1 GBP = 97.50 INR                       

BREAKING NEWS

ഐഎസിനെതിരെ അമേരിക്കയോടൊപ്പം നിന്നു പോരാടിയ കുര്‍ദിഷ് പോരാളികളെ കൈവിട്ട് ട്രംപ്; അപ്രതീക്ഷിതമായി അമേരിക്ക പിന്മാറിയപ്പോള്‍ കുര്‍ദിഷ് റിബലുകള്‍ക്കെതിരെ പോരിനിറങ്ങി തുര്‍ക്കി; വാക്കില്‍ പ്രതിഷേധി ക്കുമ്പോഴും കൊലയ്ക്ക് കൊടുത്ത ട്രംപിനെ ചതിയനെന്ന് വിളിച്ച് പാശ്ചാത്യ രാജ്യങ്ങള്‍

Britishmalayali
kz´wteJI³

വാഷിങ്ടണ്‍ ഡിസി: വടക്കന്‍ സിറിയയില്‍നിന്നു യുഎസ് സൈന്യത്തെ അപ്രതീക്ഷിതമായി പിന്‍വലിച്ച യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടിക്ക് എതിരേ രൂക്ഷവിമര്‍ശനം. ഐഎസിനെ തുരത്താന്‍ യുഎസ് സൈന്യത്തെ സഹായിച്ച കുര്‍ദുകള്‍ക്ക് എതിരേ ആക്രമണത്തിന് ഇതോടെ തുര്‍ക്കി തയ്യാറെടുപ്പു തുടങ്ങി. യുഎസ് തങ്ങളെ പിന്നില്‍ നിന്നു കുത്തുകയായിരുന്നുവെന്നു കുര്‍ദുകള്‍ പരാതിപ്പെട്ടു. വടക്കന്‍ സിറിയയിലെ കുര്‍ദിഷ് പോരാളികള്‍ക്ക് എതിരേ തുര്‍ക്കിയും തുര്‍ക്കിയുടെ പിന്തുണയുള്ള ഫ്രീ സിറിയന്‍ നാഷണല്‍ ആര്‍മിയും ആക്രമണം ആരംഭിച്ചു.

ഐഎസ് പോരാളികളെയും കുര്‍ദിഷ് തീവ്രവാദികളെയും ലക്ഷ്യമിട്ടാണ് ഓപ്പറേഷന്‍ പീസ് സ്പ്രിംഗെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ട്വീറ്റു ചെയ്തു. തുര്‍ക്കി വിമാനങ്ങള്‍ മേഖലയില്‍ ആക്രമണം ആരംഭിച്ചതായി എസ്ഡിഎഫ് വൃത്തങ്ങള്‍ പറഞ്ഞു. സിറിയന്‍ പട്ടണമായ റാസ് അല്‍ അയിനില്‍ നിരവധി സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.

തുര്‍ക്കിക്ക് ആക്രമണത്തിന് അവസരം ഒരുക്കി മേഖലയിലെ യുഎസ് സൈനികരെ ഞായറാഴ്ച പ്രസിഡന്റ് ട്രംപ് മടക്കിവിളിച്ചിരുന്നു. ഐഎസിനെതിരേയുള്ള പോരാട്ടത്തില്‍ യുഎസിനെ സഹായിച്ച കുര്‍ദുകളെ കൈവിട്ട ട്രംപിന്റെ നടപടിക്ക് എതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെത്തുടര്‍ന്നു ഞായറാഴ്ചയാണ് സൈന്യത്തെ പിന്‍വലിക്കുകയാണെന്നു ട്രംപ് പ്രഖ്യാപിച്ചത്. പെന്റഗണോടു പോലും ആലോചിക്കാതെ ട്രംപ് നടത്തിയ പ്രഖ്യാപനം റിപ്പബ്ളിക്കന്മാര്‍ക്കിടയിലും അലോസരമുണ്ടാക്കി.

യുഎസ് സൈന്യം പിന്മാറിയ തക്കം മുതലെടുത്ത് കുര്‍ദുകളെ ആക്രമിച്ചാല്‍ തുര്‍ക്കിയെ സാമ്പത്തികമായി തകര്‍ക്കുമെന്നും ട്രംപ് താക്കീതു നല്‍കി. യുഎസിന്റെ താക്കീത് തങ്ങളുടെ പരിപാടികളെ ബാധിക്കില്ലന്നു തുര്‍ക്കി പ്രതികരിച്ചു.അതേസമയം ട്രംപിന്റെ മുന്നറിയിപ്പ് വെറും വാക്കില്‍ മാത്രം ഒതുങ്ങുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

മേഖലയില്‍ സമാധാനം കൊണ്ടുവരാനും ഭീകര ഇടനാഴി രൂപപ്പെടുന്നതു തടയാനുമാണ് ഓപ്പറേഷന്‍ പീസ് സ്പ്രിംഗിനു തുടക്കം കുറിച്ചതെന്ന് എര്‍ദോഗന്‍ അവകാശപ്പെട്ടു. സിറിയയുടെ അഖണ്ഡത നിലനിര്‍ത്തുന്നതോടൊപ്പം പ്രാദേശിക സമൂഹങ്ങളെ ഭീകരരുടെ പിടിയില്‍നിന്നു മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ മേഖലയില്‍ കുര്‍ദിഷ് മുക്ത സുരക്ഷിതപ്രദേശം സ്ഥാപിക്കുവാനാണു തുര്‍ക്കിയുടെ പദ്ധതി. തുര്‍ക്കിയിലേക്ക് നേരത്തെ പലായനം ചെയ്ത സിറിയന്‍ അഭയാര്‍ഥികളില്‍ കുറച്ചുപേരെ ഇവിടെ പുനരധിവസിപ്പിക്കാനും പദ്ധതിയുണ്ട്.

തുര്‍ക്കിക്ക് എതിരേ ദശകങ്ങളായി പോരാടുന്ന കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി ബന്ധമുള്ളവരാണ് സിറിയയിലെ കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ്(എസ്ഡിഎഫ്).ഇവരെ ഭീകരരായാണ് തുര്‍ക്കി കാണുന്നത്. എന്നാല്‍, എസ്ഡിഎഫിന്റെ സഹായത്തോടെയാണു മേഖലയിലെ ഐഎസ് ഭീകരരെ യുഎസ് ഒതുക്കിയത്. അതേസമയം, സിറിയയ്ക്ക് എതിരായ ആക്രമണം ചെറുക്കുമെന്ന് ഡമാസ്‌കസില്‍ ബഷാര്‍ അല്‍ അസാദ് ഭരണകൂടം വ്യക്തമാക്കി.

ഐഎസിന്റെ പുനരുജ്ജീവനത്തിനു ട്രംപിന്റെ നടപടി ഇടയാക്കുമെന്നു റിപ്പബ്ളിക്കന്‍ സെനറ്റര്‍ മിറ്റ് റോംനി പറഞ്ഞു. അമേരിക്ക വിശ്വസിക്കാന്‍ കൊള്ളാത്ത സഖ്യകക്ഷിയാണെന്ന സന്ദേശമാണ് ട്രംപിന്റെ നടപടി നല്‍കുന്നത്. ഐഎസിനെതിരേയുള്ള പോരാട്ടത്തില്‍ സഹായിച്ച കുര്‍ദ് സൈനികരെ മരണത്തിലേക്കു തള്ളിവിടുന്ന നടപടിയാണു ട്രംപിന്റേതെന്നു യുഎന്നിലെ മുന്‍സ്ഥാനപതിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി പറഞ്ഞു. തുര്‍ക്കി നമ്മുടെ സുഹൃത്തല്ല- ഹേലി ട്വീറ്റു ചെയ്തു.ഇതേസമയം, യുഎസ് സൈന്യവുമായി സഹകരിച്ച് ഐഎസിനെതിരേ നടത്തിയ പോരാട്ടത്തില്‍ തങ്ങളുടെ പതിനായിരം ഭടന്മാര്‍ക്ക് ജീവന്‍കൊടുക്കേണ്ടിവന്നുവെന്ന് എസ്ഡിഎഫ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category