1 GBP = 91.00 INR                       

BREAKING NEWS

ജനം ടി വി മുന്‍ സിഎഒ മേജര്‍ ഡോ. ലാല്‍ കൃഷ്ണ അന്തരിച്ചു; അന്ത്യം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഉണ്ടായ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കവേ; സൈനിക സേവനത്തിന് ശേഷം മാധ്യമ മേധാവിയായും കുമ്മനം ബിജെപി അധ്യക്ഷനായിരിക്കവേ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച വ്യക്തിത്വത്തിന്റെ വിയോഗം പരിവാര്‍ പ്രസ്ഥാനത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടം

Britishmalayali
kz´wteJI³

ഇടുക്കി: ജനം ടി വിയുടെ മുന്‍ സിഎഒയായ റിട്ടയേര്‍ഡ് മേജര്‍ ഡോ.ലാല്‍ കൃഷ്ണ അന്തരിച്ചു. ആര്‍എസ്എസ് ഇടുക്കി വിഭാഗ് പ്രചാര്‍ പ്രമുഖായിരുന്നു അദ്ദേഹം. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ മാരകമായ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് 4 ന് കുമാരമംഗലത്തെ വീട്ടുവളപ്പില്‍ നടക്കും.

അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കോഡിനേറ്റര്‍, കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു മേജര്‍ ലാല്‍ കൃഷ്ണ. തൊടുപഴ സരസ്വതി സ് കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. സൈനിക സേവനത്തിന് ശേഷം അദ്ദേഹം സജീവമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു ലാല്‍ കൃഷ്ണ.

അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം സംഘാടകന്‍, ആചാര സംരക്ഷണ പോരാളി, സന്നദ്ധ സേവകന്‍ തുടങ്ങി സംഘം ഏല്‍പ്പിച്ച എല്ലാ ദൗത്യങ്ങളും പരിഭവമില്ലാതെ ചെയ്ത് തീര്‍ത്ത മാതൃകാ സ്വയം സേവകനായണ് അദ്ദേഹത്തെ പരിവാര്‍ പ്രവര്‍ത്തകര്‍ കണക്കാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category