1 GBP =93.80 INR                       

BREAKING NEWS

രാജ്നാഥ് സിങ് ഏറ്റു വാങ്ങിയത് എക്സ്ട്രാ ഫിറ്റിങ്സ് ഇല്ലാത്ത റഫാല്‍ വിമാനം; മേയില്‍ എത്തുന്ന നാല് വിമാനങ്ങള്‍ ശത്രുരാജ്യത്തിന്റെ നെഞ്ചിടിപ്പ് കൂട്ടും; രണ്ട് കൊല്ലത്തിനകം എത്തുന്നത് 36 കിടിലന്‍ യുദ്ധവിമാനങ്ങള്‍; ഇന്ത്യന്‍ വ്യോമസേനയുടെ കാവലാളായി മാറാന്‍ പോകുന്ന റഫാല്‍ വിമാനങ്ങളുടെ കഥ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നു വാങ്ങുന്ന റഫാല്‍ യുദ്ധവിമാനങ്ങളില്‍ എല്ലാ അത്യാധുനിക സംവിധാനങ്ങളുമുണ്ടാകും. ഈ വിമാനങ്ങളില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ആയുധങ്ങളും സാങ്കേതിക സൗകര്യങ്ങളും സജ്ജമാക്കാന്‍ വ്യോമസേന നടപടികള്‍ എടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആദ്യ വിമാനം ഏറ്റുവാങ്ങിയെങ്കിലും ഇതുള്‍പ്പെടെ 4 എണ്ണം അടുത്ത മേയില്‍ മാത്രമേ ഇന്ത്യയിലെത്തൂ. ആയുധങ്ങളും സാങ്കേതിക സൗകര്യങ്ങളും സജ്ജമാക്കാക്കാനാണ് ഇത്. വ്യോമസേനയുടെ ആവശ്യപ്രകാരം റഫാല്‍ നിര്‍മ്മാതാക്കളായ ഡാസോ ഏവിയേഷന്‍ വിമാനങ്ങളില്‍ ആയുധങ്ങള്‍ സ്ഥാപിക്കും.

ആകെ 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. 18 എണ്ണം 2021 ഫെബ്രുവരിയില്‍ എത്തും. ബാക്കിയുള്ളവ 2022ല്‍ സേനയുടെ ഭാഗമാകും. 18 എണ്ണം വീതം ഹരിയാനയിലെ അംബാല, ബംഗാളിലെ ഹാസിമാര വ്യോമതാവളങ്ങളില്‍ നിലയുറപ്പിക്കും. പാക്ക്, ചൈന വ്യോമാതിര്‍ത്തിക്ക് ഇവ കാവലൊരുക്കും. ഇതോടെ ശത്രു രാജ്യങ്ങളുടെ നെഞ്ചിടിപ്പ് കൂടും. വ്യോമസേനയുടെ ആയുധ ബലവും കരുത്തും കൂടും. രാജ്നാഥ് ഏറ്റുവാങ്ങിയ റഫാലിന്റെ ടെയില്‍ നമ്പര്‍ (വിമാനത്തിന്റെ വാലില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിരിച്ചറിയല്‍ നമ്പര്‍) ആര്‍ബി 001. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബധൗരിയയുടെ പേരു സൂചിപ്പിച്ചാണ് 'ആര്‍ബി' എന്നു രേഖപ്പെടുത്തിയത്. ഇത് എക്സ്ട്രാ ഫിറ്റിങ് ഒന്നുമില്ലാത്ത സാധാ വിമാനമാണ്. ചടങ്ങിന് വേണ്ടി മാത്രമായിരുന്നു ചടങ്ങ്. ഇനിയാണ് യുദ്ധ വിമാനത്തില്‍ ആയുധങ്ങള്‍ പിടിപ്പിക്കുക. സാങ്കേതിക സംവിധാനങ്ങളും പരിഷ്‌കരിക്കും.

പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാന്‍ കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങള്‍ സേനയില്‍ നിന്നു മാറ്റണമെന്ന നിലപാട് 2017 മുതല്‍ വ്യോമസേന ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ധാരണയിലെത്തുന്നത്. ഏറെ കാലമായി വ്യോമസേന ആവശ്യപ്പെട്ടുപോന്ന മീഡിയം മള്‍ട്ടിറോള്‍ പോര്‍വിമാനം വിഭാഗത്തിലാണ് റഫാല്‍ വരുന്നത്. എണ്‍പതുകളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയ മിറാഷ് 2000 എന്ന യുദ്ധ വിമാനം വികസിപ്പിച്ചതും ഡസോള്‍ട്ടാണ്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്.

അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റര്‍ എന്നിവയുമായുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണു റഫാല്‍ വാങ്ങാന്‍ തീരുമാനമെടുത്തത്. എണ്‍പതുകളില്‍ വികസനം ആരംഭിച്ച റഫാല്‍ 2001 ലാണ് ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി മാറുന്നത്. നിലവില്‍ ഫ്രഞ്ച് വ്യോമ, നാവിക സേനകള്‍, ഈജിപ്ത് വായുസേന, ഖത്തര്‍ വായുസേന എന്നിവരാണ് റഫാല്‍ ഉപയോഗിക്കുന്നത്. വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറില്‍ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലില്‍ 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാല്‍. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫെഴ്സ് ശേഷിയുള്ളതാണ് റഫാല്‍. മിക്ക ആധുനിക ആയുധങ്ങളും റഫാലില്‍ ഘടിപ്പിക്കാനാകും.

അസ്ട്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്എ റഡാര്‍, പൈത്തണ്‍ 5, ഇസ്രയേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേല്‍ പുറത്തിറങ്ങുക. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. 9.3 ടണ്‍ ആയുധങ്ങള്‍ വിമാനത്തിനു വഹിക്കാം. മീറ്റിയോര്‍ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈല്‍ ഇതിലുണ്ടാകും. ആകാശത്തെ ലക്ഷ്യം തകര്‍ക്കാനുള്ള മിസൈലാണ് ഇത്. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലിന്റെ ദൂരപരിധി: 120 150 കിലോമീറ്ററാണ്. സ്‌കാല്‍പ് എയര്‍ ടു ഗ്രൗണ്ട് ക്രൂസ് മിസൈല്‍ റഫാലില്‍ ഘടിപ്പിക്കും. ആകാശത്തു നിന്നു കരയിലെ ലക്ഷ്യത്തിലേക്കു തൊടുക്കുന്ന മിസൈലാണ് ഇത്. ദുരപരിധി 300 കിലോമീറ്റര്‍. ഒരു വിമാനത്തിന് 2 സ്‌കാല്‍പ് മിസൈലുകള്‍ വഹിക്കാം. ഇറാഖില്‍ ഭീകര സംഘടനയായ ഐഎസ് ക്യാംപുകളില്‍ മുന്‍പ് റഫാലിലെ സ്‌കാല്‍പ് മിസൈലുകള്‍ ഉപയോഗിച്ച് ഫ്രാന്‍സ് ആക്രമണം നടത്തിയിട്ടുണ്ട്. മീറ്റിയോര്‍, സ്‌കാല്‍പ് വിഭാഗത്തിലുള്ള മിസൈലുകള്‍ നിലവില്‍ പാക്കിസ്ഥാന്റെ പക്കലില്ല.

മിന്നല്‍ പോലെ ഇന്ത്യയുടെ ശത്രുക്കള്‍ക്ക് മേല്‍ പതിച്ച് ഭസ്മീകരിക്കുന്ന അപകടകാരിയായ മിസൈല്‍ , തങ്ങള്‍ക്ക് നേരിടാനാവില്ലെന്ന് ചൈന-പാക് പ്രതിരോധ വിദഗ്ദ്ധര്‍ തന്നെ വ്യക്തമാക്കിയ മെറ്റോര്‍ മിസൈലുകള്‍ . അതിദൂരത്തുള്ള ലക്ഷ്യങ്ങളെയും തകര്‍ക്കുന്ന സ്‌കാല്‍പ് , ഫ്രാന്‍സില്‍ നിന്നു വാങ്ങുന്ന 36 റഫാല്‍ പോര്‍വിമാനങ്ങളിലും മെറ്റോര്‍ , സ്‌കാല്‍പ് മിസൈലുകള്‍ ഘടിപ്പിച്ചാണ് ഇന്ത്യയിലേക്ക് എത്തുന്നത്. നിലവിലുള്ള പോര്‍വിമാനങ്ങള്‍ക്കൊപ്പം റാഫേല്‍ കൂടി സൈന്യത്തിന്റെ ഭാഗമാകുന്നതോടെ വ്യോമസേന കൂടുതല്‍ കരുത്താര്‍ജ്ജിക്കും .ഏറ്റവും നൂതനമായ 4++ വിഭാഗത്തില്‍പ്പെട്ട വിമാനം മാത്രമല്ല റാഫേല്‍ , ഏറെ അപകടകാരികളായ എന്നാല്‍ കൃത്യമായി ലക്ഷ്യം ഭേദിക്കുന്ന മിസൈലുകളും ഇതിലുണ്ട് .

റഡാര്‍ ഉപയോഗിച്ചു നിയന്ത്രിക്കാവുന്ന ഇവ ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച എയര്‍ ടു എയര്‍ മിസൈലുകളിലൊന്നായ മെറ്റോറാണ് ഇതില്‍ ഒന്ന് . 100 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിച്ച് ആക്രമണം നടത്താന്‍ മെറ്റോറിനു കഴിയും. റാംജെറ്റ് എന്നറിയപ്പെടുന്ന ത്രോട്ടബിള്‍ ഡക്ട് റോക്കറ്റാണ് ഇതിന്റെ പ്രധാന സവിശേഷത. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പാക് വ്യോമസേനക്കെതിരെ നടന്നതു പോലുള്ള ഡോഗ്ഫൈറ്റിനു ഉപയോഗിക്കാന്‍ ഏറ്റവും മികച്ചതാണ് മെറ്റോര്‍ മിസൈല്‍. അവയെ പ്രതിരോധിക്കാനുള്ള ശേഷി പാക്കിസ്ഥാനും ചൈനയ്ക്കും ഇല്ലെന്ന് മുന്‍പ് തന്നെ പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു . പാക്കിസ്ഥാനും ചൈനയ്ക്കും ഇത്രയും പ്രഹരശേഷിയുള്ള എയര്‍ ടു എയര്‍ മിസൈല്‍ ഇല്ല.

ലോകത്ത് ഈ ഇനത്തില്‍ ഇപ്പോഴുള്ള മിസൈലുകളേക്കാള്‍ ആറിരട്ടി കൈനറ്റിക് ശക്തി മെറ്റോറിനുണ്ട്. റഫാലിനു പുറമെ മിറാഷില്‍ കൂടി മെറ്റോര്‍ മിസൈല്‍ ഘടിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം . ഇതോടെ ലോകത്തെത്തന്നെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടേതാകും . യൂറോപ്പിലെ മിസൈല്‍ നിര്‍മ്മാതാക്കളായ എംബിഡിഎ ആണു മെറ്റോറിന്റെ നിര്‍മ്മാതാക്കള്‍. വിക്ഷേപണം നടക്കുന്നതോടെ മെറ്റോറിന്റെ എന്‍ജിനിലേക്കു ശക്തമായ ഓക്സിജന്‍ പ്രവാഹമുണ്ടാകും. ഇത് വേഗം വര്‍ധിപ്പിക്കും. അമേരിക്കയുടെ അകങ120ഉ മിസൈലിന്റെ വേഗത്തിലേക്ക് (മാക് 4) മെറ്റോറിനെ കൊണ്ടെത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ സാങ്കേതികത .ബിയോണ്ട് വിഷ്വല്‍ റെയ്ഞ്ച് മെറ്റോര്‍ മിസൈലാണ് റഫാല്‍ പോര്‍വിമാനത്തിലും ഘടിപ്പിച്ചിരിക്കുന്നത്.

5.10 മീറ്റര്‍ നീളവും 1300 കിലോഗ്രാം ഭാരവുമുള്ള സ്‌കാല്‍പ് മിസൈല്‍ ദൂരത്തുള്ള ലക്ഷ്യങ്ങളെ പോലും കൃത്യമായി ഭേദിക്കാന്‍ കഴിവുള്ളതാണ്. ഏറ്റവും സങ്കീര്‍ണ്ണമായ ഓപ്പറേഷനുകളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ ശേഷിയുള്ളതാണ് സ്‌കാല്‍പ് .988 കിലോമീറ്റര്‍ ദൂരത്തില്‍ പറക്കാന്‍ ശേഷിയുള്ള സബ്സോണിക് മിസൈല്‍ ഗള്‍ഫ് യുദ്ധങ്ങളിലും ഉപയോഗിച്ചിരുന്നു. അത്യാധുനിക റഡാര്‍. ശത്രു സേനയുടെ റഡാറുകള്‍ നിശ്ചലമാക്കാനുള്ള സംവിധാനം, ലഡാക്ക് പോലെ ഉയര്‍ന്ന മേഖലകളില്‍നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എന്‍ജിന്‍ കരുത്ത്, ശത്രുസേനയുടെ മിസൈലുകള്‍ വഴിതിരിച്ചു വിടാനുള്ള സാങ്കേതിക വിദ്യ എന്നിവയും റഫാലിന്റെ പ്രത്യേകതകളാണ്. വിമാനത്തില്‍ ശസ്ത്രപൂജ നടത്തിയ ശേഷമാണ് രാജ്നാഥ് സിങ് ഏറ്റുവാങ്ങിയത്.

വിമാനത്തില്‍ ഓം എന്നെഴുതി, ആയുധപൂജ നടത്തി. ഇന്ത്യന്‍ വായുസേനാ ദിനത്തിനൊപ്പം ദസറയും ഒത്തുചേര്‍ന്ന ചൊവ്വാഴ്ചയാണ് ഫ്രാന്‍സിലെ ദസോള്‍ട്ട് എവിയേഷന്‍ നിര്‍മ്മിച്ച റഫാല്‍ വിമാനം ഇന്ത്യയ്ക്ക് കൈമാറിയത്. യുദ്ധവിമാനങ്ങള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്നതിന്റെയും ഫ്രഞ്ച് സൈനിക വിമാനത്തില്‍ പാരിസില്‍നിന്ന് മെരിഗ്‌നാക്കിലേക്ക് പറക്കുന്നതിന്റെയും ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. റഫാല്‍ വിമാന കൈമാറ്റത്തോടെ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകുമെന്നു രാജ്‌നാഥ് സിങ് ചടങ്ങില്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍