1 GBP = 92.30 INR                       

BREAKING NEWS

ഷാജുവിന്റെ മൊബൈലിലേക്ക് ഹിന്ദിയിലും ഇംഗ്ലീഷിലും എന്‍ ഐടി വിദ്യാര്‍ത്ഥികളാണെന്ന് പറഞ്ഞ് സുഹൃത്തുക്കളെകൊണ്ട് വിളിപ്പിച്ചു; ഉത്തരക്കടലാസിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി പരീക്ഷ പേപ്പര്‍ നോക്കിയും വിശ്വാസ്യത പിടിച്ചു പറ്റി; രാവിലെ നാട്ടില്‍ നിന്ന് ബസ് കയറി ഇറങ്ങുന്നതും എന്‍ഐടിക്ക് മുന്നില്‍; രാഗം ഫെസ്റ്റിവല്‍ അടക്കമുള്ള കലാമല്‍സരങ്ങളിലും ഓള്‍ ഇന്‍ ഓള്‍; കാന്റീനിലും കാമ്പസിലും സ്ഥിരം സാന്നിധ്യം; 'അസിസ്റ്റന്റ് പ്രൊഫസര്‍' ജോളി വര്‍ഷങ്ങളോളം സ്വന്തം ഭര്‍ത്താവിനെ അടക്കം പറ്റിച്ചത് തന്ത്രങ്ങളിലൂടെ

Britishmalayali
എം മനോജ് കുമാര്‍

കോഴിക്കോട്: കൂടത്തായിയിലെ സീരിയല്‍ കില്ലര്‍ ജോളിയുടെ ചെയ്തികളില്‍ കൂടത്തായി -എന്‍ഐടി ഭാഗത്ത് പരിഭ്രാന്തി പടരുന്നു. ജോളിയുമായി ബന്ധമുള്ള വീടുകളിലെ കുഴഞ്ഞു മരണങ്ങള്‍ക്ക് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഒട്ടനവധി മരണങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ കൂടത്തായി ഭാഗത്ത് നടന്നിട്ടുണ്ട്. ഇതിലുള്ള ജോളി ബന്ധം അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പറഞ്ഞു പറഞ്ഞു പല മരണങ്ങളും ജോളിയുടെ പേരില്‍ ആരോപിക്കപ്പെടുന്ന അവസ്ഥയും വന്നിട്ടുണ്ട്.

അതേ സമയം ജോളിയുടെ വിദഗധമായ നീക്കങ്ങള്‍ കാരണമാണ് കോഴിക്കോട് എന്‍ഐടിയിലെ ലക്ചറര്‍ എന്ന കളവ് പൊളിയാതിരുന്നത് എന്നും ഇപ്പോള്‍ വ്യക്തമാകുന്നു. എന്‍ഐടിയില്‍ ഗസ്റ്റ് ലക്ചറര്‍ എന്നാണ് ആദ്യം ജോളി പറഞ്ഞത്. മിക്ക കോളേജുകളിലും ഗസ്റ്റ് ലക്ചര്‍ പദവിയുണ്ട്. കോളെജുകളില്‍ ഗസ്റ്റ് ലക്ചര്‍മാര്‍ ക്ലാസ് എടുക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ഇത് ആരും ചികഞ്ഞു നോക്കാന്‍ നിന്നതുമില്ല. പിന്നീട് അത് അസിസ്റ്റന്റ് പ്രൊഫസര്‍ എന്നും ഇവര്‍ പലരെയും പരിചയപ്പെടുത്തി. പക്ഷെ ഇതിനും അപ്പുറത്ത് നിന്നും കരുനീക്കങ്ങള്‍ നടത്തിയ ജോളി ഈ കാര്യത്തില്‍ ആര്‍ക്കും പിടികൊടുത്തതുമില്ല. അതിസമര്‍ത്ഥമായാണ് എന്‍ഐടി പ്രശ്‌നത്തില്‍ ജോളി നീങ്ങിയതും.

രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ മൊബൈല്‍ ഫോണിലേക്ക് ചിലര്‍ വിളിക്കും. അത് ചിലപ്പോള്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാകും. ടീച്ചറുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. അതിനാല്‍ ഒന്ന് നല്‍കണം. ഈ രീതിയിലാണ് ഷാജുവിനു ഫോണ്‍ വരുക. സ്റ്റുഡന്‍സിന്റെ പല സംശയങ്ങളും 'ടീച്ചര്‍' അവിടെ വെച്ച് തീര്‍ക്കുന്നതും കാണാം. ഇങ്ങനെയാണ് അവര്‍ ബന്ധുക്കളുടെ പോലും വിശ്വാസ്വത പിടിച്ചുപറ്റിയത്്. ചിലപ്പോള്‍ ചില വീടുകളില്‍ പോകുമ്പോള്‍ ഉത്തരക്കടലാസുകളും ആയിട്ടാണ് ജോളി പോകുക. വീട്ടില്‍ സമയമില്ല. ഉത്തരക്കടലാസ് നോക്കണം. ബന്ധു വീടുകളില്‍ നിന്ന് വ്യാജ ഉത്തരക്കടലാസ് നോക്കി നോക്കി ജോളി ഉറപ്പിച്ചതും എന്‍ഐടിയിലെ ഈ ലക്ചറര്‍ പദവി എന്നപേരായിരുന്നു. ഇപ്പോള്‍ രണ്ടായിരം മുതലുള്ള രേഖകള്‍ പരതിയശേഷം ജോളി ഒരിക്കലും എന്‍ഐടിയില്‍ ജോലി ചെയ്തില്ലാ എന്ന കാര്യം എന്‍ഐടി അധികൃതര്‍ വീണ്ടും ഉറപ്പിക്കുകയാണ്.

അതേസമയം ജോളിക്ക് എന്‍ഐടിയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. എന്‍ഐടിയിലെ പല ഉദ്യോഗസ്ഥരുമായും ഇവര്‍ക്ക് അടുത്ത ബദ്ധമുണ്ട്. എന്‍ഐടി ലേഡീസ് ഹോസ്റ്റലില്‍ വര്‍ഷങ്ങളായി ഒരു ബ്യൂട്ടി പാര്‍ലറില്‍ ഇവരെ കാണാം. കുട്ടികള്‍ക്ക് പുറത്ത് പോകാതിരിക്കാന്‍ ബ്യൂട്ടി പാര്‍ലര്‍ ,ടെയിലറിങ് യൂണിറ്റ്, തുണി അലക്കാനുള്ള സംവിധാനം തുടങ്ങിയവ ഹോസ്റ്റലിനകത്ത് അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ജോളി ക്യാമ്പസിനകത്ത് എത്തുന്നത്. പെണ്‍കുട്ടികളുമായി ഇവര്‍ക്ക് അദ്ധ്യാപകരെ പോലെ അടുത്ത ബന്ധമാണുള്ളത്.

സെക്യൂരിറ്റിക്കാര്‍ പോലും ധരിച്ചിരുന്നത് ഇവര്‍ ഇവിടുത്തെ ജീവനക്കാരിയാണെന്നാണ്. രാഗം, തത്വ തുടങ്ങിയ വലിയ പരിപാടികള്‍ നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മെയ്ക്കപ്പിടാന്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ആളാണ് ജോളി. കാമ്പസിലും കാന്റീനിലും അവര്‍ സ്ഥിര സാന്നിധ്യമാണ്. ഇവര്‍ കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാവരും അറിയാത്ത പോലെ നടിക്കുകയാണ്. ഭര്‍ത്താവ് ഷാജു ഇവരെ വാഹനത്തില്‍ എന്‍ഐ ടി ഗേറ്റിനടുത്ത് ഇറക്കി വിടാറുണ്ടായിരുന്നെന്നും ചിലര്‍ പറയുന്നുണ്ട്. സെക്യൂരിറ്റിക്കാര്‍ ഇവരെ അകത്തേക്ക് കടത്തി വിടുകയും ചെയ്യും. ഇതിനുപുറമെ സമീപ പ്രദേശമായ വലിയപൊയിലിലെ ഒരു ബ്യൂട്ടി പാര്‍ലറിലും ഇവര്‍ ജോലിചെയ്തിരുന്നു. എന്തായാലും ഇവര്‍ ഇറങ്ങുക എന്‍ഐടിയില്‍ തന്നെയാണ്.

ഭര്‍ത്താവ് റോയി കൊല്ലപ്പെട്ടപ്പോള്‍ എന്‍ ഐടി യിലെ ആരും വന്നിരുന്നില്ല. കാരണമന്വേഷിച്ചവരോട് ഇപ്പാള്‍ അവിടെയല്ല എന്നായിരുന്നു ഇവരുടെ മറുപടി. രണ്ട് പേര്‍ക്കുള്ള സയനൈഡ് മാത്രമാണ് ഇവര്‍ക്ക് ജൂവലറി ജീവനക്കാരന്‍ നല്‍കിയിട്ടുള്ളു. ബാക്കി എന്‍ഐടിയില്‍ നിന്ന് ഉദ്യോഗസ്ഥരറിയാനെ സംഘടിപ്പിച്ചതാണോ എന്ന സംശയവും ഇപ്പോള്‍ ഉയരുന്നുണ്ട്. ഇതോടെ എന്‍ഐടിയിലെ ആരുമായാണ് ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നത്, ഇവരുടെ സഹായങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോ? ഇവ അന്വേഷണത്തിലെ വ്യക്തമാകൂ . മൂന്നാഴ്ച മുമ്പാണ് പൊലീസ് അന്വേഷണവുമായി എന്‍ഐടിയില്‍ എത്തിയത്. അപ്പോഴാണ് പ്രശ്‌നം ജീവനക്കാര്‍ അറിയുന്നത്. 11 പേര്‍ പൊലീസ് നിരീക്ഷണത്തിലാണ്. കുന്നമംഗലത്തെ ഒരു അഭിഭാഷകനും നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന.പക്ഷേ എന്‍ഐടിയുടെ ലാബില്‍ സയനൈഡ് ഒന്നും ഇല്ല എന്നാണ് ജീവനക്കാര്‍ പറയുന്നത്.

മറ്റു പെണ്‍കുട്ടികളെ കൊല്ലാന്‍ ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ജോളി ശ്രമം നടത്തിയതായി പൊലീസ് ഉറപ്പിക്കുന്നുണ്ട്. ജോളി ഈ കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്.കട്ടപ്പനയുള്ള ഒരു ജ്യോത്സ്യനെ ജോളി വശത്താക്കിയിട്ടുണ്ട്. ഈ ജോളി പറഞ്ഞ ജ്യോത്സ്യന്‍ അത് തന്നെ ആണോ എന്ന കാര്യം പൊലീസിന് ഒന്നുകൂടി സ്ഥിരികരിക്കാനുണ്ട്. വീട്ടില്‍ ഇനിയും മരണം നടക്കും എന്ന് ജ്യോത്സ്യന്‍ പറഞ്ഞതായി ജോളി ബന്ധുക്കളോട് പറഞ്ഞിരുന്നു. കോഴിക്കോട് റൂറല്‍ പൊലീസ് സുപ്രണ്ട് സൈമണ്‍ ഈ കാര്യം മറുനാടനോട് സ്ഥിരീകരിച്ചിട്ടുണ്ട്. ജ്യോത്സ്യനോ പൊലീസ് അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തില്‍ പക്ഷെ എസ്പി പ്രതികരിച്ചിട്ടില്ല. അങ്ങിനെയുള്ള ഒരു ജ്യോത്സ്യന്‍ ഉണ്ട് എന്നാണ് എസ്പി ഉറപ്പിച്ചു പറഞ്ഞത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസ് മരിച്ചപ്പോള്‍ ജ്യോത്സ്യന്റെ വിലാസവും ഒരു പൊടിയും റോയിയുടെ പോക്കറ്റില്‍ നിന്നും ലഭിച്ചിരുന്നു. ഇത് തെളിവായി പൊലീസ് എടുത്തിരുന്നെങ്കിലും ജോളി ആവശ്യപ്പെട്ടത് പ്രകാരം അത് പൊലീസ് തിരികെ നല്‍കി എന്നാണ് അറിയാന്‍ കഴിഞ്ഞത്.

അതേസമയം മലയോര ഗ്രമാമായ കൂടത്തായിയില്‍ ജോളി ഒരു അസ്വസ്ഥതയായി നിറഞ്ഞു നില്‍ക്കുകയാണ്. തങ്ങളുടെ ഗ്രാമത്തിന്റെ പേര് ജോളി കാരണം ഗ്രാമത്തിന്റെ പേര് നഷ്ടമായി എന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ കുഞ്ഞമത് മറുനാടനോട് പ്രതികരിച്ചത്. നല്ല ഗ്രാമവും നല്ല ആളുകളുമാണ് ഇവിടെയുള്ളത്. ജോളി ഞങ്ങളുടെ നാട്ടുകാരിയുമല്ല. ഇവിടെ വിവാഹം കഴിഞ്ഞു വന്നതാണ്. മരണങ്ങളില്‍ ഞങ്ങള്‍ക്ക് സംശയം വന്നിരുന്നു. തുടര്‍ച്ചയായ മരണങ്ങള്‍ എന്തുകൊണ്ട് ഇവിടെ സംഭവിക്കുന്നു എന്ന കാര്യത്തിലും ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. പക്ഷെ ടോം തോമസിന്റെ കുടുംബം ജോളി കൂടി ഉള്‍പ്പെട്ട കുടുംബം വളരെ നല്ല കുടുംബമായിരുന്നു. ഗ്രാമത്തിലെ ആളുകള്‍ക്ക്, വളരെയധികം സഹായം ടോം തോമസ് നല്‍കിയിട്ടുണ്ട്. പൊതുകാര്യ പ്രിയന്‍ ആയിരുന്നു.

ഞങ്ങള്‍ക്ക് എല്ലാം വേണ്ടപ്പെട്ടയാള്‍. ഞങ്ങളുമായി ഉറ്റ സൗഹൃദം ടോം തോമസ് വച്ചുപുലര്‍ത്തിയിരുന്നു. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനു വന്ന ദുരന്തത്തില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. സ്വത്ത് സ്വത്ത് എന്നൊക്കെ പറയുമ്പോള്‍ അത്ര വലിയ സ്വത്ത് ടോമിന് ഉള്ളതായി ഞങ്ങള്‍ക്ക് അറിയില്ല. മുപ്പത് സെന്റോളം വസ്തുവുണ്ട്. അതില്‍ വലിയ വീടും. സ്വത്തിനു വേണ്ടി തന്നെയാണോ ഈ കൊലപാതകങ്ങള്‍ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് തന്നെ സംശയമുണ്ട്. എന്തായാലും കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വെളിയില്‍ വരാനുണ്ട്. ജോളിയെ അറിയാമെങ്കിലും അവര്‍ ഇത്ര വലിയ കുഴപ്പക്കാരി എന്നൊരു സൂചനയും ലഭിച്ചിരുന്നില്ല. എല്ലാം ഇനി തെളിഞ്ഞുവരട്ടെ-കുഞ്ഞമ്മത് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category