1 GBP = 92.50 INR                       

BREAKING NEWS

കെയര്‍ ഹോമുകളില്‍ ജോലി ചെയ്താലും രാജ്യത്തിന്റെ ശ്രദ്ധ കിട്ടുമെന്നു വീണ്ടും തെളിയിച്ചു സന്ദര്‍ലാന്റിലെ ബിജുമോന്‍; മൂന്നാം തവണ ദേശീയ കെയര്‍ അവാര്‍ഡിലെത്തുന്ന ആദ്യ യുകെ മലയാ ളി; ബിജുവിന്റെ ആശയത്തിന് ആദരവായി മികച്ച അവാര്‍ഡുകള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വൃദ്ധരായവരെ പരിചരിക്കാന്‍ ഉള്ള വെറും ഒരിടം എന്ന തീര്‍ത്തും ലളിതമായ സങ്കല്‍പ്പമാണ് യുകെ മലയാളികള്‍ക്ക് നഴ്‌സിങ് ഹോമുകളും കെയര്‍ ഹോമുകളും. ചിലപ്പോഴെങ്കിലും ചിലരെങ്കിലും നഴ്‌സിങ് ഹോമുകളില്‍ ജോലി ചെയ്യുന്നവരെ അല്‍പം പരിഗണനക്കുറവില്‍ കാണുന്നതും പതിവാണ്. എന്‍ എച്ച് എസ് ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നഴ്‌സിങ് ഹോമില്‍ ജോലി ചെയ്യുന്നവര്‍ യോഗ്യത ഇല്ലാത്തവര്‍ ആണെന്നോ മറ്റോ ഉള്ള അനാവശ്യ ഈഗോയും പുറത്തുകാട്ടുന്നതും അപൂര്‍വ്വമല്ല.

എന്നാല്‍ ഓരോ ജോലിയിലും അതിന്റെതായ വെല്ലുവിളികള്‍ ഉണ്ടെന്നും നഴ്‌സിങ് ഹോമുകളിലെ ജോലി ആശുപത്രി ജോലിയുമായി തുലനം ചെയ്യുമ്പോള്‍ ഒട്ടും മോശമായി കാണേണ്ടത് അല്ലെന്നും വ്യക്തമാണ്. മാനസിക സമ്മര്‍ദ്ദവും ശാരീരിക അധ്വാനവും ഏറെ ആവശ്യമായ എന്‍ എച്ച് എസിലെ ജോലിയുമായി രമ്യതപ്പെടുത്തുമ്പോള്‍ അല്‍പം ഊര്‍ജ്ജസ്വലതയുള്ള ഒരാള്‍ക്ക് നഴ്‌സിങ് ഹോമുകള്‍ നല്‍കുന്ന സ്വാതന്ത്ര്യം ഏറെ വലുതാണ്.

ജോലി ഭാരത്തില്‍ നടു ഒടിയുന്ന ഹോസ്പിറ്റല്‍ ജോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ നഴ്‌സിങ് ഹോമുകള്‍ സ്വര്‍ഗ്ഗമാണെന്നു അവിടെ ജോലി ചെയ്യുന്നവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യും. എന്നാല്‍ നഴ്‌സിങ് ഹോമില്‍ ജോലിക്കെത്തുന്ന മലയാളികളില്‍ നല്ല പങ്കും പേരിനൊരു ജോലി എന്ന നിലയിലാണ് എത്തുന്നത്. തന്റെ കരിയറില്‍ ഉയരങ്ങള്‍ തേടാന്‍ പറ്റിയ ഒരിടമാണ് നഴ്‌സിങ് ഹോമുകള്‍ എന്ന് തിരിച്ചറിയുന്നവര്‍ ചുരുക്കം.

പത്തും പതിനഞ്ചും വര്‍ഷമായിട്ടും സാധാരണ നഴ്‌സായും മരുന്ന് മാത്രം കൊടുത്തും കാലം തള്ളിക്കളയുന്ന ആയിരക്കണക്കിന് മലയാളി നഴ്‌സുമാര്‍ യുകെയിലെ നേഴ്‌സിങ്, കെയര്‍ ഹോമുകളിലും ഉണ്ടെന്നതാണ് സത്യം. എന്നാല്‍ ഇവര്‍ക്കിടയിലും അപൂര്‍വം പേരെങ്കിലും ഡെപ്യുട്ടി ആയും മാനേജര്‍ ആയും ഏരിയ മാനേജര്‍ ആയും ഒക്കെ ഉയരങ്ങള്‍ തേടിയവരുടെ കൂട്ടത്തില്‍ ഉണ്ട്. അത്തരക്കാരില്‍ ഒരാളാണ് നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ സന്ദര്‍ലാന്റിലുള്ള ബിജുമോന്‍ ജോസഫ് എന്ന ഇടുക്കിയിലെ തോപ്രാംകുടിക്കാരനായ നഴ്‌സിങ് ഹോം മാനേജര്‍.

മുന്‍പ് മൂന്നുവട്ടം രാജ്യത്തെ ആരോഗ്യപരിപാലത്തില്‍ ഏറെ ബഹുമതിക്കപ്പെടുന്ന കെയര്‍ യുകെ അവാര്‍ഡില്‍ പരിഗണക്കപ്പെട്ട ശേഷം ഇപ്പോള്‍ വീണ്ടും ബിജുമോന്‍ ജോസഫ് ഈ അവാര്‍ഡിന്റെ ഫൈനലിസ്റ്റ് ആയിരിക്കുകയാണ്. മുന്‍പ് 2008 ല്‍ ഈ അവാര്‍ഡ് സ്വന്തം പേരിലാക്കിയ ഇദ്ദേഹം 2013ല്‍ നാഷണല്‍ കെയര്‍ അവാര്‍ഡ് ഡിമെന്‍ഷ്യ കെയര്‍ പേഴ്‌സണാലിറ്റി, തൊട്ടടുത്ത വര്‍ഷം ബ്രിട്ടീഷ് ജേണല്‍ ഓഫ് നഴ്‌സിങ് അവാര്‍ഡ് എന്നിവയും സ്വന്തം പേരിലാക്കി. കഴിഞ്ഞ വര്‍ഷം ഗ്രേറ്റ് ബ്രിട്ടീഷ് കെയര്‍ അവാര്‍ഡ് ഫൈനലിസ്റ്റ് ആയ ബിജുമോന്‍ 96ല്‍ റോട്ടറി ഇന്റര്‍നാഷണല്‍ അവാര്‍ഡും നേടിയിട്ടുണ്ട്.

2013 ല്‍ ബ്രിട്ടീഷ് മലയാളി മികച്ച നഴ്സ്മാര്‍ക്കുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ഷം ഫൈനലിസ്റ്റുകളില്‍ ഒരാള്‍ കൂടി ആയിരുന്നു ബിജുമോന്‍. ഒരു പക്ഷെ യുകെയില്‍ നഴ്‌സിങ് രംഗത്ത് ഏറ്റവും അധികം ദേശീയ അവാര്‍ഡുകളില്‍ പരിഗണിക്കപ്പെട്ട വ്യക്തി എന്ന സവിശേഷതയും ബിജുമോന് സ്വന്തമാക്കിയിരിക്കും. കെയറിങ് ടൈംസ് എന്ന മാധ്യമ ഗ്രൂപ് ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് കെയര്‍ യുകെ അവാര്‍ഡുകള്‍. രാജ്യത്തെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തെ ലക്ഷ്യമിട്ടാണ് ഈ മാഗസിന്‍ ഗ്രൂപ് വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കെയര്‍ അവാര്‍ഡുകള്‍ നല്‍കുന്നത്.

മരിഗോള്‍ഡ് നഴ്‌സിങ് ഹോമിന്റെ മാനേജരായി നിയമിക്കപ്പെട്ട ബിജുമോന്റെ ആശയത്തിലാണ് ഈ നഴ്‌സിങ് ഹോമിലെ ഡിസൈനിങ് അടക്കമുള്ള കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. ഡിമെന്‍ഷ്യ രോഗികളെ എത്രത്തോളം അവരുടെ രോഗത്തിന്റെ ആഴം തിരിച്ചറിഞ്ഞു ശുശ്രൂഷിക്കാം എന്ന് കണ്ടെത്തുന്നതില്‍ ബിജുമോന്‍ നേടിയ അറിവാണ് മരിഗോള്‍ഡിനു സി ക്യൂ സി പരിശോധനകളില്‍ പത്തില്‍ പത്തെന്ന സ്‌കോര്‍ നേടികൊടുക്കുന്നത്. 65 രോഗികളുമായാണ് ഈ നേട്ടം സ്വന്തമാക്കിയത് എന്നത് ചെറിയ കാര്യമല്ല.

അതും നഴ്‌സിങ് ഹോം പ്രവര്‍ത്തനം തുടങ്ങി ആറുമാസത്തിനകം സി ക്യൂ സി നടത്തിയ പരിശോധനയിലാണ് എല്ലാ രംഗത്തും മികവ് കാട്ടാന്‍ മരിഗോള്‍ഡിനു സാധിച്ചത്. ഈ നേട്ടം ആഘോഷിക്കാന്‍ സണ്ടര്‍ലാന്റ് സിറ്റി കൗണ്‍സില്‍ തന്നെ ആതിഥ്യം ഏറ്റെടുത്തു മരിഗോള്‍ഡിലെ ജീവനക്കാര്‍ക്കായി പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു. സന്ദര്‍ലാന്റിലെ 47 കെയര്‍ ഹോമുകളില്‍ ബിജുമോന്‍ നയിക്കുന്ന ടീമിന് മാത്രമാണ് ഔട്ട് സ്റ്റാന്റിംഗ് അംഗീകാരം നേടാനായത് എന്നതും മലയാളി വിജയത്തിന്റെ മാറ്റുകൂട്ടുകയാണ്.

മറവി രോഗം സംബന്ധിച്ച ചികിത്സ - പരിചരണ രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച ബിജുമോന് ഇതിനുള്ള അംഗീകാരം എന്ന നിലയിലാണ് ഓരോ പുരസ്‌ക്കാര നേട്ടവും എത്തുന്നത്. ഓരോ പുരസ്‌കാരവും ഇടേഹത്തെ ജോലിയില്‍ കൂടുതല്‍ കര്‍മ നിരതനക്കുന്നു എന്നതാണ് യഥാര്‍ത്ഥ്യം. സാധാരണക്കാരെ പോലെ ജോലി ചെയ്തു ശമ്പളം കൈപ്പറ്റി കഴിയുക എന്നതിനപ്പുറം തന്റെ കരിയര്‍ ഡെവലപ്മെന്റ് കൂടി മുന്നില്‍ കണ്ടു വ്യത്യസ്ത തരം സമീപനം സ്വീകരിക്കുന്ന ശൈലി ആണ് ബിജുമോനെ വേറിട്ടതാക്കുന്നത്.
തന്റെ ജോലി സ്ഥലത്ത് മറവി രോഗം ബാധിച്ചവരുടെ ഓര്‍മ്മ തിരിച്ചു പിടിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായി നൂതന ആശയമായ മിടായിക്കട തുടങ്ങിയും തലച്ചോറിന്റെ സംവേദന ക്ഷമത സജീവമാക്കാന്‍ സെന്‍സരി ചികിത്സ ആരംഭിക്കുന്നതിനു പണം കണ്ടെത്താന്‍ ആയി മീശ വടിച്ചു ചരിറ്റി പ്രവര്‍ത്തനം നടത്തിയും ഒക്കെയാണ് ബിജുമോന്‍ ഈ വ്യത്യസ്തത തെളിയിച്ചത്. ബിജുമോന്‍ ഓരോ തവണ നേട്ടം എടുക്കുമ്പോഴും കൂടുതല്‍ മികവു നേടാന്‍ ഉള്ള ശ്രമം തുടരുകയാണ്.

പുരസ്‌ക്കാര വഴികളില്‍ എത്തിപ്പെടുന്നതിനെ കുറിച്ച് ബിജുമോന്‍ പറയുന്നത് ഇപ്രകാരമാണ്. ''ജോലിയില്‍ കൂടുതല്‍ അര്‍പ്പണ മനോഭാവം കാട്ടുന്നു എന്നതാണ് തന്റെ രീതി. ജോലിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കാര്യങ്ങള്‍ പോലും മനസ്സിലാക്കാന്‍ സമയം കണ്ടെത്തുന്നത് വഴി ആണ് സ്വയം അപ്ഡേറ്റ് ചെയ്യാന്‍ അവസരം ലഭിക്കുന്നത്. പുരസ്‌ക്കാരങ്ങള്‍ പലതിനും തന്റെ സ്ഥാപനം തന്നെയാണ് നോമിനേറ്റ് ചെയ്യുന്നതെന്നും പുരസ്‌ക്കാര സമിതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക എന്ന ജോലി മാത്രമാണ് താന്‍ ചെയ്യേണ്ടി വരാറുള്ളത് ''
 

 
ബിജുമോന് ലഭിച്ചിട്ടുള്ള പ്രധാന പുരസ്‌ക്കാരങ്ങള്‍ ഇവയാണ്.

2014: British Journal award (Elderly Care Nurse of the Award)

2013: National Dementia Care Award best personality

2013: Finalist, British Malayali best nurse of the year award

2008: Finalist, National care award- Best Nurse

2007: Finalist, Southern Cross best practice award

1996: Best nurse award- Rotary international

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category