1 GBP = 93.35 INR                       

BREAKING NEWS

മുതിര്‍ന്ന യുകെ മലയാളി അന്തരിച്ചു; നാരായണന്‍ ലോഹി ദാസന്റെ നിര്യാണത്തില്‍ അനുശോചിച്ച് ക്രോയിഡോണ്‍ മലയാളികളും യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കമ്മറ്റിയും

Britishmalayali
kz´wteJI³

റേയില്‍ താമസിക്കുന്ന മുതിര്‍ന്ന യുകെ മലയാളി അന്തരിച്ചു. കെസിഡബ്ല്യുഎ സെക്രട്ടറിയും യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ആര്‍ട്സ് കോ ഓര്‍ഡിനേറ്റഷറുമായ സജി ലോഹിദാസന്റെ പിതാവ് നാരായണന്‍ ലോഹിദാസന്‍ ആണ് വിടവാങ്ങിയത്. ക്രോയിഡോണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ച് ഈമാസം എട്ടിനായിരുന്നു മരണം സംഭവിച്ചത്. 94 വയസായിരുന്നു പ്രായം. തിരുവനന്തപുരം വക്കം സ്വദേശിയാണ് നാരായണന്‍ ലോഹിദാസന്‍. ബ്രിട്ടീഷ് ഇന്ത്യന്‍ മിലിറ്ററിയില്‍ നാലു വര്‍ഷവും സിംഗപ്പൂര്‍ ബ്രിട്ടീഷ് നേവിയില്‍ 19 വര്‍ഷവും പ്രവര്‍ത്തിച്ച നാരായണന്‍ 1973ലാണ് യുകെയിലെത്തിയത്.

ദേവകിയാണ് ഭാര്യ. സിജി ലോഹിദാസന്‍, സനി എന്നിവരാണ് മക്കള്‍. സലീംരാജ്, ചന്ദ്രപുഷ്പം എന്നിവരാണ് മരുമക്കള്‍. രമ്യാ, രജിന്‍, സന്ദീപ് എന്നിവര്‍ പേരക്കുട്ടികളാണ്. സംസ്‌കാരം മറ്റന്നാള്‍ ശനിയാഴ്ച  നടക്കും. രാവിലെ 10.15 മുതല്‍ 11.15 വരെ വീട്ടില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ അന്ത്യമോപചാരം അര്‍പ്പിക്കാം. രാവിലെ 11.45ന് ക്രോയിഡോണ്‍ ക്രിമറ്റോറിയത്തില്‍ വച്ചാണ് സംസ്‌കാരം നടക്കുക.

നിര്യാണത്തില്‍ കെസിഡബ്ല്യുഎയും യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കമ്മറ്റിയും അനുശോചനം അറിയിച്ചു. റീജിയണ്‍ ആക്ടിംഗ് പ്രസിഡന്റ് ജോമോന്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്, സൗത്ത് ഈസ്റ്റ് റീജിയണ്‍ മുന്‍കാല ഭാരവാഹികളായ മാത്യു ഡൊമനിക്, ജോമോന്‍ കുന്നേല്‍, ലാലു ആന്റണി, അജിത് കുമാര്‍, വെണ്‍മണി, അനില്‍ വര്‍ഗ്ഗീസ്, റീജിയണ്‍ സെക്രട്ടറി ജിജോ അരയത്ത്, ട്രഷറര്‍ ജോഷി അനിതോട്ടത്തില്‍, ജോയിന്റ് സെക്രട്ടറി ലിറ്റോ കോരത്ത്, ജോയിന്റ് ട്രഷറര്‍ വരുണ്‍ ജോണ്‍, നോമിനേറ്റഡ് ഭാരവാഹികളായ ബിബിന്‍ എബ്രഹാം, ബിനു ജോസ്, സോജന്‍ ജോസഫ്, സാം തോമസ് എന്നിവര്‍ അനുശോചിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സജി - 07754701142, സലീംരാജ് - 07754701142
വീടിന്റെ വിലാസം
27 Colescroft Hill, Purley, Surrey, CR8 4BB
ക്രിമറ്റോറിയത്തിന്റെ വിലാസം
Croydon Crematorium, East Chapel, Mitcham Road, Croydon, CR9 3AT

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category