1 GBP = 91.00 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ധന്യതയുടെ മൂന്നാം വാര്‍ഷി കം; വത്തിക്കാനില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു മാര്‍ സ്രാമ്പിക്കല്‍

Britishmalayali
ഫാ: ബിജു കുന്നയ്ക്കാട്ട്

റോം: ധന്യതയുടെ മൂന്നുവര്‍ഷങ്ങള്‍ കടന്നു പോയതിന്റെ ആവേശത്തിലാണ് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂതയ്ക്ക് മൂന്ന് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ വിശ്വാസ വളര്‍ച്ചയുടെയും സഭാ സ്ഥാപനങ്ങളുടെ വളര്‍ച്ചയുടെയും കണക്കുകള്‍ നിരത്താന്‍ ഏറെയാണ്. ദൈവത്തിന് നന്ദി പറയാന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വത്തിക്കാനിലേയ്ക്ക് പോയത് വെറുതെയല്ല.

റോമിലെ പ്രസിദ്ധമായ സെന്റ് മേരി മേജര്‍ ബസലിക്കായില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കൃതജ്ഞതാബലി അര്‍പ്പിച്ചിരിക്കുകയാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെയും പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതിന്റെയും മൂന്നാം വാര്‍ഷികത്തിലാണ് മാര്‍ സ്രാമ്പിക്കല്‍ റോമിലെ ബസലിക്കയില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചത്.

വി. ലൂക്കാ സുവിശേഷകന്‍ വരച്ച, ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിക്കുന്ന പരി. മറിയത്തിന്റെ യാഥാര്‍ത്ഥചിത്രം പ്രതിഷ്ഠിച്ചിരിക്കുന്ന അള്‍ത്താരയായ 'സാലുസ് പോപ്പെല്ലി റൊമാനി' എന്ന അള്‍ത്താരയിലാണ് ബലിയര്‍പ്പണം നടന്നത്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഫാ: റോജി നരിതൂക്കില്‍, ഫാ: ജിജി പുതുവീട്ടിക്കളം എസ് ജെ. റോമിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനം നടത്തുന്ന വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്കുവേണ്ടി റോമില്‍ വൈദിക പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന വൈദിക വിദ്യാര്‍ത്ഥികളും മറ്റു രൂപതകളില്‍നിന്നുള്ള വൈദിക വിദ്യാര്‍ത്ഥികളും കൃതജ്ഞതാബലിയില്‍ പങ്കു ചേര്‍ന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് ദൈവം നല്‍കിയ സമൃദ്ധമായ അനുഗ്രഹങ്ങളെ മാര്‍ സ്രാമ്പിക്കല്‍ ദിവ്യബലിക്കിടയില്‍ അനുസ്മരിച്ചു.

കത്തോലിക്കാ സഭയുടെ കീഴ്വഴക്കമനുസരിച്ച് എല്ലാ രൂപതാമെത്രാന്മാരും അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തേണ്ട 'ആദ് ലിമിന' സന്ദര്‍ശനത്തിന്റെ ഭാഗമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സീറോ മലബാര്‍ മെത്രാന്മാരും ഇപ്പോള്‍ റോമിലുണ്ട്. 'ആദ് ലിമിന അപ്പോസ്തോലോരും' (അപ്പസ്തോലന്മാരുടെ പുണ്യകുടീരങ്ങളുടെ വാതില്‍ക്കല്‍ വരെ) എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന ഈ സന്ദര്‍ശനത്തില്‍ എല്ലാ രൂപതകളിലെയും ഔദ്യോഗിക ചുമതലയുള്ള മെത്രാന്മാരും സഹായ മെത്രാന്മാരുമാണ് പങ്കെടുക്കുന്നത്.

സീറോ മലബാര്‍ മെത്രാന്മാര്‍ ഒരുമിച്ചു നടത്തുന്ന ഈ സന്ദര്‍ശനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ 51 മെത്രാന്മാരാണ് ഇത്തവണ പങ്കെടുക്കുന്നത്. ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച് പതിനഞ്ചിന് സന്ദര്‍ശനം ഔദ്യോഗികമായി സമാപിക്കും. കേരളത്തില്‍ നിന്നുള്ള ലത്തീന്‍, സീറോ മലങ്കര സഭകളിലെ മെത്രാന്മാരുടെ ആദ് ലിമിന സന്ദര്‍ശനം കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായിരുന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മെത്രാനായി പരി. ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിക്കുന്നതിനു മുന്‍പ് റോമിലെ 'കോളേജിയോ ഉര്‍ബാനോ' എന്ന യൂണിവേഴ്‌സിറ്റിയുടെ വൈസ് റെക്ടര്‍ ആയി സേവനം ചെയ്യുകയായിരുന്നു മാര്‍ സ്രാമ്പിക്കല്‍. 2016 ഒക്ടോബര്‍ ഒന്‍പതിനായിരുന്നു പ്രസ്റ്റണ്‍ സ്റ്റേഡിയത്തില്‍ വച്ച് സീറോ മലബാര്‍ സഭയുടെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചതും ജോസഫ് സ്രാമ്പിക്കലിനെ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷേകം ചെയ്തതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category