1 GBP = 91.00 INR                       

BREAKING NEWS

ലോകത്തെ 90ശതമാനം രാജ്യങ്ങളെയും സാമ്പത്തിക മാന്ദ്യം ബാധിക്കും; ഏറ്റവും വലിയ തിരിച്ചടി ഇന്ത്യയ്ക്കും ബ്രസീലിനും; ശക്തമായ മുന്നറിയിപ്പുകളുമായി അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികള്‍

Britishmalayali
kz´wteJI³

വാഷിങ്ടന്‍: ദശാബ്ദത്തിലെ ഏറ്റവുംകുറഞ്ഞ വളര്‍ച്ചനിരക്കാണ് ഈവര്‍ഷം വിവിധ രാജ്യങ്ങള്‍ക്കുണ്ടാവുക. അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെയും ബ്രസീലിനെയും ആയിരിക്കുമെന്നാണ് അന്താരാഷ്ട്ര ധകാര്യ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയും ബ്രസീലും ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യം ഏറെ പ്രകടമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ വ്യക്തമാക്കി.


ലോക സമ്പദ്വ്യവസ്ഥ ആനുപാതികമായി താഴോട്ടു പോവുകയാണെന്നും ഐ.എം.എഫിന്റെ മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. വാഷിങ്ടണില്‍ അടുത്തയാഴ്ച തുടങ്ങുന്ന ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും വാര്‍ഷിക യോഗത്തിനുമുന്നോടിയായി സംസാരിക്കുകയായിരുന്നു അവര്‍.ആഗോള തലത്തില്‍ വ്യാപാര വളര്‍ച്ച നിശ്ചലാവസ്ഥയിലാണ്. ലോകത്തിന്റെ 90 ശതമാനവും സാമ്പത്തിക മാന്ദ്യത്തിലെന്നാണ് വിലയിരുത്തലെന്നും ക്രിസ്റ്റലീന വ്യക്തമാക്കി.

യു.എസിലും ജര്‍മനിയിലും തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. യു.എസ്, ജപ്പാന്‍, യൂറോപ്പ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സാമ്പത്തിക ക്രയവിക്രയങ്ങളടക്കം കുറയുകയുംചെയ്തു. ലോകരാഷ്ട്രങ്ങള്‍ സാമ്പത്തികസ്ഥിരത ഉറപ്പാക്കുന്ന ധനനയങ്ങള്‍ ബുദ്ധിപരമായി തിരഞ്ഞെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഐഎംഎഫ് മേധാവിയായി കഴിഞ്ഞയാഴ്ച സ്ഥാനമേറ്റ ക്രിസ്റ്റലീന, ഐഎംഎഫ് വാര്‍ഷിക യോഗത്തിനു മുന്നോടിയായി നടത്തിയ പ്രഭാഷണത്തിലാണ് ആഗോള സാമ്പത്തിക വളര്‍ച്ചയിലെ പ്രതിസന്ധി വിശദീകരിച്ചത്.

യു.എസ്.-ചൈന വ്യാപാരയുദ്ധമാണ് ആഗോളമാന്ദ്യത്തിന് പ്രധാന കാരണമായി പറയുന്നത്. ഇതുമാത്രമല്ല കാരണം. പക്ഷേ, വ്യാപാരയുദ്ധം എല്ലാവര്‍ക്കും നഷ്ടംമാത്രമേ ഉണ്ടാക്കൂ. ആഗോള സമ്പദ്വ്യവസ്ഥയില്‍ അതുണ്ടാക്കുക 70,000 കോടി ഡോളറിന്റെ നഷ്ടമാണ്. ആഗോള ജി.ഡി.പിയുടെ 0.8 ശതമാനം വരുമിത്. പ്രത്യാഘാതം ഏറെനാള്‍ നീണ്ടുനില്‍ക്കുകയുംചെയ്യും. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ വളര്‍ന്നുവരുന്ന വിപണികളെയും ഇത് കാര്യമായിബാധിക്കും. ചൈനയിലും വളര്‍ച്ചനിരക്ക് കുറയുകയാണ്.

സബ്സിഡികളുടെ നിയന്ത്രണം, ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥകള്‍ കര്‍ശനമാക്കല്‍, സേവന, ഇ കൊമേഴ്സ് മേഖലകളുടെ പൂര്‍ണശേഷി സാധ്യമാക്കുന്ന ആധുനിക ആഗോള വ്യാപാര സംവിധാനം, കേന്ദ്ര ബാങ്കുകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം, ഉചിതമായ രീതിയില്‍ പലിശ നിരക്കുകള്‍ കുറയ്ക്കല്‍ തുടങ്ങിയവയാണ് പരിഹാര നടപടികളായി ക്രിസ്റ്റലീന മുന്നോട്ടുവച്ചത്. എന്നാല്‍, കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ വായ്പയെടുക്കുന്ന കോര്‍പറേറ്റുകള്‍, മുതല്‍മുടക്കിനു പകരം ലയനങ്ങളിലും കമ്പനികള്‍ വാങ്ങുന്നതിലും താല്‍പര്യപ്പെടുന്നത് പ്രശ്നമാകാമെന്നും മുന്നറിയിപ്പു നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category