1 GBP = 90.00 INR                       

BREAKING NEWS

കേരളത്തില്‍ വന്നു കളിച്ചേച്ചു അങ്ങനങ്ങു പോകാമെന്നു വിചാരിച്ചോ? ആ കളിക്കുള്ള വടേം ചായേം ഇവിടെ കൊണ്ടുവന്നു തന്നെ ഞങ്ങള്‍ തരും; ഇത് കേരളമാണ് ഭായ് ഞങ്ങള്‍ കേരള പൊലീസും;' കുപ്രസിദ്ധ കുറ്റവാളി സത്യദേവിനെ പൊലീസ് കുടുക്കിയത് കൃത്യമായ അന്വേഷണ മികവോടെ; ജാമ്യത്തിനായി എത്തിയത് സുപ്രീം കോടതി അഭിഭാഷകന്‍; തോക്കുചൂണ്ടി ആറിടത്തു മാല മോഷണം നടത്തിയ പ്രതിയെ കുടുക്കാന്‍ അന്വേഷണ സംഘം താണ്ടിയത് 6000 കിലോമീറ്ററോളം; സോഷ്യല്‍ മീഡിയ ട്രോളിന് വിമര്‍ശനവും കൈയടിയും

Britishmalayali
kz´wteJI³

കൊട്ടാരക്കര: തോക്കുചൂണ്ടി ആറിടത്തു മാല മോഷണം നടത്തിയ കേസുകളിലെ മുഖ്യപ്രതിയും കുപ്രസിദ്ധ കുറ്റവാളിയുമായ സത്യദേവിനെ പൊലീസ് കുടുക്കിയത് കൃത്യമായ അന്വേഷണ മികവിലൂടെയാരിന്നു. ഇതിന് പിന്നാലെ പൊലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച ട്രോള്‍ വീഡിയോയ്ക്കും വലിയ തോതിലുള്ള അഭിനന്ദനവും കിട്ടിയിരുന്നു. അതേസമയം മറ്റു ചില കേസുകള്‍ കുത്തിപൊക്കി പൊലീസിനെ വിമര്‍ശിച്ച് നിരവധിപേരും രംഗത്തെത്തിയിട്ടുണ്ട്. 'ആക്ഷന്‍ ഹീറോ ബിജു' എന്ന സിനിമയില്‍ നായകന്‍ നിവിന്‍ പോളിയുടെ രംഗം സഹിതമായിരുന്നു ട്രോള്‍.

പൊലീസിന്റെ പിടിയില്‍ നിന്നു കടന്നുകളയാനുള്ള സത്യദേവിന്റെ സ്ഥിരം പരിപാടികളൊന്നും ഇക്കുറി വിലപ്പോയില്ല. കേരളത്തില്‍ നിന്നുള്ള സ്‌ക്വാഡ്, ഡല്‍ഹി പൊലീസിലെ ആംഡ് പൊലീസ് സഹായത്തോടെയാണ് സത്യദേവിനായി വല വിരിച്ചത്. പിഴവു പറ്റാത്ത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതു കൊല്ലം റൂറല്‍ പൊലീസ് മേധാവി ഹരിശങ്കറും.

6000 കിലോമീറ്ററോളം താണ്ടി കവര്‍ച്ചാസംഘം കേരളത്തിലെത്തിയ വാന്‍, തകരാറോടെയാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. റിപ്പയറിങ്ങിനായി വാഹനം കമ്പനി വര്‍ക്ക് ഷോപ്പിലേക്ക് മാറ്റി. വാഹന നമ്പര്‍ കൈവശം ഉണ്ടായിരുന്ന ജില്ലാ പൊലീസ് വാഹനവിവരങ്ങള്‍ ശേഖരിച്ച് വാന്‍ കമ്പനിയുമായി ബന്ധപ്പെട്ടു. വര്‍ക്ക്ഷോപ്പില്‍ വാഹനം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കി. വാഹനം നന്നാക്കിയ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സത്യദേവ് തന്നെ നേരിട്ട് എത്തുകയായിരുന്നു. ഇവിടെ വച്ചാണ് സത്യദേവിനെ പൊലീസ് കീഴ്പ്പെടുത്തുന്നത്. തുടര്‍ന്ന് 15 മിനിട്ട് യാത്ര പൊലീസ് സ്റ്റേഷനിലേക്ക്. സ്റ്റേഷനിലെത്തിയപ്പോഴേക്കും സത്യദേവിന്റെ രണ്ട് ഭാര്യമാരും സുപ്രീം കോടതി അഭിഭാഷകനും എത്തിയിരുന്നു.

എല്ലാ കേസുകളിലെയും പോലെ ജാമ്യം നേടാമെന്നായിരുന്നു പ്രതീക്ഷ. ആ പ്രതീക്ഷ പൊലീസ് തെറ്റിച്ചു.ഡല്‍ഹിയിലെ ചോദ്യംചെയ്യലില്‍ സംഭവം വീശദീകരിച്ചെങ്കിലും കൂട്ടുപ്രതികളെക്കുറിച്ച് യഥാര്‍ഥ വിവരം നല്‍കിയില്ല. കൂട്ടുപ്രതികള്‍ സമീപകാലത്ത് സംഘത്തില്‍ ചേര്‍ന്നവരാണെന്നായിരുന്നു വിവരം. ചില വ്യാജപേരുകള്‍ നല്‍കി. സത്യദേവ് പറഞ്ഞ വിലാസം അന്വേഷിച്ച് നടന്ന സ്‌ക്വാഡിന് കൃത്യമായ വിവരം ലഭിച്ചില്ല. ഉത്തരേന്ത്യയിലെ കൊടും കുറ്റവാളിയെ ലാഘവമായി ചോദ്യം ചെയ്താല്‍ ഉത്തരം കിട്ടില്ലെന്ന് മനസ്സിലാക്കിയ പൊലീസ് തന്ത്രം മാറ്റി.

സത്യദേവിനെ എങ്ങനെയും എത്രയും വേഗം കേരളത്തിലെത്തിക്കാനായി ശ്രമം. കൊട്ടാരക്കരയില്‍ എത്തിച്ച് എസ്പി ഹരിശങ്കര്‍ നേരിട്ട് ചോദ്യം ചെയ്തു. ആദ്യം നല്‍കിയ കൂട്ടുപ്രതികളുടെ ചിത്രങ്ങള്‍ ഡല്‍ഹിയിലേക്ക് അയച്ചു. യഥാര്‍ഥ പ്രതികളല്ലെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മോഷ്ടിച്ച സ്വര്‍ണം വിറ്റ ഇനത്തില്‍ ലഭിച്ചതില്‍ നിന്നും 10000 രൂപ ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ചതായി കണ്ടെത്തി. ഇതോടെ ഗര്‍ഭിണിയായ ഭാര്യയും പ്രതിയാകുമെന്ന് അറിയിച്ചു. ഇതോടെ ജില്ലയില്‍ മാലപൊട്ടിക്കല്‍ നടത്തിയ യഥാര്‍ഥ പ്രതികളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category