1 GBP = 93.00 INR                       

BREAKING NEWS

ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പ്രധാന തലവേദനയെ തുടച്ചുനീക്കി അമേരിക്ക; അഫ്ഗാനില്‍ നടന്ന പോരാട്ടത്തില്‍ അമേരിക്കന്‍ സേന കൊന്നുതള്ളിയത് താലിബാന്റെ ഏറ്റവും പ്രധാന കമാന്‍ഡറായ അസിം ഒമര്‍ അടക്കമുള്ള ആറ് ഭീകരരെ; ഭീകകരുടെ ഒളിത്താവളത്തോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ വിവാഹത്തില്‍ പങ്കെടുത്ത 40 നാട്ടുകാരും കൊല്ലപ്പെട്ടു

Britishmalayali
kz´wteJI³

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ നടത്തുന്ന സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ദക്ഷിണേഷ്യയിലെ അല്‍ ഖ്വയിദ തലവന്‍ അസിം ഒമറും. ഒമര്‍ ഉള്‍പ്പെടെ ആറ് ഭീകരരെയാണ് അഫ്ഗാനിസ്ഥാനിലെ മുസ ഖ്വാല ജില്ലയിലെ തെക്കന്‍ ഹെല്‍മാന്‍ഡ് പ്രവിശ്യയില്‍ യുഎസ് - അഫ്ഗാന്‍ സംയുക്ത വ്യോമാക്രമണത്തില്‍ അഫ്ഗാന്‍-അമേരിക്കന്‍ സംയുക്ത സേന കൊന്നുതള്ളിയത്. പോരാട്ടത്തില്‍ ഇതുവരെ 89 താലിബാന്‍ ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം 23-ാം തീയതിയാണ് അസിം ഒമര്‍ ഉള്‍പ്പെടെയുള്ള ആറ് ഭീകര നേതാക്കള്‍ കൊല്ലപ്പെട്ടത്.

അസിം ഒമറിനൊപ്പം ആറ് അല്‍ ഖ്വയിദ ഭീകരര്‍ കൂടി കൊലപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും പാക്കിസ്ഥാനില്‍ നിന്നുള്ളവരാണ്. മരിച്ചവരില്‍ അല്‍ ഖ്വയിദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയുടെ പ്രധാന ദൂതനായിരുന്ന റെയ്ഹാനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംയുക്ത നീക്കത്തിനിടയില്‍ വിദേശികള്‍ അടക്കമുള്ള 22 താലിബാന്‍ പോരാളികളും കൊല്ലപ്പെട്ടു.

സെപ്റ്റംബര്‍ 22 അര്‍ദ്ധരാത്രിയോടെ ആരംഭിച്ച പോരാട്ടം പിറ്റേ ദിവസം വരെ നീണ്ടുനില്‍ക്കുകയായിരുന്നു. ദൈര്‍ഘ്യമേറിയതും ദുര്‍ഘടം പിടിച്ചതുമായ റെയ്ഡിലൂടെയാണ് അല്‍ ഖ്വയിദ് തലവനെ കൊലപ്പെടുത്തിയതെന്ന് അഫ്ഗാന്‍ സുരക്ഷാ ഡയറക്ടറേറ്റ് വ്യക്തമാക്കി. അതേസമയം വ്യോമാക്രണണത്തിനിടെ കുട്ടികള്‍ ഉള്‍പ്പെടെ നാല്‍പതോളം പ്രദേശവാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകര താവളത്തിന് തൊട്ടടുത്തുള്ള ഗ്രാമത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നവരാണ് കൊല്ലപ്പെട്ടത്. ഇതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് സംഭാലില്‍ നിന്നും മൗലാന അസിം ഒമര്‍ 1990ലാണ് പാക്കിസ്ഥാനിലേക്ക് പോകുന്നത്. 2014 മുതല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയിദ പ്രവര്‍ത്തനങ്ങളെ നയിച്ചത് അസിം ഒമര്‍ ആയിരുന്നു. അസിം ഒമര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് ട്വിറ്റര്‍ വഴി സ്ഥിരീകരിച്ചിട്ടുണ്ട്.

പതിനെട്ടുവര്‍ഷത്തോളമായി അഫ്ഗാനിസ്താന്‍ രൂക്ഷമായ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ്. താലിബാന്‍ ഭീകരരും സൈന്യവുമായി രൂക്ഷമായ പോരാട്ടമാണ് രാജ്യത്തുടനീളം നടക്കുന്നത്. 2015 മുതല്‍ ഇസ്ലാമിക് സ്റ്റേറ്റും അഫ്ഗാനിസ്താനില്‍ വേരുറപ്പിച്ചിട്ടുണ്ട്. ''രാജ്യത്തുടനീളം താലിബാന്‍കാര്‍ക്കെതിരേ ശക്തമായ മുന്നേറ്റമാണ് സൈന്യം നടത്തുന്നത്. മിക്കയിടത്തും ഭീകരര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ്. പോരാട്ടം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കും'' -സൈനികവക്താവ് റൊഹുള്ള അഹമ്മദ്സായ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍