1 GBP = 90.00 INR                       

BREAKING NEWS

മനുഷ്യകടത്തിന്റെ പേരില്‍ മുംബൈ ജയിലില്‍ രണ്ടു വര്‍ഷം തടവില്‍; പുറത്തിറങ്ങി തെരുവില്‍ അലഞ്ഞത് ആറു മാസം; ഒടുവില്‍ ബ്രിട്ടീഷ് വനിതയെ ഗോവയില്‍ കണ്ടെത്തിയത് മരിച്ചനിലയില്‍

Britishmalayali
kz´wteJI³

നുഷ്യകടത്തിന്റെ പേരില്‍ ഇന്ത്യന്‍ ജയിലില്‍ രണ്ടു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് വനിത ഗോവയില്‍ മരിച്ച നിലയില്‍. ജൂലീ വാര്‍ണര്‍ എന്ന 40 വയസുകാരിയെയാണ് ഗോവയിലെ കലന്‍ഗട്ട് എന്ന പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ആറു മാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.

ബ്രിട്ടനിലെ ലീഡ്‌സ് സ്വദേശിയാണ് ജൂലി. 2017 മാര്‍ച്ചിലാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് ജൂലിയെയടക്കം നാലു ബ്രിട്ടീഷ് പൗരന്മാരെ മനുഷ്യക്കടത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തത്. നാലു ശ്രീലങ്കന്‍ സ്വദേശികളെ നിയമവിരുദ്ധമായി യുകെയിലേക്ക് കയറ്റിയയക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ബ്രിട്ടീഷ് സംഘത്തെ അറസ്റ്റു ചെയ്തത്. ബ്രിട്ടീഷ് സംഘത്തിന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് കയറ്റിയയക്കാനായിരുന്നു ഇവരുടെ പദ്ധതി.

അറസ്റ്റിനു ശേഷം ബെകുള്ള വനിതാ ജയിലിലേക്ക് ജൂലിയെ മാറ്റിയിരുന്നു. ജയിലില്‍ നിന്നും റിലീസ് ആയതിനു ശേഷം ബ്രിട്ടനിലേക്ക് മടങ്ങി വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കേസിന്റെ നടപടികളെല്ലാം പൂര്‍ത്തിയായ ശേഷം മാത്രമേ തിരിച്ചു വരൂവെന്നാണ് ജൂലി പറഞ്ഞതെന്ന് മകള്‍ പറയുന്നു. കേസ് തീരാതെ തുടര്‍ന്നു പോകുന്നതില്‍ ജൂലി അസ്വസ്ഥയായിരുന്നുവെന്നും മകള്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഈ സംഭവത്തെ കുറിച്ച് ജൂലിയുടെ മകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ: 'കഴിഞ്ഞ രണ്ടു വര്‍ഷമായി എന്റെ അമ്മ ഇന്ത്യയില്‍ കഴിയുകയായിരുന്നു, അടുത്തിടെയായി ചില പ്രശ്‌നങ്ങള്‍ കാരണം താമസിച്ചിരുന്ന വീടും നഷ്ടമായി. മറ്റൊരു രാജ്യത്ത് ആരും അവര്‍ ഒറ്റയ്ക്ക് ആരും സഹായിക്കാനില്ലാതെ, എങ്ങോട്ടും പോകാനില്ലാതെ അവര്‍ കഴിയുകയായിരുന്നു, തിരിച്ച് യുകെയിലേക്ക് വരാനും സാധിച്ചില്ല, കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ അമ്മയെ എനിക്കിപ്പോള്‍ നഷ്ടമായിരിക്കുകയാണ്'.

ജൂലിയുടെ മൃതദേഹം യുകെയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍ ഇപ്പോള്‍. ഇതിനായി ഒരു ഫണ്ട് റൈസിംഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് ദേശായിയുമായി ബന്ധപ്പെട്ടാണ് നിലവിലെ വിവരങ്ങള്‍ എല്ലാം അറിഞ്ഞത്. ജൂലിയുടെ ഒരു സുഹൃത്ത് ബ്രിട്ടനില്‍ നിന്നും ഗോവയില്‍ എത്തുകയും മൃതദേഹം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category