1 GBP = 91.00 INR                       

BREAKING NEWS

ജനനായകന്‍ ലൈവായി പങ്കുചേരും; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 40ലധികം കുടുംബങ്ങള്‍; പുതുപ്പളളിക്കാരുടെ ആറാമത് സംഗമം ഈമാസം 12ന് വാറ്റ്‌ഫോഡില്‍

Britishmalayali
kz´wteJI³

നിരവധി പ്രാദേശിക സംഗമങ്ങള്‍ യുകെയിലെ മലയാളികള്‍ വിജയകരമായി നടത്തി കൊണ്ട് പോകുന്നുണ്ടെങ്കിലും അവയെയെല്ലാം വെല്ലുന്ന മലയാളി സംഗമം ഒരുക്കാന്‍ ബ്രിട്ടനിലെ പുതുപ്പള്ളിക്കാര്‍ തയ്യാറെടുക്കുന്നു. ആറാമത് സംഗമത്തിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ നാല്‍പ്പതിലധികം കുടുബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലം എന്ന നിലയില്‍ പ്രസിദ്ധമായി കഴിഞ്ഞ പുതുപ്പള്ളി സ്വദേശികള്‍ ഒരുമിച്ച് കുടുമ്പോള്‍ ലൈവ് വീഡിയോ ചാറ്റിലൂടെ സാക്ഷാല്‍ ജനനായകനും സംഗമത്തിന്റെ ഭാഗമാകും. പുതുപ്പളളി താലുക്കിലെ വാകത്താനം, മണര്‍ക്കാട്, പുതുപ്പളളി, മീനടം, പാമ്പാടി, തിരുവഞ്ചൂര്‍, പനച്ചിക്കാട്, കുറിച്ചി, അകലക്കുന്നം എന്നിവിടങ്ങളില്‍ നിന്നുളളവര്‍ ഒന്നു ചേര്‍ന്ന് ആണ് പുതുപ്പളളി സംഗമം ആഘോഷമാക്കാന്‍ ഒരുങ്ങുന്നത്.

പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതമായ, മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമായ പുതുപ്പള്ളിയിലെ പ്രവാസികളുടെ നന്‍മയും സൗഹൃദവും പങ്ക് വയ്ക്കപ്പെടുന്ന വേദിയായി ഈമാസം 12ന് വാറ്റ്‌ഫോഡ് മാറും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പരിപാടി. പുതുപ്പള്ളി പള്ളി, പനച്ചിക്കാട് സരസ്വതി ക്ഷേത്രം എന്നിവ മത നിരപേക്ഷതയുടെ പ്രത്യക്ഷ ഉദാഹരണങ്ങളായി ലോക ചരിത്രത്തില്‍ത്തന്നെ സ്ഥാനം നേടിയിട്ടുണ്ട്. നാടന്‍ പന്തുകളിയുടെയും പകിടകളിയുടെയും ഈറ്റില്ലം പുതുപ്പള്ളിക്കാര്‍ ഒന്നിച്ച് കൂടുമ്പോള്‍ അവിടെയും ഈ കളികള്‍ക്കുള്ള സൗകര്യം കൂടി ഒരുക്കിയിട്ടുമുണ്ട്.

ഗാനമേള, വിവിധയിനം കലാകായിക ഇനങ്ങള്‍ സംഗമത്തിന് കൊഴുപ്പേകും. സംഗമം ഒരു മഹാവിജയമാക്കിത്തീര്‍ക്കുവാന്‍ എല്ലാ പുതുപ്പള്ളി മണ്ഡലംകാരേയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Mini Anil 07920514662, Priya Biju 07722939618, Jain 07886627238, Soboy 07469893659
സ്ഥലത്തിന്റെ വിലാസം
Holywell Community Centre,Tolpits Lane, Watford, WD18 9QD

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category