1 GBP = 92.00 INR                       

BREAKING NEWS

ബാങ്കോക്കിലേക്ക് എന്ന് പറഞ്ഞ് രാഹുല്‍ പറന്നത് കംബോഡിയയിലേക്ക്; എങ്ങനെ പോയെന്നും എപ്പോള്‍ മടങ്ങി വരുമെന്നും ആര്‍ക്കും അറിയില്ല; എസ് പി ജി സുരക്ഷയുള്ളവര്‍ക്ക് വിദേശയാത്രയിലും അംഗരക്ഷകരെ നിര്‍ബന്ധമാക്കുന്നത് അമിത് ഷായുടെ മറ്റൊരു കുടില തന്ത്രം; രാഹുലിന്റെ സ്വകാര്യതയിലേക്ക് കടന്നു കയറി വ്യക്തി ജീവിതം നിരീക്ഷിക്കുന്നത് രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍; അംഗരക്ഷകരെ കൊണ്ടു പോയില്ലെങ്കില്‍ ഇനി സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും വിദേശയാത്രയ്ക്ക് അനുമതിയില്ല

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാഗാന്ധിയുടേയും മുഴുവന്‍ യാത്രകളും നിരീക്ഷിക്കാന്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. രാഹുലിന്റെ വിദേശ യാത്രകളെ കുറിച്ച് പലവിധ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനൊപ്പം പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട് വാദ്രയുമായി ബന്ധപ്പെട്ടും ദുരൂഹതകള്‍ കേന്ദ്ര സര്‍ക്കാര്‍ കാണുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ കംബോഡിയാ സന്ദര്‍ശനത്തിനു പിന്നാലെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ(എസ്പി.ജി.) സംരക്ഷണമുള്ളവര്‍ക്ക് വിദേശയാത്രയിലും അംഗരക്ഷകര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിലൂടെ നേതാക്കളുടെ പോക്ക് വരവ് വിരവങ്ങള്‍ കൃത്യമായി തന്നെ കേന്ദ്ര സര്‍ക്കാരിന് അറിയാനാകും.

സംരക്ഷണം ലഭിക്കുന്നവര്‍ ഇതു നിരാകരിച്ചാല്‍ സുരക്ഷയെക്കരുതി വിദേശയാത്ര അനുവദിക്കില്ല. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുടുംബാംഗങ്ങളെന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കാണ് എസ്പി.ജി. സംരക്ഷണമുള്ളത്. ഗാന്ധികുടുംബാംഗങ്ങള്‍ വിദേശത്തെത്തിക്കഴിഞ്ഞാല്‍ എസ്പി.ജി. ഭടന്മാരെ തിരിച്ചയച്ച് തങ്ങളുടെ സ്വകാര്യ സന്ദര്‍ശനങ്ങള്‍ നടത്താറുണ്ട്. ഇതിലെ രഹസ്യങ്ങള്‍ കൂടി അറിയാനാണ് മോദി സര്‍ക്കാരിന്റെ നീക്കം. ഇതിന് വേണ്ടി മാത്രമാണ് വിദേശയാത്രയിലും എസ് പി ജി സംരക്ഷണം നിര്‍ബന്ധമാക്കുന്നത്. സ്വകാര്യസന്ദര്‍ശനങ്ങള്‍ നിരീക്ഷിക്കാനാണ് വിദേശയാത്രയിലും അംഗരക്ഷകരെ നിര്‍ബന്ധമാക്കുന്നതെന്ന ആരോപണം പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്.

വ്യക്തികളുടെ സ്വകാര്യ ജീവിതവും സ്വാതന്ത്ര്യവും രാഷ്ട്രീയജീവിതവും രണ്ടായിക്കരുതി ബഹുമാനിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ഇതാണ് ഇന്ത്യയുടെ ജനാധിപത്യ ശീലമെന്ന് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി പ്രണവ് ഝാ പറഞ്ഞു. ചില നേതാക്കളുടെ സ്വകാര്യസന്ദര്‍ശനങ്ങള്‍ സ്ഥാപനങ്ങളെ ദുരുപയോഗംചെയ്ത് വെളിപ്പെടുത്തുന്നതും വിവാദമുണ്ടാക്കുന്നതും നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 11 മുതല്‍ രാഹുലിന്റെ ഹരിയാണ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുപ്രചാരണം തീരുമാനിച്ചതായി സൂചനയുണ്ടായിരുന്നു. അതിനു മുന്നോടിയായി ശനിയാഴ്ച രാഹുല്‍ കംബോഡിയയിലേക്ക് തിരിച്ചതോടെ അദ്ദേഹം പ്രചാരണത്തിനുണ്ടാവില്ലെന്ന അഭ്യൂഹമുയര്‍ന്നു. പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നത്.

രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത സൃഷ്ടിച്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാനാണ് ബിജെപി നീക്കമെന്നാണ് ആരോപണം. ഇതിന് വേണ്ടിയാണ് എസ്പി.ജി. സുരക്ഷാച്ചട്ടങ്ങളില്‍ ഇപ്പോള്‍ മാറ്റം വരുത്തിയതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. രാഹുലിന്റെ വ്യക്തിജീവിതം നിരീക്ഷിക്കാനുള്ള ശ്രമമാണിതെന്നാണ് ആരോപണം. എന്നാല്‍ നിലവിലുള്ള നിയമം കര്‍ശനമായി നടപ്പാക്കുന്നു എന്നേയുള്ളൂ എന്നാണ് എസ്പി.ജി. നല്‍കുന്ന വിശദീകരണം. ഗാന്ധികുടുംബങ്ങളുടെ കൃത്യമായ സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. ഇതോടെ വിദേശ സന്ദര്‍ശനങ്ങളുടെയെല്ലാം വിശദവിവരങ്ങള്‍ ഗാന്ധികുടുംബാംഗങ്ങള്‍ എസ്പി.ജി.ക്ക് നേരത്തേ കൈമാറേണ്ടിവരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ തീരുമാനങ്ങള്‍ക്ക് പിന്നില്‍. രാഹുലിന്റെ വിദേശയാത്രകളില്‍ നിന്നും രാഷ്ട്രീയ വിവാദത്തിനുള്ള വക കിട്ടുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

ഇവര്‍ വിദേശയാത്രകളില്‍ എവിടെയെല്ലാം സന്ദര്‍ശനം നടത്തുന്നു, ആരൊക്കെയായി കൂടിക്കാഴ്ച നടത്തുന്നു, എന്ന് തുടങ്ങി ഓരോ മിനിറ്റിലും വിവരങ്ങള്‍ പുതുക്കി നല്‍കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നത്. സ്വകാര്യത പരിഗണിച്ച് വിദേശ യാത്രകളില്‍ നെഹ്‌റു കുടുംബം എസ് പിജി സുരക്ഷ ഉപയോഗിക്കാറില്ല. എന്നാല്‍ അതീവ സുരക്ഷ വേണ്ടതിനാല്‍ എസ്പിജിയെ പിന്‍വലിക്കാനാവില്ലെന്നാണ് കേന്ദ്ര നിലപാട്. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാങ്കോക്കിലേക്കു പോയതായുള്ള റിപോര്‍ട്ടുകള്‍ ഏറെ വിവാദമായിരുന്നു. എന്നാല്‍ രാഹുല്‍, പോയത് ബാങ്കോക്കിലേക്കല്ലെന്ന റിപോര്‍ട്ടാണ് പിന്നീട് പുറത്തുവരുന്നത്. രാഹുല്‍ പോയിരിക്കുന്നത് കംബോഡിയയിലേക്കാണെന്ന റിപോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് 'ദ ഹിന്ദു'വാണ്.

ഇതുവരെ ഈ വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളാരും രംഗത്തെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രാഹുല്‍ ബാങ്കോങ്കിലേക്കു പോയെന്ന റിപോര്‍ട്ട് വന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി ഇതിനെതിരെ രംഗത്തെത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ പൊതുജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു സംസ്ഥാനങ്ങളിലും രാഹുല്‍ പ്രചാരണം നടത്തുമെന്നും സിങ്വി ട്വീറ്റ് ചെയ്തിരുന്നു. പ്രചാരണത്തിനായി അധികം വൈകാതെ അദ്ദേഹം എത്തുമെന്നും സിങ്വി അറിയിച്ചിരുന്നു. അതായത് രാഹുല്‍ എവിടെ പോയെന്ന് ആര്‍ക്കും ്അറിയില്ല. എസ് പി ജിയുടെ മാനദണ്ഡം അനുസരിച്ച് ഇനി ഇത് നടക്കില്ല. എല്ലാം അവരെ അറിയിച്ചു മാത്രമേ ചെയ്യാന്‍ രാഹുലിന് കഴിയൂ. നാലുദിവസത്തെ സന്ദര്‍ശനത്തിനാണു രാഹുല്‍ കംബോഡിയയിലേക്കു പോയതെന്നാണ് ഹിന്ദുവിന്റെ റിപോര്‍ട്ടില്‍ പറയുന്നത്. അവിടെ നടക്കുന്ന ഒരു മെഡിറ്റേഷന്‍ ക്യാംപില്‍ പങ്കെടുക്കാനാണു യാത്രയെന്നും റിപോര്‍ട്ടിലുണ്ട്.

ഈ മാസം 21നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പും ഈ മാസം നടക്കും. മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസില്‍ വന്‍ ഭിന്നത ഉടലെടുത്തു നില്‍ക്കവെയാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം. രണ്ട് സുപ്രധാന സംസ്ഥാനങ്ങള്‍ വോട്ടിങ് ബൂത്തിലേക്ക് നീങ്ങാനിരിക്കേ രാഹുല്‍ ഗാന്ധി നടത്തുന്ന വിദേശ യാത്രയെ സംബന്ധിച്ച് ചോദ്യങ്ങളുയര്‍ത്തി ബിജെപിയും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചിരുന്നു. ഇതിനിടെ, ഒരാളുടെ വ്യക്തിഗത കാര്യങ്ങള്‍ ഒരിക്കലും പൊതുജീവിതവുമായി കൂട്ടിച്ചേര്‍ത്ത് വായിക്കരുതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി ട്വിറ്ററില്‍ കുറിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category