1 GBP = 100.50 INR                       

BREAKING NEWS

ശ്രീറാം കള്ളം പറയുന്നുവെന്ന് വഫാ ഫിറോസ്; കള്ളം എന്തുകൊണ്ടാണ് റിപ്പീറ്റ് ചെയ്യുന്നതെന്ന് അറിയില്ല; ഞാനൊരു സാധാരണക്കാരി; എനിക്ക് പവറില്ല; ആക്സിഡന്റ് നടന്ന് മൂന്നാം ദിനം തന്നെ എല്ലാം പറഞ്ഞിരുന്നു; ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്നും അറിയില്ല; ഞാന്‍ അന്ന് പറഞ്ഞതെല്ലാം ശരി; അദ്ദേഹത്തിന് പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാമെന്നും ടിക് ടോക്ക് വീഡിയോയില്‍ വഫ; വെള്ളയമ്പലത്ത് ബഷീറിന്റെ ജീവനെടുത്ത അപകടത്തില്‍ ദുരൂഹത കൂട്ടി വഫാ ഫിറോസ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് ബോധപൂര്‍വ്വം അപകടമുണ്ടാക്കിയിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ വിശദീകരണം തള്ളി വഫാ ഫിറോസ്. ആക്സിഡന്റ് നടന്ന് മൂന്നാം ദിവസം തന്നെ എല്ലാം പറഞ്ഞിരുന്നു. ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ല. ഞാന്‍ ഇന്ന് പറയുന്നു. ഞാന്‍ അന്ന് പറഞ്ഞതെല്ലാം ശരിയാണ്. അദ്ദേഹത്തിന് പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഞാന്‍ എന്താണ് പറഞ്ഞത് അതില്‍ മാത്രം ഞാന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വഫ പറയുന്നു. ശ്രീറാം കള്ളം പറയുന്നുവെന്ന് വഫ പറയുമ്പോള്‍ ബഷീറിന്റെ അപകടത്തിലെ ദുരൂഹതയും കൂടുകയാണ്.

ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചയാണ് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ.എം.ബഷീര്‍ മരിക്കുന്നതെന്നാണ് കേസ്. അപകടത്തിന് ശേഷം കേസില്‍ നിന്നും രക്ഷപ്പെടാനായി ശ്രീറാം പൊലീസിന് തെറ്റായ മൊഴി നല്‍കി. സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ശ്രീരാമിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ നോട്ടീസിലെ എല്ലാം കാര്യങ്ങളും നിഷേധിച്ചാണ് ശ്രീറാം മറുപടി നല്‍കിയത്. ഇതില്‍ വഫയാണ് വണ്ടി ഓടിച്ചതെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് ടിക് ടോക് വീഡിയോയിലൂടെ വഫ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. മുസ്ലിം യുവതിക്ക് സമാനമായി തട്ടമിട്ട് എത്തിയാണ് വഫ ടിക് ടോക്കില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഞാന്‍ ആര്‍ക്കു വേണ്ടിയും സത്യം മൂടി വയ്ക്കില്ലെന്നാണ് വഫ പറയുന്നത്.

ഞാന്‍ വഫാ ഫിറോസാണ്. ഞാന്‍ ഇപ്പോള്‍ ന്യൂസ് കണ്ടിരുന്നു. അതില്‍ അദ്ദേഹം പറയുന്നത് വഫയാണ് ഡ്രൈവ് ചെയ്തു എന്നാണ്. എന്ത് കാരണത്താലാണ് ഇത് അദ്ദേഹം റിപ്പീറ്റ് ചെയ്യുന്നതെന്ന് അറിയില്ല. ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. പിന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതെല്ലാം എവിടെ. ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് പവറില്ല. ആക്സിഡന്റ് നടന്ന് മൂന്നാം ദിവസം തന്നെ എല്ലാം പറഞ്ഞിരുന്നു. ഇനി എന്താണ് എനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ല. ഞാന്‍ ഇന്ന് പറയുന്നു. ഞാന്‍ അന്ന് പറഞ്ഞതെല്ലാം ശരിയാണ്. അദ്ദേഹത്തിന് പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഞാന്‍ എന്താണ് പറഞ്ഞത് അതില്‍ മാത്രം ഞാന്‍ ഉറച്ചു നില്‍ക്കുന്നു.

മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നും വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ശ്രീറാമിന്റെ വിശദീകരണം. മാത്രമല്ല വിശദീകരണം തള്ളുകയാണെങ്കില്‍ തന്നില്‍ നിന്നും നേരിട്ട വിശദീകരണം കേള്‍ക്കാനുള്ള അവസരമുണ്ടാകണമെന്നും മറുപടിയില്‍ പറഞ്ഞു. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ കാലവാധി 60 ദിവസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിക്കണമെന്നാണ് ചട്ടം. ഈ മാസം നാലിന് ചേര്‍ന്ന സമിതി യോഗം ശ്രീറാമിന്റെ വിശദീകരണം തള്ളി. പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ 60 ദിവസം കൂടി നീട്ടാന്‍ സമിതി തീരുമാനിച്ചു. അതേ സമയം എഡിജിപി ഷെയ്ക്ക് ദര്‍വ്വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതുവരെ ബഷീര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല. ചില ഫൊറന്‍സിക് ഫലങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ശ്രീമാറിനെതിരെ കേസേടുത്തിരുന്നത്. കോടതിയിലും താന്‍ അല്ല വണ്ടി ഓടിച്ചതെന്ന നിലപാട് ശ്രീറാം എടുക്കും. ഈ സാഹചര്യത്തിലാണ് വഫ നിലപാട് വിശദീകരിക്കുന്നത്.

കാറപകടത്തോടെ വഫാ ഏറെ വിവാദങ്ങളില്‍ പെട്ടിരുന്നു. വിവാഹ മോചനത്തിലേക്ക് പോലും നിയമ നടപടികള്‍ എത്തി. വിവാഹ മോചന ഹര്‍ജിയിലെ ആരോപണങ്ങള്‍ വഫ ടിക് ടോക്കിലൂടെ നിഷേധിച്ചിരുന്നു. ഇത് വൈറലായി. ഇതിന് പിന്നാലെയാണ് ശ്രീറാമിന്റെ വാദങ്ങളേയും തള്ളുന്നത്. ഇതോടെ കാറോടിച്ചത് ആരെന്ന് കണ്ടെത്താന്‍ പൊലീസിന് വിയര്‍പ്പൊഴുക്കേണ്ടി വരും. വഫയും ശ്രീറാമും രണ്ട് വാദങ്ങള്‍ പറയുന്നതാണ് ഇതിന് കാരണം. ബഷീറിന്റേത് വെറുമൊരു സാധാരണ അപകടമാക്കാനാണ് നീക്കം. ശ്രീറാമിന്റെ രക്തപരിശോധന വൈകിയത് കേസ് അട്ടിമറിക്കുമെന്ന് ഉറപ്പാണ്. രക്തപരിശോധനാ ഫലം ഇല്ലാത്തതു കൊണ്ടാണ് താന്‍ മദ്യപിച്ചിട്ടില്ലെന്ന് പറയാന്‍ ശ്രീറാമിന് കഴിയുന്നത്. ഇതോടെ തുടക്കത്തിലെ കേട് അട്ടിമറിക്കല്‍ ആര്‍ക്ക വേണ്ടിയാണെന്നും വ്യക്തമാകുകയാണ്.

വഫയ്ക്ക് എതിരെ ഫിറോസ് നല്‍കിയ വിവാഹ മോചന ഹര്‍ജിയുടെ വിശദാംശങ്ങള്‍ മറുനാടന്‍ പുറത്തുവിട്ടിരുന്നു. ഇത് ശരിവച്ചാണ് വഫ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇതും വൈറലായി. ടിക് ടോക്കില്‍ വഫയ്ക്ക് അമ്പതിനായിരം ഫോളോവേഴ്‌സുണ്ട്. ഒന്നേകാല്‍ ലക്ഷത്തോളം ഹാര്‍ട്ടും. അതുകൊണ്ട് കൂടിയാണ് ടിക് കോട് വീഡിയോ അതിവേഗം വൈറലായത്. വിവാഹമോചനം ആവശ്യപ്പെട്ടു വഫയ്ക്ക് ഭര്‍ത്താവ് ഫിറോസ് അയച്ച വക്കീല്‍ നോട്ടീസിലെ ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് വഫ ടിക് ടോക് വീഡിയോയില്‍ ആദ്യം രംഗത്ത് വന്നത്. ഫിറോസിന്റെ ആരോപണങ്ങള്‍ മുഴുവന്‍ തെറ്റാണെന്നും തന്നെ വിശ്വസിക്കണമെന്നും ആറു വിഡിയോകളിലൂടെ അഭ്യര്‍ത്ഥിക്കുന്നു. ശ്രീറാം വെങ്കിട്ടരാമനുമായി സഞ്ചരിച്ച് അപകമുണ്ടാക്കിയ കാര്‍ ഫിറോസ് ബഹ്‌റൈനിലായിരുന്നപ്പോള്‍ തന്റെ പേരില്‍ ബാങ്ക് വായ്പയെടുത്ത് വാങ്ങിച്ചതാണെന്ന് വഫാ രേഖകള്‍സഹിതം ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ വ്യക്തമാക്കുന്നു.

എന്തിനാണ് എന്റെ പേരില്‍ വായ്പയെടുത്ത് കാര്‍ വാങ്ങിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, എങ്ങാനും എനിക്ക് വായ്പ തിരിച്ചടക്കാന്‍ സാധിച്ചില്ലെങ്കില്‍ വഫയുടെ പപ്പ അടയ്ക്കുമല്ലോ എന്നായിരുന്നു മറുപടി. 8,25,000 രൂപ വിലയുള്ള കാറാണ് വാങ്ങിച്ചത്. അങ്ങനെ ഒരു അപകടം ഉണ്ടായപ്പോള്‍ പുള്ളിക്കാരന്‍ ഈ കാര്യത്തിലും എന്നെ കൈവിട്ടുവെന്നും വഫ വീഡിയോയില്‍ പറയുന്നു. അങ്ങനെ ഫിറോസിനെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തുകയാണ് വഫ. തെളിവുകള്‍ നിരത്തി വിവാഹ മോചന ഹര്‍ജിയിലെ പോരാട്ടം എളുപ്പമാകില്ല. ഇതിന് പിന്നാലെയാണ് ശ്രീറാമിനേയും വഫയ്ക്ക് ടിക് ടോക്കില്‍ തള്ളി പറയേണ്ടി വന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category