1 GBP =99.10INR                       

BREAKING NEWS

12,800 വര്‍ഷം മുമ്പ് ഹിമയുഗത്തിന് ആരംഭം കുറിച്ചത് ഛിന്നഗ്രഹത്തിന്റെ പതനത്തോടെ; മാമത്തുകള്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ വംശനാശത്തിന് കാരണമായ ഉല്‍ക്കാപതന സിദ്ധാന്തത്തിന് ബലമേകുന്നത് ദക്ഷിണാഫ്രിക്കയിലെ മണ്ണിലുള്ള പ്ലാറ്റിനം നിക്ഷേപം

Britishmalayali
kz´wteJI³

ഛിന്നഗ്രഹത്തിന്റെ പതനത്തോടെ 12,800 വര്‍ഷം മുമ്പ് ഭൂമിയില്‍ ഹിമയുഗം ആരംഭിച്ചതായി പുതിയ പഠനങ്ങളില്‍ വെളിപ്പെടുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയുടെ വടക്ക് ഭാഗത്തുള്ള ലിംപോപോ പ്രവിശ്യയിലെ വണ്ടര്‍ക്രാറ്ററില്‍ നടത്തിയ പഠനങ്ങളിലാണ് പല ജീവജാലങ്ങളെയും ഭൂമുഖത്ത് നിന്നും തുടച്ചുനീക്കിയ ഛിന്നഗ്രഹത്തെ കുറിച്ചും അതിന് ശേഷമുണ്ടായ ഹിമയുഗത്തെ കുറിച്ചുമുള്ള സൂചനകള്‍ പുറത്തുവരുന്നത്.

പ്രദേശത്ത് നടത്തിയ ഖനനത്തതില്‍ വന്‍തോതിലുള്ള പ്ലാറ്റിനം നിക്ഷേപം കണ്ടെത്തിയിരുന്നു. എന്നാല്‍ യങര്‍ഡ്രയസ് കാലത്ത് ഭൂമിയില്‍ പതിച്ച ധൂമകേതുവോ ഛിന്നഗ്രഹമോ ആയിരിക്കാം പല ജീവജാലങ്ങളുടെയും വംശനാശത്തിന് വരെ കാരണമായത് എന്നാണ് 'പ്ലാറ്റിനം' കണ്ടെത്തലിന്റെ ബലത്തില്‍ ഇപ്പോള്‍ ഗവേഷകര്‍ വാദിക്കുന്നത്. പ്ലാറ്റിനം വിഘടിക്കുന്ന തരത്തിലുള്ള ഉല്‍ക്കാ പതനമാണ് പ്ലാറ്റിനത്തിന്റെ സാന്നിധ്യത്തിന് കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ലോകമെമ്പാടുമുള്ള മണ്ണിന്റെ സാമ്പിളുകളില്‍ കാണപ്പെടുന്ന 'പ്ലാറ്റിനം സ്പൈക്കുകള്‍' ഭൂമിയില്‍ പതിച്ച ഉല്‍ക്കാശിലകളുടെ തെളിവാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. സാധാരണയായി ഉല്‍ക്കാ ശിലകളാണ് പ്ലാറ്റിനം കൊണ്ട് സമ്പുഷ്ടം. ഇത്തരം ഒരു ഉല്‍ക്കാ പതനം പലജീവജാലങ്ങളുടെയും വംശനാശത്തിനും മനുഷ്യരുടെ തന്നെ വന്‍തോതിലുള്ള നാശത്തിനും കാരണമാകുകയായിരുന്നു.

ഹിമയുഗത്തിന് സമാനമായ ഒരു കാലം ഭൂമിയില്‍ 12,800 വര്‍ഷം മുന്‍പ് ഭൂമിയില്‍ ആരംഭിച്ചിരുന്നു. ഏകദേശം 1400 വര്‍ഷത്തോളം ഇത് തുടരുകയും ചെയ്തു. അന്നത്തെ കനത്ത മഞ്ഞിലും വളര്‍ന്നിരുന്ന ഒരു ചെടിയുടെ പേരില്‍ നിന്നാണ് 'ഡ്രയസ്' എന്ന് ആ കാലത്തിന് നാമകരണം ചെയ്തത്. അന്നത്തെ കാലത്തെ ജീവജാലങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പലതും ലഭിച്ചിട്ടുണ്ടെങ്കിലും അത്തരമൊരു തണുപ്പിലേക്ക് നയിച്ചതെന്താണെന്ന് ഇതുവരെ വ്യക്തമായിരുന്നില്ല. ഹിമയുഗത്തെയും താണ്ടി രക്ഷപ്പെട്ടു വന്ന ജീവികളാണ് മാമത്തുകളും വളഞ്ഞ പല്ലുള്ള ഹിമക്കടുവയുമെല്ലാം. പക്ഷേ അതിലും കുറവ് തണുപ്പുള്ള യങര്‍ഡ്രയസ് കാലത്താണ് മാമത്ത് ഉള്‍പ്പെടെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്. ഇത് ഗവേഷകരില്‍ വന്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category