1 GBP = 91.00 INR                       

BREAKING NEWS

നിങ്ങളുടെ പാസ്പോര്‍ട്ടിന്റെ കാലാവധി ആറ് മാസത്തില്‍ കൂടുതല്‍ ഉണ്ടെന്ന് ഉറപ്പാക്കുക; ബ്രക്സിറ്റ് സംഭവിച്ചാല്‍ പാസ്പോര്‍ട്ടിന്റെ കാലാവധി എങ്ങനെയാണ് പ്രശ്നമാകുന്നത്

Britishmalayali
kz´wteJI³

രുന്ന രണ്ടാഴ്ച്ച ബ്രിട്ടീഷ് ജനത സാക്ഷ്യം വഹിക്കേണ്ടി വരുക പലവിധ മാറ്റങ്ങള്‍ക്കാണെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ബ്രക്സിറ്റ് സംഭവിക്കുമെന്നുള്ള സൂചനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരിക്കെ ബ്രക്സിറ്റ് സംഭവിച്ചാല്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ട് കൈയ്യിലുള്ളവര്‍ തങ്ങളുടെ പാസ്പോര്‍ട്ട് കാലാവധി ഉറപ്പാക്കണമെന്ന സൂചനകളും പുറത്ത് വന്നുകഴിഞ്ഞു.  

ഒക്ടോബര്‍ 31ന് കരാര്‍ ഇല്ലാതെ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിരിഞ്ഞാല്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് പാസ്‌പോര്‍ട്ട് നിയമങ്ങള്‍ കര്‍ശനമാകും. ബ്രിട്ടീഷ് പാസ്പോര്‍ട്ട് കൈയ്യില്‍ കരുതിയിരിക്കുന്നവര്‍ ഇക്കാര്യം ഉറപ്പ് വരുത്തി പാസ്പോര്‍ട്ട് പുതുക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കേണ്ടിയിരിക്കുന്നു.

ബ്രക്സിറ്റ് സംഭവിച്ച് കഴിഞ്ഞാല്‍ ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, ഗ്രീസ്, ഇറ്റലി, ഹോളണ്ട്, പോര്‍ച്ചുഗല്‍, സ്പെയിന്‍, സ്വീഡന്‍ എന്നിവയുള്‍പ്പെടെ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലേക്കും പുറപ്പെടുന്നതിനും കര്‍ശന നിയമങ്ങള്‍ ബാധകമാകുമെന്ന് ഉറപ്പാണ്. കൂടാതെ നോ ഡീല്‍ ബ്രക്സിറ്റ് നടപ്പിലാകുന്നതോടെ യുകെ യാത്രക്കാര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ അതേ നിയമങ്ങള്‍ പാലിക്കേണ്ടിവരും. എന്നാല്‍ പുതിയ നിയമങ്ങള്‍ യുകെയില്‍ നിന്ന് അയര്‍ലണ്ടിലേക്ക് പോകുന്ന ആളുകള്‍ക്ക് ബാധകമല്ല.

യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് പാസ്‌പോര്‍ട്ടുകള്‍ക്ക് കുറഞ്ഞത് ആറുമാസമെങ്കിലും കാലവധി ഉണ്ടായിരിക്കണമെന്നാണ് ഇതില്‍ ഏറ്റവും പ്രധാനം. പാസ്പോര്‍ട്ട് സാധാരണയായി പുതുക്കാന്‍ മൂന്ന് ആഴ്ച വരെ ആണ് സമയം എടുക്കുമെന്നിരിക്കെ, ബ്രക്സിറ്റ് ഇനി ദിവസങ്ങള്‍ മാത്രം ആണ് ബാക്കി ഉള്ളിതെന്നതും കാലാവധി തീരാറായ പാസ്പോര്‍ട്ട് ഉടമകളെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കും. എന്നാല്‍ പാസ്പോര്‍ട്ട് കാലാവധി ഉറപ്പാക്കാനായി സര്‍ക്കാര്‍ ഒരു ദശലക്ഷത്തോളം പേര്‍ക്ക് ഫോണ്‍ സന്ദേശം അയച്ചിരുന്നതായി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category