1 GBP = 90.00 INR                       

BREAKING NEWS

ശല്യം സഹിക്കാതെ വന്നപ്പോള്‍ വീട്ടില്‍ പറഞ്ഞു; അച്ഛനും അമ്മയും താക്കീത് ചെയ്തിട്ടും പിന്തുടര്‍ന്നപ്പോള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലും; എല്ലാം പറഞ്ഞ് തീര്‍ത്തിട്ടും വീണ്ടും പിന്തുടരല്‍; താല്‍പ്പര്യമില്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ വൈരാഗ്യം കൂടി; അര്‍ദ്ധരാത്രി പന്ത്രണ്ടരയ്ക്ക് ദേവികയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തത് അകന്ന ബന്ധു മിഥുന്‍; കൊച്ചിയില്‍ ഇന്നലെ അര്‍ദ്ധ രാത്രിയില്‍ നടന്ന പ്രണയപ്പക കൊലയുടെ കാരണങ്ങള്‍ ഇങ്ങനെ

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കൊച്ചി: ദേവികയെ മിഥുന്‍ കൊലപ്പെടുത്തയത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്നെ. പെണ്‍കുട്ടിയോട് യുവാവ് പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കേസും നിലവിലുണ്ടായിരുന്നു. പൊലീസ് സ്റ്റേഷനില്‍ വിളിച്ച് മിഥുനെ താക്കീതും ചെയ്തു. ഇതോടെ എല്ലാ പ്രശ്നവും അവസാനിച്ചുവെന്ന് കരുതിയതാണ്. ഇതിനിടെയാണ് വീണ്ടും പ്രശ്നങ്ങളുണ്ടാകുന്നത്. ആരും ഒന്നും പ്രതീക്ഷിച്ചതുമില്ല. പെണ്‍കുട്ടിയെ തീ കൊളുത്തിയ ശേഷം മിഥുന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരവും പെണ്‍കുട്ടിയോട് ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തി. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. ഇതാണ് രാത്രിയോടെ കൊലപാതകത്തില്‍ കലാശിച്ചത്. പെണ്‍കുട്ടി വീട്ടില്‍ വ്ച്ചു തന്നെ മരിച്ചു. മിഥുനെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇതിനിടെയാണ് മരണം. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവിന് ഗുരുതരപൊള്ളലേറ്റു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ദേവിക. ദേവികയുടെ അകന്ന ബന്ധുവാണ് മിഥുന്‍..

അര്‍ധരാത്രി യുവാവ് പതിനേഴുകാരിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പത്മാലയത്തില്‍ ഷാലന്‍-മോളി ദമ്പതിമാരുടെ മകള്‍ ദേവികയും പറവൂര്‍ സ്വദേശിയായ യുവാവുമാണ് മരിച്ചത്.

ബുധനാഴ്ച രാത്രി 12.15 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് വീട്ടുകാരെ വിളിച്ചുണര്‍ത്തി. ഷാലനോട് ദേവികയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം പുറത്തെത്തിയ ദേവികയുടെ മേല്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ യുവാവിനും പൊള്ളലേറ്റു. ദേവികയെ രക്ഷപെടുത്താന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂവരെയും ആശുപത്രിയില്‍ എത്തിച്ചു. ദേവിക സ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.

നാട്ടുകാര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ട കുട്ടിയായിരുന്നു ദേവിക. പഠനത്തിലും മിടുക്കി. ഈ കുട്ടിയുടെ ട്യൂഷന്‍ ക്ലാസില്‍ അടക്കം ചെന്ന് മിഥുന്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇത് വൈരാഗ്യം കൂട്ടി. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. ശല്യം സഹിക്കാതെ വന്നപ്പോഴാണ് മിഥുന്റെ ശല്യത്തെ കുറിച്ച് ദേവിക വീട്ടില്‍ പറഞ്ഞത്. ഇതോടെ അച്ഛനും അമ്മയും താക്കീത് ചെയ്തു. എന്നിട്ടും മിഥുന്‍ പിന്തുടര്‍ന്നപ്പോള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലും എത്തുകയായിരുന്നു.

ഇനി ശല്യം ചെയ്യില്ലെന്ന ഉറപ്പിന്മേലാണ് കേസ് ഒഴിവാക്കിയത്. പൊലീസിന്റെ താക്കീത് അനുസരിക്കുമെന്ന് ഏവരും കരുതി. അങ്ങനെ എല്ലാം പറഞ്ഞ് തീര്‍ത്തിട്ടും വീണ്ടും വിടാതെ പിന്തുടരുകയായിരുന്നു മിഥുന്‍. ബുധനാഴ്ച ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ അവസാന ശ്രമമായി വീണ്ടും പ്രണയാഭ്യര്‍ഥന നടത്തി. അപ്പോള്‍ താല്‍പ്പര്യമില്ലെന്ന് തീര്‍ത്ത് പറഞ്ഞത് വൈരാഗ്യം കൂട്ടി. ഇതാണ് പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്.

അങ്ങനെ വീണ്ടും അസ്ഥിക്ക് പിടിച്ച പ്രണയം പെട്രോളായി കത്തുന്നത് കണ്ട് കേരളം നടുങ്ങുകയാണ്. പൊലീസുകാരിയായ സൗമ്യയെ പൊലീസുകാരനായ അജാസ് പ്രണയത്തിന്റെ പേരില്‍ ആലപ്പുഴയില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്നതിന്റെ ഞെട്ടലില്‍ നിന്ന് കേരളം മുക്തമാകുന്നതിന്റെ മുന്‍പ് തന്നെയാണ് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതിന്റെ മറ്റൊരു കഥ കൂടി കൊല്ലം ഇരവിപ്പുറത്ത് സംഭവിച്ചു. സൗമ്യ വധത്തിനു തൊട്ടു മുന്‍പ് തന്നെയാണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തിരുവല്ലയില്‍ വിദ്യാര്‍ത്ഥിനിയെ ഇതേ രീതിയില്‍ വെട്ടിയ ശേഷം അജിന്‍ റിജി മാത്യു തീ കൊളുത്തിയത്. ചികിത്സയില്‍ ഇരിക്കെ ഈ വിദ്യാര്‍ത്ഥിനിയും കൊല്ലപ്പെട്ടിരുന്നു. ഇതേ രീതിയില്‍ അസ്ഥിക്ക് പിടിച്ച പ്രണയം തന്നെയാണ് ഇരവിപുരത്തും വില്ലനായി മാറിയത്. പക്ഷെ ആയുസിന്റെ ബലം കൊണ്ട് പെണ്‍കുട്ടി രക്ഷപ്പെട്ടു. ഇപ്പോഴിതാ വീണ്ടും സമാനമായ സംഭവം.

സ്ത്രീകളെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കുന്ന ഞെട്ടിക്കുന്ന നാല് സംഭവങ്ങള്‍ക്കാണ് കേരളം ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സാക്ഷിയായത്. തൃശ്ശൂരില്‍ നീതു എന്ന 22കാരിയെ നിധീഷ് എന്ന സ്വന്തം കാമുകന്‍ ഇല്ലായ്മ ചെയ്തത് മറ്റൊരാളുമായി ബന്ധം ഉണ്ട് എന്ന സംശയത്തിലാണ്. കൊല്ലുക എന്ന ഉദ്ദേശത്തോടെ ചെയ്ത കൃത്യം.കാമുകന്‍ കുത്തിവീഴ്ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ ബി.ടെക് വിദ്യാര്‍ത്ഥിനി നീതുവിന്റെ (22) ശരീരത്തില്‍ ചെറുതും വലുതുമായ 12 കുത്തുകളേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. കൊല്ലുകയെന്ന ഉദ്ദേശത്തോടെ തന്നെ കുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category