1 GBP = 90.00 INR                       

BREAKING NEWS

റോഡ് നന്നാക്കാന്‍ ഒരു താല്‍പ്പര്യവും കാട്ടിയില്ല; കലിപൂണ്ട നാട്ടുകാര്‍ മേയറെ വണ്ടിക്കു പിന്നില്‍ കെട്ടിവലിച്ചു കൊണ്ടു വേഗതയില്‍ ഓടിച്ചുപോയി; ആര്‍പ്പു വിളികളുമായി ജനക്കൂട്ടം; കോടികള്‍ അടിച്ചു മാറ്റുന്ന നേതാക്കള്‍ ഉള്ള നമ്മുടെ നാട്ടുകാര്‍ മെക്സിക്കോയിലെ ഈ കാഴ്ച കാണട്ടെ

Britishmalayali
kz´wteJI³

വെറും വാഗ്ദാനങ്ങള്‍ മാത്രം നല്‍കി ജനങ്ങളെ മണ്ടന്മാരാക്കുന്ന ജനപ്രതിനിധികള്‍ മെക്സിക്കോയിലെ ഈ കാഴ്ചയൊന്നു കാണണം. ഉത്തരവാദിത്തം നിറവേറ്റാതെ വാഗ്ദനങ്ങളില്‍ മാത്രം ഒതുക്കിയ മേയറെ ജനക്കൂട്ടം കൈകാര്യം ചെയ്തു. ചിയാപാസ് സംസ്ഥാനത്തെ ലാസ് മാര്‍ഗരിറ്റാസ് മേയറായിരുന്ന ജോര്‍ജ്ജ് ലൂയിസ് എസ്‌കാന്‍ഡണ്‍ ഹെര്‍ണാണ്ടസിനെയാണ് ഒരു കൂട്ടം ആളുകള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് പിടിച്ചിറക്കി ട്രെക്കില്‍ കെട്ടി തെരുവിലൂടെ വലിച്ചിഴച്ചത്.

നാളുകളായി പൊളിഞ്ഞു കിടക്കുന്ന റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇത് ചെയ്യാതെ ഒഴിവാക്കിയതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. മേയറുടെ ഓഫീസില്‍ അതിക്രമിച്ച് കയറി സമൂഹത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചൊവ്വാഴ്ച നാട്ടുകാര്‍ ആക്രമണം നടത്തിയത്.

ഓഫീസില്‍ നിന്ന് പിടിച്ചിറക്കിയ മേയറെ പിക്ക് അപ്പ് ട്രക്കില്‍ ബന്ധിക്കുകയും ചെയ്തു. റോഡിലൂടെ വലിച്ചിഴയ്ക്കുകയുമായിരുന്നു. 17സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചെറിയ തോതിലുള്ള അടിപിടിയും വീഡിയോയില്‍ കാണാം മേയര്‍ക്ക് ചെറിയ തോതിലുള്ള പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് 8 മണിക്കൂറിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category