1 GBP = 91.00 INR                       

BREAKING NEWS

'ഭാരത് മാതാ കീ ജയ്' എന്നു വിളിക്കാന്‍ സാധിക്കാത്തവര്‍ സ്വയം ലജ്ജിക്കണം; നിങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണോ? സ്വന്തം രാജ്യത്തിനു ജയ് വിളിക്കാന്‍ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല; ടിക് ടോക്ക് താരമായതുകൊണ്ടുമാത്രം സ്ഥാനാര്‍ത്ഥിത്വം കിട്ടിയ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടികള്‍ ആവേശം വിതറുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ഡല്‍ഹി: ഭാരത മാതാവിന് ജയ് വിളിക്കാന്‍ കഴിയാത്തവരുടെ വോട്ടിന് മൂല്യമില്ലെന്ന് ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ത്ഥി. ആദംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടിയും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ടാണ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. 'ഭാരത് മാതാ കീ ജയ്' എന്നു വിളിക്കാന്‍ സാധിക്കാത്തവര്‍ സ്വയം ലജ്ജിക്കണം. നിങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണോ? ഇന്ത്യക്കാരാണെങ്കില്‍ ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചുപറയണം. കേവലം രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ സ്വന്തം രാജ്യത്തിനു ജയ് വിളിക്കാന്‍ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല എന്നും സൊനാലി ഫോഗട്ട് പറഞ്ഞു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഹരിയാനയിലെ ബല്‍സാമണ്ഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. യോഗത്തില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ സൊനാലി, കൂടിയിരിക്കുന്നവരോടു 'ഭാരത് മാതാ കീ ജയ്' എന്ന് ഏറ്റുപറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചിലര്‍ സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന അനുസരിക്കാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്നായിരുന്നു സൊനാലിയുടെ വിവാദ പരാമര്‍ശം.

നേരത്തേ, പ്രചാരണത്തിനിടെ അദംപുര്‍ മണ്ഡലത്തെ യുപിയിലെ അമേഠി ലോക്സഭാ മണ്ഡലവുമായി താരതമ്യം ചെയ്ത സൊനാലിയുടെ പ്രസംഗവും ശ്രദ്ധനേടിയിരുന്നു. കോണ്‍ഗ്രസ് ശക്തി കേന്ദ്രമായിരുന്ന അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി ബിജെപിയുടെ സ്മൃതി ഇറാനി വിജയിച്ചതു പോലെ അദംപുരില്‍ ഇത്തവണ ബിജെപി വിജയിക്കുമെന്നായിരുന്നു സൊനാലിയുടെ അവകാശവാദം. നിലവില്‍ നിയമസഭയിലെ 90ല്‍ 75 സീറ്റുമായി സംസ്ഥാനം ഭരിക്കുന്ന മനോഹല്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാം തവണ അധികാരത്തിലേറുകയെന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒക്ടോബര്‍ 21നാണ് തിരഞ്ഞെടുപ്പ്. 24നു വോട്ടെണ്ണല്‍.

കോണ്‍ഗ്രസ് കോട്ടയാണ് ഹരിയാനയിലെ ആദംപൂര്‍. ഈ മണ്ഡലം പിടിക്കാനാണ് സൊനാലി ഫോഗറ്റിനെ ബിജെപി ഇറക്കിയിരിക്കുന്നത്. സൊനാലിയെ വച്ച് കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലം പിടിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ടിക് ടോക്കില്‍ ഏകദേശം ഒരു ലക്ഷത്തോളം ഫോളോവേഴ്സുള്ള സൊനാലിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹരിയാനയില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായ ഭജന്‍ലാലിന്റെ മകന്‍ കുല്‍ദീപ് ബിഷ്ണോയി ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ടിക് ടോക് മാത്രമല്ല തന്നെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കാന്‍ കാരണമെന്നും കഴിഞ്ഞ 12 വര്‍ഷമായി താന്‍ ബിജെപി പ്രവര്‍ത്തകയാണെന്നും സൊനാലി നേരത്തേ വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശില്‍ ട്രൈബല്‍ മോര്‍ച്ചയുടെ ഭാഗമായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങളിലൊന്ന്. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ടിക് ടോക്കില്‍ തനിക്ക് ഇത്രയും സ്വീകാര്യത ലഭിച്ചത്. ഇവിടെ വിജയിക്കുകയാണെങ്കില്‍ ടിക് ടോക് ദേശഭക്തി പ്രചരിപ്പിക്കാനും തന്റെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാനും ഉപയോഗിക്കുമെന്നും സൊനാലി പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category