1 GBP = 104.30 INR                       

BREAKING NEWS

കുതിരാനില്‍ കുടുങ്ങി ഗതികെട്ടു! പ്രതിഷേധ പരിപാടികളുമായി നാട്ടുകാര്‍ രംഗത്ത്; മേഖല പൂര്‍ണമായും ടാറിടല്‍ നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് ജനകീയ കൂട്ടായ്മകളും ആംബുലന്‍സ് ഡ്രൈവര്‍മാരും വിവിധ ക്ലബ്ബുകളുമടക്കം നിരവധിപേര്‍; ശക്തമായ സമരപരിപാടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജനകീയ സമരസമിതി; പ്രതിഷേധത്തിന് നടുവിലും കുതിരാനില്‍ ഗതാഗത കുരുക്കിന് ശമനമില്ല

Britishmalayali
kz´wteJI³

കുതിരാന്‍: ദേശീയപാത കുതിരാനിലെ യാത്രാദുരിതത്തിനെതിരേ ശക്തമായ പ്രതിഷേധപരിപാടികളുമായി നാട്ടുകാര്‍ രംഗത്ത്. മണ്ണുത്തിമുതല്‍ വടക്കഞ്ചേരി വരെയുള്ള ജനകീയ കൂട്ടായ്മകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, വിവിധ ക്ലബ്ബുകള്‍, ബസ് ഓണേഴ്‌സ് സംഘടനകള്‍, ബസ് തൊഴിലാളിസംഘടനകള്‍, ഡ്രൈവേഴ്സ് അസോസിയേഷന്‍, വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയവരും ജനകീയസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കുതിരാന്‍ ജനകീയ പ്രതിഷേധക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുതിരാന്‍ മേഖല പൂര്‍ണമായും ടാറിടല്‍ നടത്തണമെന്ന ആവശ്യവുമായി ബുധനാഴ്ചമുതല്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കും. ശക്തമായ സമരപരിപാടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം പ്രതിഷേധത്തിന് നടുവിലും കുതിരാനില്‍ ഗതാഗത കുരുക്കിന് ശമനമില്ല.

ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെയ്നര്‍ ലോറി തകരാറിലായതിനെ തുടര്‍ന്ന് ദേശീയപാതയില്‍ രാവിലെ 6 മുതല്‍ 7 മണിക്കൂര്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. പാലത്തിനു കാരണം. ഹൈവേ പൊലീസ് മെക്കാനിക്കിനെ എത്തിച്ചു വാഹനത്തക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി കുതിരാനിലെ പടിഞ്ഞാറേ തുരങ്കത്തിനു സമീപം ആക്‌സില്‍ ഒടിഞ്ഞു റോഡില്‍ കുടുങ്ങിയതാണ് പ്രശ്നിന്റെ തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വലിയ വാഹനത്തിന്റെ ആക്‌സില്‍ മാറ്റുന്നതിനു കൂടുതല്‍ സമയം വേണമെന്ന് ഇയാള്‍ അറിയിച്ചതോടെ പൊലീസ് ആ ശ്രമം ഉപേക്ഷിച്ചു.

തുടര്‍ന്നു ലോറി കിടക്കുന്ന ഭാഗത്തെ തടസ്സം ഒഴിവാക്കാന്‍ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്നു താല്‍ക്കാലിക വഴിയുണ്ടാക്കി. മണ്ണിട്ടു നിരത്തി വഴി വീതികൂട്ടി വാഹനങ്ങള്‍ കടത്തിവിട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്നാല്‍ ഇതിനിടെ വാഹനങ്ങളുടെ നിര ചുവന്ന മണ്ണ് മുതല്‍ കൊമ്പഴ വരെ നീണ്ടു. ഒട്ടേറെ സ്വകാര്യ ബസുകള്‍ ട്രിപ്പുകള്‍ റദ്ദാക്കിയതോടെ നാട്ടുകാര്‍ വലഞ്ഞു. ഉച്ചയോടെയാണ് ഗതാഗതം സാധാരണ സ്ഥിതിയിലായത്.

കുതിരാനിലെ 3 കിലോമീറ്റര്‍ ദൂരം പൂര്‍ണമായും തകര്‍ന്നു കിടക്കുന്നതാണ് കുരുക്ക് രൂക്ഷമാക്കുന്നത്. കഴിഞ്ഞദിവസം വടക്കഞ്ചേരി ഭാഗത്തു കുഴികള്‍ അടച്ചെങ്കിലും പാത ഏറ്റവും കൂടുതല്‍ തകര്‍ന്ന ഭാഗത്തു അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ പ്രതിഷേധമുയരുന്നുണ്ട്. ജനകീയ സമരത്തിനുപുറമേ വിവിധ രാഷ്ട്രീയകക്ഷികളും സമരപ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുണ്ട്. സമരപരിപാടികള്‍ ശക്തിപ്രാപിക്കുമ്പോഴും കുതിരാനിലെ ഗതാഗതക്കുരുക്കിന് ഒരു മാറ്റവുമില്ല.

വഴുക്കുംപാറയിലും വില്ലന്‍വളവിലും നിരന്തരം ഗതാഗതക്കുരുക്കാണ്. മൂന്നുകിലോമീറ്റര്‍ ദൂരം മാത്രമുള്ള കുതിരാന്മേഖല കടക്കാന്‍ മുക്കാല്‍ മണിക്കൂറിലേറെ സമയം വേണ്ടിവരുന്നുണ്ട്. വലിയ കുഴികളില്‍ ക്വാറിപ്പൊടി ഇട്ടതിനാല്‍ മഴമാറിയപ്പോള്‍ രൂക്ഷമായ പൊടിശല്യമാണ്. കാഴ്ചയെപ്പോലും മറയ്ക്കുംവിധം ശക്തമായാണ് ദേശീയപാതയില്‍ പലയിടത്തും പൊടിപറക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി ആറുദിവസം കഴിഞ്ഞിട്ടും മേഖലയില്‍ ഒരിടത്തും പണിനടത്താത്തതില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധമറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category