1 GBP = 91.00 INR                       

BREAKING NEWS

അമേരിക്കയില്‍ കാറോടിക്കുന്നവര്‍ ബ്രിട്ടനില്‍ ഓടിച്ചാല്‍ ചിലപ്പോള്‍ ദിശമാറിയെന്നിരിക്കും; യുകെയില്‍ വച്ചു യുവാവിനെ കാറിടിച്ചു കൊന്ന അമേരിക്കന്‍ ഉദ്യോഗസ്ഥയെ ന്യായീകരിച്ചു ട്രംപ്: ഒരു അപകട മരണം ബ്രിട്ടനേയും അമേരിക്കയേയും തമ്മില്‍ തെറ്റിക്കുമ്പോള്‍

Britishmalayali
kz´wteJI³

ബ്രിട്ടനിലെ യുഎസ് ഇന്റലിജന്‍സിനു സമീപം നടന്ന അപകടത്തില്‍ ഹാരി ഡണ്‍ എന്ന യുവാവാണ് മരിച്ചത്. ആനി സകൂലാസ് എന്ന 42 വയസുകാരിയാണ് യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ആനിയുടെ ഭര്‍ത്താവ്. അതേസമയം, ആനി സകൂലാസിനെ ന്യായീകരിച്ചു കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയുണ്ട്. അപകടം സംബന്ധിച്ചു പുറത്തു വന്ന ട്രംപിന്റെ ന്യായീകരണം ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാക്കുമോ എന്ന ഘട്ടത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.

റോഡിന്റെ തെറ്റായ ദിശയില്‍ കാറോടിച്ച് ബ്രിട്ടീഷ് കൗമാരക്കാരനെ കാറിടിച്ചു കൊന്ന സംഭവത്തില്‍ ആനി സകൂലാസിന് അനുകൂലമായ നിലപാടാണ് ഡൊണാള്‍ഡ് ട്രംപ് കൈക്കൊണ്ടത്. 'ഒരു ദുരന്തം സംഭവിച്ചു' എന്നും 'റോഡിന്റെ തെറ്റായ ദിശയില്‍ ആനി സകൂലാസ് വാഹനം ഓടിച്ചു' എന്ന് ട്രംപ് സമ്മതിക്കുകയും ചെയ്തു. മാത്രമല്ല, അപകടം നടന്ന സ്ഥലം ഓപ്പോസിറ്റ് റോഡുകളാണ്. അപകടം സംഭവിക്കാനും സാധ്യതയുണ്ട്. അതു തന്നെയാണ് അവിടെ സംഭവിച്ചതെന്നാണ് ട്രംപ് ന്യായീകരണമായി പറഞ്ഞത്.

ഇതുപോലെ തെറ്റായ ദിശയില്‍ ഞാനും കാറോടിച്ചിട്ടുണ്ടാകാം. അമേരിക്കയില്‍ ഡ്രൈവ് ചെയ്യുന്ന രീതിയില്‍ ബ്രിട്ടനില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ അപകടം സംഭവിച്ചെന്നിരിക്കാം. അതു മനസിലാക്കി ബ്രിട്ടനിലുള്ളവരാണ് സുരക്ഷിതമായി വാഹനം ഓടിക്കേണ്ടതെന്ന് ട്രംപ് പറയുന്നു. ആനി സകൂലാസിനെ സംരക്ഷിച്ചുകൊണ്ടുള്ള നയതന്ത്രം ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ അപേക്ഷ ട്രംപ് പരസ്യമായി തന്നെ തള്ളിക്കളയുകയും ചെയ്തു.

ഓഗസ്റ്റ് 27നാണ് ഈ സംഭവത്തിന് ആസ്പദമായ അപകടം നടന്നത്. മോട്ടോര്‍ ബൈക്കില്‍ വരികയായിരുന്ന ഹാരി ഡണിനെ ആനി സകൂലാസിന്റെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിനു ശേഷം യുഎസിലേക്ക് പോയ ആനി സകൂലാസിനെ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഹാരി ഡണിന്റെ കുടുംബം. അതിന്റെ ഭാഗമായാണ് ബോറിസ് ജോണ്‍സണ്‍ ആനി സകൂലാസിന് അനുകൂലമായുള്ള നയതന്ത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ യാതൊരു കുലുക്കവുമില്ലാതെ, ട്രംപ് ഈ അപേക്ഷ നിരസിക്കുകയായിരുന്നു.


നോര്‍ത്താംപ്ടണ്‍ ഷെയറിലെ റാഫ് ക്രോഫ്ടണിനു സമീപമാണ് അപകടം നടന്നത്. തെറ്റായ ദിശയില്‍ വന്ന വാഹനം ഹാരിയുടെ മോട്ടോര്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ കേസിനെക്കുറിച്ച് ആദ്യമായി പരസ്യമായി സംസാരിച്ച ട്രംപ്, സകൂലാസിനെ യുകെയിലേക്ക് തിരിച്ചയക്കാന്‍ ഒരു പ്രതിബദ്ധതയും കാണിച്ചില്ല - പകരം റോഡിന്റെ തെറ്റായ ഭാഗത്തേക്ക് താനും വാഹനം ഓടിച്ചിട്ടുണ്ടെന്നും ചിലപ്പോള്‍ അപകടം സംഭവിക്കാം' എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category