1 GBP = 91.00 INR                       

BREAKING NEWS

നന്മയുടെ കെടാവിളക്കുമായി വീണ്ടും ഗാന്ധി ഭവന്‍; ചായയും ലഘുഭക്ഷണവും വേണ്ടെന്നുവച്ചു 3000 രൂപ ബ്രിട്ടീഷ് മലയാളി നഴ്‌സിംഗ് സഹാ യനിധിയിലേക്ക് നല്‍കി ജീവനക്കാര്‍

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹായ നിധിയിലേക്ക് പത്തനാപുരം ഗാന്ധിഭവനിലെ സേവനപ്രവര്‍ത്തകര്‍ ചേര്‍ന്നു സ്വരൂപിച്ചത് മൂവായിരം രൂപ. ഒരു നേരത്തെ ആഹാരം വേണ്ടെന്നു വച്ച് ആ തുകയാണ് പാവപ്പെട്ട നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സഹായ നിധിയിലേക്ക് നല്‍കിയത്. വൈകുന്നേരത്തെ ചായയും ലഘുഭക്ഷവും ഉപേക്ഷിച്ചാണ് ഈ തുക നല്‍കിയത്.

ഗാന്ധിഭവന്‍ സേവനപ്രവര്‍ത്തകരുടെ എളിയ സംഭാവന സേവനപ്രവര്‍ത്തകന്‍ ഡാനി ജേക്കബ്ബ് ബാങ്കില്‍ നിക്ഷേപിച്ചു. വിജയദശമിദിനമായ ഒക്ടോബര്‍ 8ന് വൈകിട്ട് ചായയും ലഘുഭക്ഷണവും ആണ് മുന്നൂറോളം വരുന്ന സേവനപ്രവര്‍ത്തകര്‍ വേണ്ടെന്നു വച്ചത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമായി അടുത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പത്തനാപുരം ഗാന്ധിഭവന്‍.

ഫൗണ്ടേഷന്റെ നിരവധി സാമ്പത്തിക സഹായങ്ങള്‍ പത്തനാപുരം ഗാന്ധിഭവനിലേക്ക് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സാമ്പത്തിക സഹായ വിതരണങ്ങള്‍ ഭൂരിഭാഗവും നടക്കുന്നത് ഗാന്ധിഭവനില്‍ വച്ചാണ്. 2017ല്‍ നടന്ന സ്‌കൈ ഡൈവംഗിലൂടെ സമാഹരിച്ച തുക 102 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്തത് ഗാന്ധിഭവന്‍ അന്തേവാസികളുടെയും സേവന പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു വിതരണം ചെയ്തത്.

കൊല്ലം ജില്ലയിലെ പത്തനാപുരം ആസ്ഥാനമാക്കി 2005 മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രസ്ഥാനമാണ് ഗാന്ധിഭവന്‍. ബാല/വൃദ്ധ ശരണാലയം, സാന്ത്വന ചികില്‍സാലയം, ലഹരി ചികിത്സാ പുനരധിവാസകേന്ദ്രം, എന്നീ മൂന്ന് സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഗാന്ധിഭവന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. സമൂഹ നന്മ ലക്ഷ്യം വച്ചുകൊണ്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനം. ശൈശവപ്രായം മുതല്‍ വൃദ്ധവയോധികര്‍വരെ ആയിരത്തോളം പേര്‍ ഇവിടെ അന്തേവാസികളായിട്ടുണ്ട്. കേരളത്തില്‍ ഒരു കൂരയ്ക്ക് കീഴില്‍ ഏറ്റവും അധികം അന്തേവാസികളുള്ള ജീവകാരുണ്യ സ്ഥാപനം ഇതാണെന്ന് കരുതപ്പെടുന്നു.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്‌കൈ ഡൈവിംഗിലൂടെയാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്നത്. വിര്‍ജിന്‍ മണി അക്കൗണ്ടു വഴിയും ആവാസ് എന്ന ബാങ്ക് അക്കൗണ്ടു വഴിയും 36 പേര്‍ ചേര്‍ന്ന് സമാഹരിച്ച 42000ത്തിലധികം പൗണ്ടാണ് നൂറിലധികം പാവപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായമായി നല്‍കുക. 

സെപ്റ്റംബര്‍ 26ന് സാലിസ്ബറിയിലെ നേത്രാവന്‍ എയര്‍ഫീല്‍ഡില്‍ വച്ച് നടത്താനിരുന്ന സ്‌കൈ ഡൈവിംഗ് കാലാവസ്ഥ മോശമായതു മൂലം മാറ്റിവെക്കേണ്ടി വന്നിരുന്നു. അതിനു ശേഷം കേംബ്രിഡ്ജില്‍ വച്ചു നടത്തിയ ആകാശച്ചാട്ടത്തില്‍ കലാഭവന്‍ ദിലീപ് അടക്കമുള്ള നാലു പേര്‍ ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തില്‍ മറ്റു പത്തു പേരും ആകാശച്ചാട്ടം നടത്തി. വരും ദിവസങ്ങളില്‍ മറ്റുള്ളവരുടെയും സ്‌കൈ ഡൈവിംഗ് നടക്കുന്നതായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category