1 GBP = 92.00 INR                       

BREAKING NEWS

ടാക്‌സി ഡ്രൈവറെ കൊള്ളയടിച്ച് കൊന്നത് യുവതിയും മറ്റൊരാളും ചേര്‍ന്ന്; ഓടി മറഞ്ഞ പെണ്‍കുട്ടിയെത്തിയത് അക്രമാസക്തമായ ആള്‍ക്കൂട്ടത്തിന് മുന്നില്‍; യുവതിയെ പച്ചയ്ക്ക് തീ കൊളുത്തി കൊന്ന് പ്രതികാരം തീര്‍ത്തത് ഗ്വാട്ടിമാലക്കാര്‍; ഇത് 2015ലെ ലാറ്റിന്‍ അമേരിക്കന്‍ ക്രൂരതയെ ഉയര്‍ത്തിയുള്ള വ്യാജ പ്രചരണം: മധ്യപ്രദേശിലെ ക്രിസ്ത്യന്‍ പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഹിന്ദു പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം പരസ്യമായി ജീവനോടെ കത്തിച്ചുവെന്ന വ്യാജ വീഡിയോയ്ക്ക് പിന്നിലെ സത്യം എന്ത്?

Britishmalayali
kz´wteJI³

രു ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഹിന്ദു പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം പരസ്യമായി ജീവനോടെ കത്തിച്ചു എന്ന വീഡിയോ വ്യാജം. ഒരു വീഡിയോയും ചെറിയ ഒരു വിവരണവുമാണ് പ്രചരിച്ചത്. മധ്യപ്രദേശില്‍ നടന്നു എന്നവകാശപ്പെടുന്ന ഈ സംഭവം പൂര്‍ണ്ണമായും വ്യാജമാണ്. ഒന്നാമതായി ഈ വീഡിയോ ഇന്ത്യയിലേതല്ല. രണ്ടാമതായി ഈ വീഡിയോയ്ക്ക് 4 കൊല്ലത്തെ പഴക്കമുണ്ട്. 2015ല്‍ ഗ്വാട്ടിമലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഈ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യതയും ഏറെയാണ്. വര്‍ഗ്ഗീയ കലാപത്തിന് സാധ്യത ഉയര്‍ത്തും വിധമാണ് വ്യാജ പ്രചരണം. ഇതിനെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഏജന്‍സികളും കാണുന്നത്.

'ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്തതിനാലാണ് മധ്യപ്രദേശില്‍ ഹിന്ദു പെണ്‍കുട്ടി ജീവനോടെ കത്തിച്ചത്. ലോകം മുഴുവന്‍ ഇന്ത്യയെ കാണുന്നതിന് ദയവായി ഇത് ചുറ്റും അയയ്ക്കുക; ഭൂമിയിലെ യഥാര്‍ത്ഥ നരകം '''' അവിശ്വസനീയമായ ഇന്ത്യ ''യുടെ ഏറ്റവും വൃത്തികെട്ട മുഖം കാണുക. ദയവായി ദയവായി ദയവായി ഈ വീഡിയോ പങ്കിടുക നിങ്ങള്‍ക്ക് അയയ്ക്കുന്നത് നിര്‍ത്താന്‍ കഴിയാത്തത്രയും ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തെ അറിയിക്കുക'- ഇങ്ങനെ ഒരു കുറിപ്പോടെയാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. ഒരു പെണ്‍കുട്ടിയെ ഒരു കൂട്ടം ആളുകള്‍ ജീവനോടെ അഗ്‌നിക്കിരയാക്കുന്ന വീഡിയോയും ഉണ്ടായിരുന്നത്.

ഒരു ടാക്‌സി ഡ്രൈവറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 2016ല്‍ ഒരു തവണ വൈറലായ വീഡിയോ കഴിഞ്ഞ വര്‍ഷം ഒരു തവണ കൂടി വൈറലായി. ഈ രണ്ട് തവണയും മധ്യപ്രദേശില്‍ നടന്ന സംഭവം എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്. ദേശീയ മാധ്യമങ്ങള്‍ വീഡിയോ വ്യാജമാണെന്ന റിപ്പോര്‍ട്ട് അന്ന് തന്നെ നല്‍കിയെങ്കിലും വീണ്ടും പ്രചരിക്കപ്പെടുകയാണ്. മുമ്പ് ഇതേ വീഡിയോ മറ്റൊരു പേരിലും വ്യാജമായി പ്രചരിച്ചിരുന്നു. അന്ന് ആന്ധ്രപ്രദേശിലെ ഒരു മാര്‍വാഡി പെണ്‍കുട്ടിയെ മുസ്ലിം ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്യുന്ന വീഡിയോ എന്ന തരത്തിലായിരുന്നു എത്തിയത്.


ഗ്വാട്ടിമാല സിറ്റിയില്‍ നിന്ന് 77 മൈല്‍ അകലെയുള്ള വില്ലേജില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതാണ് ഈ വീഡിയോ. ടാക്‌സി ഡ്രൈവറെ കൊന്ന സംഘത്തില്‍ പെട്ടതായിരുന്നു ഈ യുവതി. 68കാരനായ ടാക്‌സി ഡ്രൈവറെ കൊള്ളയടിച്ച ശേഷം കൊന്നത് ഈ യുവതിയും രണ്ട് പുരുഷന്മാരുമായിരുന്നു. കൊല നടത്തിയ ശേഷം എല്ലാവരും ഓടി രക്ഷപ്പെട്ടു. ഇതില്‍ യുവതിക്ക് മാത്രം വഴി തെറ്റി. അങ്ങനെ ആള്‍ക്കൂട്ടത്തിന് മുന്നിലെത്തി. ഇതോടെ അവര്‍ അക്രമാസാക്തമായി.

അതിന് ശേഷം ദേഹത്തേക്ക് പെട്രോളോ മണ്ണെണ്ണയോ മറ്റൊ ഒഴിച്ചു. അതിന് ശേഷം തീകൊളുത്തി. ജീവനോടെ തീ കൊളുത്തുന്നതും മറ്റും ആരോ വീഡിയോയിലും പകര്‍ത്തി. പെണ്‍കുട്ടി മരണമടയുന്നതും വ്യക്തമായിരുന്നു. ഇതിനിടെ ആള്‍ക്കൂട്ടത്തെ തടയാന്‍ പൊലീസ് ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളെത്തി. എന്നാല്‍ എല്ലാം വിഫലമായി. ഈ വീഡിയോ യൂട്യൂബിലെത്തിയപ്പോള്‍ തന്നെ ലക്ഷങ്ങള്‍ കണ്ടു. പിന്നീട് എടുത്തു മാറ്റുകയും ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തേക്ക വിട്ടതുമില്ല. ഗ്വാട്ടിമാലാ പൊലീസ് കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്ന ഭയത്തിലായിരുന്നു ഇതെല്ലാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category