വിപൂലീകരിക്കും. ഓരോ മരണവും ഓരോ സംഘം അന്വേഷിക്കും. സംഘത്തിലേക്ക് മികച്ച പൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കും. വടകര റൂറല്‍ എസ്പി കെ.ജി സൈമണാണ് സംഘത്തിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിന്റെ ചുമതല. നിലവില്‍ പതിനൊന്ന് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനായും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഓരോ കൊലപാതകവും സംശയത്തിന്റെ ഒരു തുമ്പുപോലും ആവശേഷിക്കാതെയാണ് ജോളി നടത്തിയതെന്നതാണ് പ്രത്യേക. ബുദ്ധിമതിയായ ക്രിമിനല്‍ എന്ന് തന്നെയാണ് അന്വേഷിക്കുന്ന പൊലീസും വ്യക്തമാക്കുന്നത്.

നുണ പരിശോധനയ്ക്ക് വിധേയമാകുന്നതിനെ കുറിച്ച് ജോളി അന്വേഷിച്ചത് ജോണിയോടായിരുന്നുവെന്നും വ്യക്തമായി. ജോളിയുടെ സഹോദരി ഭര്‍ത്താവാണ് ജോണി. ജോളിയുടെ മുന്‍ഭര്‍ത്താവ് റോയിയുടെ അച്ഛന്‍ ടോം തോമസിന് വീട്ടില്‍ കയറ്റാന്‍ താല്‍പര്യമില്ലാതിരുന്ന ആളും ജോണിയാണെന്ന സൂചനയും പുറത്തു വരുന്നു. വ്യാജ ഒസ്യത്ത് തയ്യാറാക്കുന്ന സമയത്ത് ജോണി വീട്ടില്‍ വരികയും ഒസ്യത്ത് തയ്യാറാക്കാന്‍ ജോളിയെ സഹായിക്കുകയും ചെയ്തിരുന്നതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ജോണിക്ക് ജോളിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. ഇത് പൊലീസ് അറിയിച്ചു. അതിനിടെ തനിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും ജോളിയുടെ കുടുംബകാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ലെന്നും ജോണി പ്രതികരിച്ചു. ടിവിയിലും പത്രത്തിലും കണ്ട് മാത്രമാണ് കേസിനെ പറ്റി അറിയുന്നത്. തനിക്ക് ആശങ്കകളൊന്നും ഇല്ലെന്നും തന്നെ വേട്ടയാടരുതെന്നും ജോണി പറഞ്ഞു. ജോളി സഹോദരി എന്ന നിലയില്‍ വിളിക്കാറുണ്ടായിരുന്നു എന്നും തനിക്ക് മറ്റൊന്നും അറിയില്ലെന്നും ജോണി പറഞ്ഞു. വിളിച്ചതിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ഓര്‍ക്കുന്നില്ല. ജോളിയുടെ കുടുംബത്തിലെ ഒസ്യത്തിനെ പറ്റിയോ പുനര്‍വിവാഹത്തിനെ പറ്റിയോ ഉള്ള ഒരു കുടുംബചര്‍ച്ചകളിലും ഉള്‍പ്പെട്ടിട്ടില്ല. പക്ഷേ വില്‍പത്രമുള്ള കാര്യം അറിഞ്ഞിരുന്നു.

നുണപരിശോധനക്ക് വിധേയയാവുന്ന കാര്യം പറഞ്ഞപ്പോള്‍ സത്യം പറയാനാണ് താന്‍ ജോളിയോട് പറഞ്ഞത്. നുണപരിശോധനയുടെ കാര്യം തന്നോട് പറഞ്ഞതെന്തിനെന്ന് മനസിലാവുന്നില്ല. ഇംഗ്ലീഷ് വാക്കുകളാണ് തന്നോട് ആ സമയത്ത് പറഞ്ഞത്. കൂടുതലൊന്നും മനസിലായിരുന്നില്ല.അച്ഛനെ വിളിക്കുകയാണെന്ന് പറഞ്ഞ് തന്നെ വിളിച്ചത് എന്തിനാണെന്ന് മനസിലാവുന്നില്ല.വീട്ടില്‍ മരണങ്ങള്‍ നടന്നപ്പോള്‍ പോയിട്ടുണ്ടെന്നതല്ലാതെ ജോളിയുമായി അത്ര അടുപ്പം ഇല്ലായിരുന്നു. ജോളി തന്റെ ഇടുക്കി രാജകുമാരിയിലെ വീട്ടിലേക്ക് വന്നിട്ടില്ലെന്നും അവസാനം കണ്ടത് 3-4 മാസങ്ങള്‍ക്ക് മുമ്പ് കട്ടപ്പനയിലുള്ള വീട്ടില്‍ വച്ചാണെന്നും ജോണി വ്യക്തമാക്കി. ഒരു പരിപാടിക്ക് പോയതായിരുന്നു. നുണപരിശോധനക്ക് വിധേയയാവരുതെന്ന് പറഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും കൂടത്തായി കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നു എന്നും ജോണി പറഞ്ഞു. ഇടുക്കി രാജകുമാരിയില്‍ കര്‍ഷകനാണ് ജോണി. ജോണിയിലേക്കും അന്വേഷണം നീളുകയാണ്.

അതിനിടെ കൂടത്തായിയിലെ വ്യാജവില്‍പ്പത്രത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് റവന്യുമന്ത്രി നിര്‍ദ്ദേശം നല്‍കി. വീഴ്ച കണ്ടെത്തിയാലുടന്‍ നടപടി എടുക്കാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതിയായ ജോളിക്കുവേണ്ടി, ഡെപ്യൂട്ടി തഹസീല്‍ദാരായിരുന്ന ജയശ്രീ വ്യാജവില്‍പ്പത്രമുണ്ടാക്കാന്‍ സഹായിച്ചു എന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ജയശ്രീയെ ചോദ്യം ചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് റവന്യു വകുപ്പില്‍ എന്തെങ്കിലും ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് റവന്യു മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുറ്റം ചെയ്തെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

വ്യാജ വില്‍പ്പത്രം തയ്യാറാക്കിയതില്‍ താമരശ്ശേരി പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കും റവന്യുവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, വിഷയം ഗൗരവതരമാണെന്ന വിലയിരുത്തലുണ്ടാവുകയും റവന്യുമന്ത്രി തന്നെ നേരിട്ട് ഇടപെടല്‍ നടത്തുകയും ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടര്‍ എസ് സാംബശിവറാവു ഇപ്പോള്‍ തിരുവനന്തപുരത്താണുള്ളത്. അദ്ദേഹം റവന്യുമന്ത്രിയെ നേരില്‍ക്കണ്ട് ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്. പൊന്നാമറ്റത്തെ ഗൃഹനാഥന്‍ ടോം തോമസിന്റെ സ്വത്ത് മുഴുവന്‍ സ്വന്തം പേരിലേക്ക് മാറ്റിയെഴുതി ജോളി തയ്യാറാക്കിയ വ്യാജ വില്‍പ്പത്രം സംബന്ധിച്ച് അന്വേഷിക്കാനാണ് റവന്യു മന്ത്രി കളക്ടറോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കൂടത്തായി വില്ലേജ് ഓഫീസില്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ കാണാനില്ല. റിപ്പോര്‍ട്ട് മുക്കിയതില്‍ അന്ന് ഡെപ്യൂട്ടി തഹസീല്‍ദാരായിരുന്ന ജയശ്രീക്ക് പങ്കുണ്ടോ എന്ന് അന്വേഷണം നടക്കുന്നുമുണ്ട്.

ജയശ്രീയും ജോളിയും തമ്മില്‍ നല്ല അടുപ്പമാണുണ്ടായിരുന്നതെന്ന് ജയശ്രീയുടെ വീട്ടുജോലിക്കാരിയടക്കം പറഞ്ഞിരുന്നു. ജയശ്രീയുടെ വീട്ടില്‍ തനിക്ക് ജോലി ശരിയാക്കിത്തന്നത് ജോളിയാണെന്നും വീട്ടുജോലിക്കാരിയായ ലക്ഷ്മി പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category