1 GBP = 90.00 INR                       

BREAKING NEWS

വിശാഖപട്ടണം ആവര്‍ത്തിക്കാനും പരമ്പര പിടിക്കാനും ഇന്ത്യ; ഒപ്പമെത്താന്‍ ദക്ഷിണാഫ്രിക്ക; പുണെ ടെസ്റ്റിന് ഇന്ന് തുടക്കം; സ്പിന്നര്‍മാരുടെ റോള്‍ നിര്‍ണായകം; വിവാദ പിച്ചില്‍ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ്

Britishmalayali
kz´wteJI³

പുണെ: വിശാഖപട്ടണത്തെ ആവേശം കെട്ടടങ്ങാതെ ഇന്ത്യയും പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യയും ഇന്ന് പുണെയില്‍ ഏറ്റുമുട്ടം. ബാറ്റ്സ്മാന്മാരുടെ പറുദീസയായിരുന്നു വിശാഖട്ടണമെങ്കില്‍ പുണെയുടെ കാര്യം പ്രവചനാധീതം. 'കുപ്രസിദ്ധ വിക്കറ്റില്‍' ഇന്ത്യയും ദക്ഷിണാഫ്രിക്കയും രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ സ്പിന്നര്‍മാരുടെ റോള്‍ നിര്‍ണായകമാകും.


ഒരേയൊരു ടെസ്റ്റിനു മാത്രമാണു പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) സ്റ്റേഡിയം മുന്‍പ് ആതിഥ്യം വഹിച്ചിട്ടുള്ളത്. 2017ല്‍ നടന്ന ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് ആയിരുന്നു അത്. ഓസീസ് ഇടംകൈ സ്പിന്നര്‍ സ്റ്റീവ് ഒക്കിഫ് 2 ഇന്നിങ്സിലും 6 വിക്കറ്റ് വീതം നേടി തിളങ്ങിയ മത്സരം 333 റണ്‍സിനാണ് ഇന്ത്യ തോറ്റത്.

മത്സരം 3 ദിവസം കൊണ്ട് അവസാനിച്ചതിനു പിന്നാലെ, പിച്ചിന്റെ നിലവാരം മോശമാണെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) റിപ്പോര്‍ട്ടും നല്‍കി. സ്പിന്നര്‍മാര്‍ തിളങ്ങിയാല്‍, ഇന്നു തുടങ്ങുന്ന 2ാം ടെസ്റ്റും അഞ്ചു ദിവസം പൂര്‍ത്തിയാകും മുന്‍പ് അവസാനിച്ചേക്കാം.

പന്തിന്റെ 'ടേണ്‍' കൊണ്ട് ബാറ്റ്സ്മാന്മാരെ വട്ടം കറക്കാന്‍ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും തയാറായിക്കഴിഞ്ഞു. കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയെ പൂട്ടാനുള്ള ദൗത്യം ദക്ഷിണാഫ്രിക്കന്‍ ഇടംകൈ സ്പിന്നര്‍ കേശവ് മഹാരാജിന്. പുണെയിലെ ജയത്തോടെ 3 മത്സര പരമ്പര നേടാമെന്നതാണ് ആദ്യ ടെസ്റ്റ് 203 റണ്‍സിനു ജയിച്ച ഇന്ത്യയുടെ കണക്കുകൂട്ടല്‍. ആദ്യ ടെസ്റ്റിലെ ടീമിനെ ഇന്ത്യ നിലനിര്‍ത്തിയേക്കും. മത്സരത്തിന്റെ 5 ദിവസവും മഴയ്ക്കു സാധ്യതയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category