1 GBP = 92.50 INR                       

BREAKING NEWS

100 വര്‍ഷംവരെ ഒന്നും വേണ്ട, 35 വയസ്സുവരെ ധാരാളം... ഇനി അവശേഷിക്കുന്നത് അഞ്ചുവര്‍ഷം മാത്രം... സനാതന ധര്‍മത്തിലൂന്നി മാനവ, മാധവ സേവ ചെയ്യണം... തൗബ ചെയ്ത് മടങ്ങണം; കുടജാദ്രി മലമുകളില്‍ മിന്നലേറ്റ് മരിക്കുന്നത് എതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജംഷീര്‍ ഫെയ്സ് ബുക്കില്‍ കുറിച്ച വാക്കുകള്‍ അറം പറ്റി; ചിത്രമൂലയ്ക്ക് അരുകില്‍ വച്ച് ദൈവം ആകാശത്ത് നിന്നെത്തി പ്രിയപ്പെട്ടവനെ കൂട്ടി കൊണ്ടു പോയത് വിശ്വസിക്കാനാവാതെ ചങ്ങാതിമാര്‍

Britishmalayali
kz´wteJI³

മംഗളൂരു: തൗബയെന്നാല്‍ പശ്ചാത്താപം. തെറ്റുകളില്‍ നിന്ന് ഖേദിച്ച് മടങ്ങുന്നതിനാണ് ''തൗബ' എന്ന് പറയുന്നത്. പ്രവാചകന്മാരല്ലാത്ത എല്ലാ മനുഷ്യരില്‍ നിന്നും തെറ്റുകള്‍ സംഭവിക്കാം. തെറ്റ് സംഭവിച്ചാലുടന്‍ തൗബ ചെയ്യല്‍ നിര്‍ബന്ധമാണ്. എല്ലാ ആരാധനകളുടെയും താക്കോലാണ് തൗബ. ദിവസങ്ങള്‍ക്ക് മുമ്പ് പെരുമണ്ണ പീടികത്തൊടികയില്‍ ജംഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചത് തൗബ ചെയ്യേണ്ടതിനെ കുറിച്ചാണ്. സനാതനധര്‍മത്തിലൂന്നി മാനവ, മാധവ സേവ ചെയ്യണമെന്ന ആഗ്രഹവും പങ്കുവച്ചു. എന്തായാലും ഇന്ന് ജംഷീര്‍ നമുക്കൊപ്പമില്ല. കുടജാദ്രിയില്‍ വച്ച് ജംഷീര്‍ മരിച്ചു. അതും മിന്നലേറ്റ്.

സുഹൃത്തുകള്‍ക്കൊപ്പം സാഹസികസഞ്ചാരം നടത്തുന്നത് ഇഷ്ടപ്പെടുന്നയാളായിരുന്നു ഫോട്ടോഗ്രാഫര്‍കൂടിയായ ജംഷീര്‍. '100 വര്‍ഷം വരെ ഒന്നും വേണ്ട, 35 വയസ്സുവരെ ധാരാളം... ഇനി അവശേഷിക്കുന്നത് അഞ്ചുവര്‍ഷം മാത്രം... സനാതനധര്‍മത്തിലൂന്നി മാനവ, മാധവ സേവ ചെയ്യണം... തൗബ ചെയ്ത് മടങ്ങണം...' കുടജാദ്രിമലമുകളില്‍വെച്ച് മിന്നലേറ്റ് ജീവന്‍ നഷ്ടപ്പെടുന്നതിന് ദിവസങ്ങള്‍ക്കുമുന്‍പ് പെരുമണ്ണ പീടികത്തൊടികയില്‍ ജംഷീര്‍ ഫേസ്ബുക്കില്‍ കുറിച്ച വരികളാണിത്. അറംപറ്റിയപോലെ 35-ാം വയസ്സില്‍ ജംഷീറിനെ മരണം കൊണ്ടുപോയി. അതും ഏറ്റവും പ്രിയപ്പെട്ട കുടജാദ്രിമലമുകളിലെ ചിത്രമൂലയ്ക്കരികില്‍വെച്ച്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട സ്ഥലമാണ് ചിത്രമൂല.

സെപ്റ്റംബര്‍ 23ന് ജംഷീര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചത് ഇങ്ങനെ
100 വയസുവരെ ഒന്നും വേണ്ട,
35 വയസുവരെ ധാരാളം...
ഇനി ശേഷിക്കുന്നതു 5 വര്‍ഷം മാത്രം
സനാധന ധര്‍മ്മത്തിലൂന്നി,
മാനവ - മാധവ സേവ ചെയ്യണം
തൗബ ചെയ്തു മടങ്ങണം, ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയിലേക്കു,
എന്റെ അവസാന നാളുകള്‍ ആരാലും അറിയാതെ...യാത്ര ചെയ്യണം
എന്റെ മരണ വാര്‍ത്ത പോലും ആരുമറിയാതെ,
പ്രകൃതി,
ഭൂമി
വനം
പുഴകള്‍
ഒന്നില്‍ അലിഞ്ഞു ചേരണം
അതിന്റെ എല്ലാം വരദാനമായ ഒരു പൂക്കാലം
അതില്‍ വിരിഞ്ഞ ഓരോ പൂക്കളാണ് നമ്മളെല്ലാം'
ചിലതു നിങ്ങളെ പോലെ സൗന്ദര്യവും, ...
സൗര്യഭ്യവുമുള്ളവ
മറ്റു ചിലതു എന്നെ പോലെ കാട്ടു പുഷ്പങ്ങള്‍
ഗന്ധവും , ഗുണവും ഇല്ലാത്തവ
ഒരു ചെറിയ കാറ്റിനു പോലും പിച്ചിയെറിയാന്‍ കഴിയുന്ന പാഴ്മരത്തിലെ .. വിരൂപമായ പൂക്കള്‍
ചിലതു ശവമഞ്ചങ്ങള്‍ മാത്രം അലങ്കരിക്കാന്‍ വിധിക്കപെട്ടവ..

പ്രിയപ്പെട്ടവരെ,

ഒരു മനുഷ്യനായി പിറന്നതില്‍ അഭിമാനിക്കാന്‍ ഒന്നുമില്ല ഇപ്പോള്‍ എന്നില്‍
ഞാന്‍ തിരിച്ചറിയുന്നു.. ഭൂമിയുടെ അന്തസത്തയും... ആത്മാഭിമാനവും... നിലനില്പും കാര്‍ന്നു തിന്നുന്ന അനേകം ഇരുകാല്‍ ജീവികളില്‍ ഒന്നുമാത്രമാണ് ഞാനെന്നു....

ജംഷീര്‍ കരിമ്പനക്കല്‍ എടക്കാടന്‍ എന്നപേരില്‍ താന്‍ നടത്തിയ യാത്രാവിശേഷങ്ങളൊക്കെ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു ജംഷീര്‍. കുടജാദ്രിയില്‍വെച്ച് ഫോണില്‍ സംസാരിക്കുമ്പോള്‍ ശനിയാഴ്ച വൈകുന്നേരമാണ് മിന്നലേറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വജ്ഞപീഠം കയറാന്‍ പോയതാണ്. മിന്നലേറ്റയുടനെ മരണം സംഭവിച്ചു. സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും ഈ വേര്‍പാട് ഇനിയും ഉള്‍ക്കൊള്ളനായിട്ടില്ല. പ്രിയപ്പെട്ട കൂട്ടുകാരന്റെ അകാല വേര്‍പാട് ഏവരേയും വേദനിപ്പിക്കുകയാണ്. ഫെയ്സ് ബുക്കിലും ഈ കൂട്ടുകാരന് ആദരാജ്ഞലി പ്രവാഹമാണ്.

മൃതദേഹം മലമുകളില്‍നിന്ന് താഴെയെത്തിക്കാന്‍ ബുദ്ധിമുട്ടി. കൊല്ലൂര്‍ ബീന റസിഡന്‍സി ഉടമ സി.സി.പ്രേമചന്ദ്രനും സുഹൃത്തുക്കളുമാണ് പിന്നീട് മൃതദേഹം താഴെയെത്തിക്കാന്‍ സഹായിച്ചത്. നഗര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം ബുധനാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തിച്ച് കബറടക്കി. പെരുമണ്ണ പീടികത്തൊടിയില്‍ ഇമ്പിച്ചിബാവയുടെയും സല്‍മയുടെയും മകനാണ് ജംഷീര്‍. ആദില്‍, നുസ്രത്ത് എന്നിവര്‍ സഹോദരങ്ങളാണ്.

യാത്രയെ സ്നേഹിച്ചിരുന്ന'' കാടിനെ സ്നേഹിച്ചിരുന്ന: ''പ്രകൃതിയുടെ കൂട്ടുകാരന്'' ''വിട.... 35 വയസിന് മുമ്പ് വിട പറയുമെന്ന'' ''പ്രവചനം'' '' കുടജാദ്രിമലയിലെ മിന്നല്‍ പിണരുകള്‍ ഏറ്റെടുത്തപ്പോള്‍... സുഹൃത്ത് ഒരു ദീര്‍ഘയാത്രയിലാന്നെന്ന് മനസിനെ പറഞ്ഞ് മനസിലാക്കാം.'' '' നല്ലൊരു പ്രകൃതി സ്നേഹി യാത്രക്കാരന്‍, ഒരുപാട് ചാരിറ്റി പ്രവര്‍ത്തങ്ങളില്‍ ചെയ്യാറുണ്ട്. ആദരാഞ്ജലികള്‍-ഇതാണ് സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്ന വേദന. സമുദ്രനിരപ്പില്‍നിന്ന് 1343 മീറ്റര്‍ ഉയരത്തിലുള്ള കുടജാദ്രിമലനിരയില്‍ മിന്നലേല്‍ക്കുന്നത് പതിവാണ്. കഴിഞ്ഞവര്‍ഷവും മിന്നലേറ്റ് മലയാളി യുവാവ് മരിച്ചു. സുഹൃത്തുക്കളായ രണ്ടുപേര്‍ക്ക് മിന്നലില്‍ പരിക്കേറ്റു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category