1 GBP = 92.70 INR                       

BREAKING NEWS

തൂങ്ങി മരിച്ച വിന്‍സന്റും ബൈക്ക് അപകടത്തില്‍ മരിച്ച സുനീഷും ജോളിയുടെ ഇരകളെന്ന ആരോപണം സജീവമാക്കി ചാനല്‍ ചര്‍ച്ചകളില്‍ എത്തിയ ബന്ധുക്കള്‍; ഷാജു പൊട്ടന്‍ കളിക്കുന്നത് രക്ഷപ്പെടാന്‍ വേണ്ടിയെന്ന് അയല്‍വാസിയായ ബാവ; ജോളി ഫോണില്‍ ഏറ്റവും കൂടുതല്‍ വിളിച്ചത് സഹോദരി ഭര്‍ത്താവിനെ; ഉപദേശം തേടല്‍ സ്ഥിരീകരിച്ച് ജോണി; കൈകഴുകി ഇമ്പിച്ചി മൊയ്തീനും; കൂടത്തായിയില്‍ വ്യക്തത വരുത്താന്‍ കരുതലോടെ പൊലീസ്

Britishmalayali
kz´wteJI³

 

കോഴിക്കോട്: പൊന്നാമറ്റം തറവാട്ടിലെ യുവാക്കളുടെ മരണത്തിനു പിന്നിലും ജോളിയോ? ഈ വിവാദങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളെത്തുകയാണ്. മരിച്ച ടോം തോമസിന്റെ സഹോദര പുത്രന്മാരായ സുനീഷ്, ഉണ്ണി എന്ന വിന്‍സെന്റ് എന്നിവരുടെ മരണത്തിനു പിന്നില്‍ ജോളിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. മരിക്കുന്നതിനു മുന്‍പ് പ്രതിസന്ധിയില്‍ അകപ്പെട്ടെന്നുള്ള സുനിഷിന്റെ ഡയറിക്കുറിപ്പുകളും കണ്ടെടുത്തു. ഇത് ഏറെ നിര്‍ണ്ണായകമാണ്. ചാനല്‍ ചര്‍ച്ചകളിലാണ് ബന്ധുക്കള്‍ ജോളിയെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

വാഹനമിടിച്ചു മരിച്ച സുനീഷിന്റെ മാതാവ് എല്‍സമ്മയുടെ വെളിപ്പെടുത്തലും പൊലീസ് അന്വേഷണിക്കും. ജോളിയുടെ കൂട്ടുപ്രതി മാത്യുവിനെ വിന്‍സന്റിനും സുനീഷിനുമറിയാം. സയനൈഡ് കൈമാറ്റം ഇവര്‍ അറിഞ്ഞിരിക്കാം. അപായപ്പെടുത്താന്‍ സാധ്യത തെളിഞ്ഞത് അങ്ങനെയാകുമെന്നും പൊലീസ് വിശദമായി അന്വേഷിക്കണമെന്നും എല്‍സമ്മ ആവശ്യപ്പെട്ടു. 2002 ഓഗസ്റ്റ് 24നാണ് വിന്‍സന്റിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതക പരമ്പരയില്‍ ആദ്യം മരിച്ച അന്നമ്മയുടെ ശവമടക്കിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. അന്നമ്മയുടെ മരണവുമായി ഈ തൂങ്ങി മരണത്തിന് ബന്ധമുണ്ടോ എന്നാകും പരിശോധിക്കുക.

ടോം തോമസിന്റെ രണ്ടാമത്തെ സഹോദരന്‍ അഗസ്റ്റിന്റെ മകനാണ് വിന്‍സന്റ്. 2008 ജനുവരി 17നാണ് സുനീഷ് ബൈക്ക് അപകടത്തില്‍ മരിക്കുന്നത്. ടോം തോമസിന്റെ മൂന്നാമത്തെ സഹോദരന്‍ ഡൊമനിക്കിന്റെ മകനാണു സുനീഷ്. മരിച്ച റോയിയുമായും ജോളിയുമായും ഇരുവര്‍ക്കും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും സംശയമുണ്ട്. ജോളിയെ കസ്റ്റഡിയില്‍ കിട്ടുമ്പോള്‍ ഈ ആരോപണങ്ങള്‍ക്കെല്ലാം വ്യക്തത വരുത്താനാകും പൊലീസിന്റെ ശ്രമം. എല്ലാ ആരോപണങ്ങളും അ്ന്വേഷിക്കും.

ഷാജു പറയുന്നതില്‍ വൈരുധ്യങ്ങള്‍
അതിനിടെ കൂടത്തായി കൂട്ടക്കൊലക്കേസില്‍ ജോളിക്കൊപ്പം പൊലീസ് ചോദ്യം ചെയ്ത ഷാജു പറയുന്നതു കള്ളമെന്നു പൊന്നാമറ്റം വീടിലെ അയല്‍വാസി മുഹമ്മദ് ബാവ. ജോളിയെക്കുറിച്ച് ഒന്നും അറിയില്ലെന്നാണു ഷാജു പറയുന്നത്. എന്നാല്‍, റോയിയുടെ ജീവിതത്തെക്കുറിച്ച് ആഴത്തില്‍ സംസാരിക്കുന്നു. ഷാജു ഒന്നുകില്‍ പൊട്ടന്‍ കളിക്കുന്നു. അല്ലെങ്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നും ബാവ പറഞ്ഞു. ഷാജു സഖറിയ പറയുന്ന കാര്യങ്ങളില്‍ ഒരുപാട് വൈരുധ്യങ്ങളുണ്ട്. ഭാര്യയെ കുറിച്ച് ഒന്നും അറിയില്ലെന്നു ഷാജു പറയുന്നത് വിശ്വസനീയമല്ലെന്നും ബാവ പറഞ്ഞു. റോജോയ്ക്കും രഞ്ജിക്കുമൊപ്പം അന്വേഷണത്തിന് മുന്‍കയ്യെടുത്തതു ബാവയാണ്.

ജോളി നുണ പരിശോധനയ്ക്ക് വിധേയയാകുന്നതു സംബന്ധിച്ച് ഉപദേശം തേടിയത് തന്നോട് ആലോചിച്ച് ആയിരുന്നുവെന്നു സഹോദരീഭര്‍ത്താവ് ജോണിയും പറഞ്ഞു. ജോളി സ്ഥിരമായി വിളിച്ചിരുന്നുവെന്നും കുടുംബകാര്യങ്ങള്‍ മാത്രമാണു സംസാരിച്ചിരുന്നതെന്നും സഹോദര ബന്ധം മാത്രമേയുള്ളൂ എന്നും ജോണി പറഞ്ഞു. കൊലപാതക കേസില്‍ ആരോപണ വിധേയയായ ജോളി ഏറ്റവും കൂടുതല്‍ ഫോണില്‍ ബന്ധപ്പെട്ടത് സഹോദരി സിസിലിയുടെ ഭര്‍ത്താവ് ജോണിയുമായാണ്.

ഇക്കാര്യം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. നുണ പരിശോധനയ്ക്ക് ഉപദേശം തേടാന്‍ അച്ഛനോട് സംസാരിക്കണം എന്ന് ക്രൈംബ്രാഞ്ചിനോടു പറഞ്ഞ ജോളി, ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞത് ജോണിയോടാണ്. ജോളി തന്നെ വിളിച്ചിരുന്നതായും അന്വേഷണത്തോട് സഹകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയതെന്നും ജോണി മാധ്യമങ്ങളോടു പറഞ്ഞു. വില്‍പത്രത്തെ കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ അത് ജോളിയുടെ കുടുംബകാര്യമായതിനാല്‍ വിഷയത്തില്‍ ഇടപെട്ടില്ല. കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമ വാര്‍ത്തകളിലൂടെയാണ് അറിയുന്നതെന്നും ജോണി പറഞ്ഞു.

പൊലീസ് പിടിയിലാകും മുമ്പ് പ്രതി ജോളി മുസ്ലിംലീഗ് ശാഖാ പ്രസിഡന്റ് ഇമ്പിച്ചി മൊയ്തീനെ വിളിച്ചതായി ഫോണ്‍ രേഖകളില്‍ വ്യക്തമായിട്ടുണ്ട്. സഹായം തേടിയാണ് വിളിച്ചതെന്ന് മൊയ്തീന്‍ പൊലീസിന് മൊഴി നല്‍കി. പിടിയിലാകുമെന്നറിഞ്ഞ ജോളി, ലീഗ് നേതാവിനെ നിരന്തരം വിളിക്കുകയും നേരിട്ടു കാണുകയും ചെയ്തിരുന്നു. അഭിഭാഷകനെ ഏര്‍പ്പാടാക്കി നല്‍കണമെന്നായിരുന്നു ആവശ്യം. അഭിഭാഷകനെ ഏര്‍പ്പാടാക്കിയെങ്കിലും മറ്റൊരാളെ കണ്ടുപിടിച്ചതായി ജോളി പറഞ്ഞുവെന്നാണ് ഇമ്പിച്ചി മൊയ്തീന്റെ മൊഴി. ജോളിയില്‍ നിന്ന് അമ്പതിനായിരം രൂപ വാങ്ങിയിരുന്നു. ജോളി കൈക്കലാക്കിയ കുടുംബ സ്വത്തിന്റെ നികുതി അടയ്ക്കാന്‍ ശ്രമിച്ചതായും എന്നാല്‍ അതിനല്ല പണം വാങ്ങിയതെന്നും മൊഴിയിലുണ്ട്.

പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പത്തില്‍നിന്ന് 35 ആക്കി. മേല്‍നോട്ടച്ചുമതല ഉത്തരമേഖല ഐജി അശോക് യാദവിനായിരിക്കും. സാങ്കേതികസഹായം നല്‍കുന്നതിന് ഐസിടി വിഭാഗം സൂപ്രണ്ട് ഡോ. ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം ഉണ്ടാകും.

കൈകഴുകി ജോണ്‍സണും
ജോളിയുടെ അടുത്ത സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സനെ ചോദ്യം ചെയ്തു. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഉച്ചയ്ക്ക് 12.15 ഓടയാണ് ഇയാളെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടത്തായിയില്‍ നിന്നും പൊലീസ് വാഹനത്തില്‍ കൊണ്ട് വന്നത്. വൈകിട്ട് 6.30 വരെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.

വിശദമായ ചോദ്യം ചെയ്യലിനായ് വീണ്ടും വിളിച്ചു വരുത്തുമെന്നാണ് സൂചന. ജോളി ജോണ്‍സനുമായി സാമ്പത്തിക ഇടപാട് നടത്തുകയും നിരവധി തവണ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ജോണ്‍സന്‍ ജോളിയുമായി ദീര്‍ഘനേരം സംസാരിച്ചതിന്റെ അടിസ്ഥാനം എന്തായിരിക്കുമെന്നതിലേക്കാണ് അന്വേഷണം നടക്കുക. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെ ജി സൈമണിന്റ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചാ വിഷയം
ജോളി നടത്തിയ കൊടുംക്രൂരതകളെ കുറിച്ച് പാക്കിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ 'ദ് ഡോണ്‍' ആണ് റിപ്പോര്‍ട്ട് ചെയ്തത്. പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഉറുദു ഭാഷയിലാണ് കേരളത്തിലെ സീരിയല്‍ കില്ലറായ ജോളിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍. പൊലീസ് അന്വേഷണത്തില്‍ ഇതുവരെ പുറത്തുവന്ന കാര്യങ്ങള്‍ വാര്‍ത്തയിലുണ്ട്.

ഇത്രകാലം സംഭവം പുറത്തറിയാതിരുന്നതിലെ അമ്പരപ്പും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, കൊലപാതക പരമ്പരയില്‍ മന്ത്രവാദിക്കും പങ്കുണ്ടെന്ന സൂചനകള്‍ പുറത്തുവന്നു. റോയിയുടെ വസ്ത്രത്തിന്റെ കീശയില്‍നിന്ന് മന്ത്രവാദിയുടെ കാര്‍ഡ് കിട്ടിയതോടെയാണ് അന്വേഷണം ഈ വഴിക്കു പുരോഗമിക്കുന്നത്. മന്ത്രവാദി നല്‍കിയ പൊടി സിലിക്കു കൊടുത്തിരുന്നുവെന്നു ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് സമാനമായി അന്താരാഷ്ട്ര മാധ്യമങ്ങളും ഈ കേസ് ചര്‍ച്ച ചെയ്യുന്നുണ്ട്.

യുഎസിലെ ന്യൂസ് വീക്ക്, ബ്രിട്ടനിലെ ഗാര്‍ഡിയന്‍, യുഎഇയില്‍ ഗള്‍ഫ് ന്യൂസ്, ഖലീജ് ടൈംസ് തുടങ്ങിയവയിലെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോര്‍ട്ട് വന്നു. ജോളി ജയിലിലെ വിവരങ്ങള്‍ വച്ചുള്ള തുടര്‍വാര്‍ത്തകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category