1 GBP = 91.00 INR                       

BREAKING NEWS

ട്രെയിന്‍യാത്രയ്ക്ക് ടിക്കറ്റ് എടുക്കു ന്നെങ്കില്‍ ഈ സ്പ്ലിറ്റ് ടിക്കറ്റ് സൈറ്റുകളെ ആശ്രയിക്കുക; കൂടുതല്‍ സവിശേഷതകളുമായി തുടങ്ങിയ പ്രൈസ് ഹാക്ക് സൈറ്റ് നിങ്ങളുടെ ചില യാത്രകളുടെ നിരക്ക് പാതി ലാഭിച്ചേക്കും; സിംഗിള്‍ ടിക്കറ്റ് എടുത്തു കാശ് ലാഭിക്കാം

Britishmalayali
kz´wteJI³

യുകെയിലെ ട്രെയിന്‍ നിരക്കുകള്‍ നിരന്തരം കുതിച്ച് കയറിക്കൊണ്ടിരിക്കുന്ന കാലമാണിത്. അതിനെ പ്രതിരോധിക്കാനും നിരക്കുകള്‍ പരമാവധി കുറക്കുന്നതിനും ഇന്ന് പലരും സ്പ്ലിറ്റ് ടിക്കറ്റ് സൈറ്റുകളെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ ചില ട്രെയിന്‍ യാത്രകളുടെ ചാര്‍ജില്‍ 50 ശതമാനത്തോളം ലാഭിക്കാനും സാധിക്കുന്ന പ്രൈസ്ഹാക്ക് എന്ന പേരിലുള്ള  വെബ്സൈറ്റ് നിലവില്‍ വന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മറ്റ് സൈറ്റുകളില്‍ നിന്നും വ്യത്യസ്തമായി ഒട്ടേറെ സവിശേഷതകള്‍ ഇതിനുണ്ട്. ഇതിലൂടെ സിംഗിള്‍ ടിക്കറ്റ് എടുത്ത് കാശ് ലാഭിക്കുന്നത് മനസിലാക്കുന്നത് ഉപകാരപ്രദമാകുമെന്നുറപ്പാണ്.

ഒരു വെബ്സൈറ്റെന്നതിന് പുറമെ ഒരു ഫീച്ചര്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്ന പ്രൈസ് ഹാക്ക് 200 മില്യണ്‍ ട്രെയിന്‍ യാത്രകളുടെ ചാര്‍ജുകളില്‍ 50 ശതമാനത്തോളം ഇളവ് പ്രദാനം ചെയ്യാന്‍ അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുക്കിംഗ് പ്ലാറ്റ്ഫോമായ ലോക്ക് 2വില്‍ നിന്നുള്ള ഏറ്റവും പുതിയ സ്പ്ലിറ്റ് ടിക്കറ്റിംഗ് ഫംക്ഷനാലിറ്റിയാണ് പ്രൈസ്ഹാക്ക്. ബ്രിട്ടനിലെ യാത്രകള്‍ക്കുള്ള വണ്‍വേ ടിക്കറ്റുകളെടുത്ത് പണം ലാഭിക്കാനാണിതിനെ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് പല ഘട്ടങ്ങളായി തിരിച്ച് ടിക്കറ്റുകളെടുക്കുന്നതിലൂടെ വന്‍ തുക ലാഭിക്കാനാവുമെന്ന് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്. ഇത്തരത്തില്‍ ടിക്കറ്റുകളെടുത്ത് നിരവധി പേരാണ് വന്‍ തുക ടിക്കറ്റ് ഇനത്തില്‍ ലാഭിച്ച് വരുന്നത്.

വണ്‍വേ ടിക്കറ്റിനെ തങ്ങളുടെ പുതിയ ഫീച്ചറായ പ്രൈസ്ഹാക്കിലൂടെ  പ്രൈസ് ഹാക്ക് ചെയ്യുന്നതിലൂടെ പരമ്പരാഗത ട്രെയിന്‍ ബുക്കിംഗ് പ്ലാറ്റ്ഫോമിലൂടെ ബുക്ക് ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞത് ഒരു പൗണ്ടെങ്കിലും എപ്പോഴും ലാഭിക്കാനാവുമെന്നാണ് ലോക്കോ 2 അവകാശപ്പെടുന്നത്.അതായത് ട്രെയിന്‍ലൈന്‍, അല്ലെങ്കില്‍ മറ്റ് റെയില്‍ ഓപ്പറേറ്റര്‍ വെബ്സൈറ്റ് തുടങ്ങിയവയിലൂടെടിക്കറ്റ് ബുക്ക് ചെയ്യുന്നതിനേക്കാള്‍ ലാഭം പ്രൈസ്ഹാക്ക് ചെയ്യുന്നതാണെന്ന് ചുരുക്കം.

തങ്ങള്‍ക്ക് എത്തിച്ചേരേണ്ട ഇടത്തിലേക്ക് നേരിട്ടുള്ള ട്രെയിനില്‍ എത്തിച്ചേരണമെന്ന് നിര്‍ബന്ധമുളളവര്‍ക്ക് ഈ ഫീച്ചര്‍ ഉപകാരപ്പെടണമെന്നില്ല. മറിച്ച്  പണം ലാഭിക്കാന്‍ അത്രയധികം ബോധവാന്‍മാരായവരും കുറച്ച് സമയം അധികമെടുത്ത് ട്രെയിന്‍ മാറിക്കയറി ലക്ഷ്യത്തിലെത്തിയാലും മതിയെന്ന മനോഭാവമുള്ളവര്‍ക്കുമാണ് ഈ ഫീച്ചര്‍ ലാഭകരമാകുന്നത്.

ഒരു ട്രിപ്പ് പണം ലാഭിക്കാനായി വിവിധ ട്രിപ്പുകളാക്കി വിഭജിക്കുമ്പോള്‍ ഒന്നാമത്തെ ട്രെയിന്‍ സമയം വൈകിയാല്‍  രണ്ടാമത്തെ ടിക്കറ്റ് മറ്റൊരു ട്രെയിനില്‍ സ്വീകരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന ആശങ്കയും ശക്തമാണ്. വരാനിരിക്കുന്ന ആഴ്ചകളില്‍ പ്രൈസ് ഹാക്ക് ടെക്നോളജി റിട്ടേണ്‍ ടിക്കറ്റുകളിലും  പ്രാബല്യത്തില്‍ വരുത്തുമെന്നാണ് ലോക്കോ 2 പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ഏകീകൃതമായ രീതിയിലുള്ള ഇ ടിക്കറ്റുകളാണ് ലഭിക്കുകയെന്നും ഇത് മൊബൈല്‍ ഡിവൈസില്‍ ഡിസ്പ്ലേ ചെയ്യപ്പെടുമെന്നും അതിനാല്‍ ടിക്കറ്റുകളുടെ പ്രിന്റ് പ്രത്യേകം എടുക്കേണ്ടതില്ലെന്നും ലോക്കോ 2 വ്യക്തമാക്കുന്നു.

ട്രെയിന്‍ ടിക്കറ്റ് ചാര്‍ജില്‍ നല്ലൊരു ശതമാനം ലാഭിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് ലോക്കോ 2 ഡയറക്ടര്‍ ഓഫ് പ്രൊഡക്ട് ആന്‍ഡ് സര്‍വീസായ ഔറെലി ബുടിന്‍ അവകാശപ്പെടുന്നത്. ഉദാഹരണമായി സ്വാന്‍സിയയില്‍ നിന്നും പെര്‍ത്തിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് പ്രൈസ് ഹാക്ക് സിസ്റ്റത്തിലൂടെ ബുക്ക് ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് 37.03 പൗണ്ട് ലാഭിക്കാനാവും. ഇതിനായി ലോക്കോ 2 ഒരു നിശ്ചിത തുക കമ്മീഷന്‍ കൈപ്പറ്റുന്നുണ്ട്.

അതായത് 100 പൗണ്ടിന് താഴെ വിലയുള്ള ടിക്കറ്റൊന്നിന് 1.50 പൗണ്ടും  100 പൗണ്ടിന് മേല്‍ ചാര്‍ജുള്ള ടിക്കറ്റ് ഒന്നിന് ആറ് പൗണ്ടുമാണീ കമ്മീഷന്‍. ലോക്കോ 2വിന് പുറമെ സ്പ്ലിറ്റ് യുവര്‍ ടിക്കറ്റ്, ട്രെയിന്‍പാല്‍ തുടങ്ങിയ നിരവധി സ്പ്ലിറ്റ് ടിക്കറ്റിംഗ് സൈറ്റുകള്‍ നിലവിലുണ്ട്. ഇവയിലൂടെ ദീര്‍ഘദൂര യാത്രകള്‍ക്ക് മുറിഞ്ഞ് മുറിഞ്ഞ് ടിക്കറ്റെടുത്ത് വന്‍ തുക ലാഭിക്കാനാവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category