1 GBP = 92.70 INR                       

BREAKING NEWS

ഭക്ഷണം ഉണ്ടാക്കുമ്പോള്‍ ഓടിയെത്തിയ ജോളി വിളമ്പുന്നതിന് മുമ്പ് സ്ഥലം കാലിയാ ക്കി; കുടുംബാംഗങ്ങള്‍ ഒന്നിച്ച് കഴിച്ചപ്പോള്‍ ഛര്‍ദിച്ചത് രണ്ട് പേര്‍; ആശുപത്രിയില്‍ എത്തിയപ്പോള്‍ തിരിച്ചറിഞ്ഞത് രക്തത്തിലെ വിഷത്തിന്റെ അംശം; ആഹാര പരിശോധന ഒഴിവാക്കിയത് പൊലീസ് എഫ് ഐ ആര്‍ വേണമെന്ന സങ്കീര്‍ണ്ണത കാരണം; പൊന്നാമറ്റം കുടുംബത്തില്‍ നിന്ന് ഉയരുന്നത് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങള്‍; ഏലസ് നല്‍കിയ മന്ത്രവാദി മുങ്ങിയതും ദുരൂഹം; കൂടത്തായി മരണങ്ങളില്‍ ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളിലും അന്വേഷണം

Britishmalayali
kz´wteJI³

കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ ആളുകളെ കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചിരുന്നോ മരിച്ച റോയിയുടെ ഉറ്റബന്ധുവിന്റെ വീട്ടിലെ 5 പേര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചപ്പോള്‍ 2 പേര്‍ ഛര്‍ദിക്കുകയും ഇവരുടെ രക്തപരിശോധനയില്‍ വിഷാംശം കണ്ടെത്തുകയും ചെയ്തെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷമാണു സംഭവം. ഭക്ഷണമുണ്ടാക്കുന്ന സമയം ജോളി ഈ വീട്ടിലെത്തിയിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് കാരണം.

വീട്ടിലെത്തിയ ജോളി ഭക്ഷണം വിളമ്പും മുന്‍പേ മടങ്ങി. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചുതുടങ്ങിയ ഉടന്‍ രണ്ടു പേര്‍ ഛര്‍ദിച്ചു. ഇതോടെ മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുന്നതു നിര്‍ത്തിയ ചര്‍ദ്ദിച്ചവരെ ആശുപത്രിയിലെത്തിച്ചു. രക്തത്തില്‍ വിഷാംശം ഉണ്ടെന്നായിരുന്നു പരിശോധനാ റിപ്പോര്‍ട്ട്. ഭക്ഷണം പരിശോധിക്കാന്‍ തീരുമാനിച്ചെങ്കിലും അതിനു പൊലീസ് കേസെടുത്തതിന്റെ എഫ്ഐആര്‍ ആവശ്യമാണെന്നായിരുന്നു ലഭിച്ച ഉപദേശം. ഇതോടെ വേണ്ടെന്ന് വച്ചു. അന്നു ജോളിയെ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ കൊലപാതക പരമ്പരയിലെ വാര്‍ത്തകളെത്തിയതോടെ സംശയം തുടങ്ങി. ബന്ധുക്കളുമായി സ്വത്തുതര്‍ക്കം ഉണ്ടായിരുന്നെന്നും ഇതാണു സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായും ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

അതിനിടെ കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധമുള്ളവരെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലര്‍ ചോദ്യം ചെയ്യുന്നതായും അഭിമുഖമെടുക്കുന്നതായും പൊലീസ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെ.ജി.സൈമണ്‍ അറിയിച്ചു. കേസന്വേഷണത്തെ ബാധിക്കുന്ന ഇത്തരം സംഭവങ്ങള്‍ പൊലീസിനെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ജോളി ജോസഫ് പെണ്‍കുട്ടികളെ വധിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും അന്വേഷിക്കം. 6 കൊലപാതകങ്ങളുടെ അന്വേഷണത്തിനാണു പ്രഥമ പരിഗണന. മറ്റ് അന്വേഷണങ്ങള്‍ സമാന്തരമായി നടക്കും.രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ മകള്‍ ആല്‍ഫൈനു പുറമേ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി രഞ്ജിയുടെ മകള്‍, റവന്യു ഉദ്യോഗസ്ഥ ജയശ്രീയുടെ മകള്‍, റോയിയുടെ ബന്ധു മാര്‍ട്ടിന്റെ മകള്‍ എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് പിന്നീട് ആരോപണമെത്തിയത്.

ഇവരുടെ ബന്ധുക്കളുടെ വിശദ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മരണങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണു മറ്റു 2 കുട്ടികളുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു പൊലീസിനെ സമീപിച്ചത്. ഇതിലൊരു പെണ്‍കുട്ടി വിദേശത്താണ്. കൂടത്തായി കൊലപാതക പരമ്പരയിലെ ഓരോ മരണവും ഓരോ സംഘം അന്വേഷിക്കാനാണ് തീരുമാനം. അന്വേഷണ സംഘങ്ങളില്‍ ആരൊക്കെ ഉണ്ടാവണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതും സംഘത്തിന്റെ മൊത്തം ചുമതലയും റൂറല്‍ എസ് പി കെ ജി സൈമണിനായിരിക്കും. അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് നേരത്തെ ഡി ജി പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. പുതിയ അന്വേഷണ സംഘം രൂപീകരിക്കുന്നതോടെ ഓരോ സംഘത്തിനും ഓരോ തലവനുണ്ടാവും.

സൈബര്‍ ക്രൈം, ഫോറന്‍സിക് പരിശോധന, എഫ് ഐ ആര്‍ തയ്യാറാക്കുന്നതില്‍ വിദഗ്ദ്ധര്‍, അന്വേഷണ വിദഗ്ദ്ധര്‍ എന്നിവരായിരിക്കും സംഘത്തിലുണ്ടായിരിക്കുക. കോഴിക്കോട് ജില്ലയിലെ ഏറ്റവും സമര്‍ത്ഥരും കുറ്റാന്വേഷണത്തില്‍ മികവ് പുലര്‍ത്തുന്നവരുമായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനാണ് തീരുമാനം. റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ടാണിപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് മറ്റുള്ളവരുടേതും കൊലപാതകമാണെന്ന നിഗമനത്തില്‍ ക്രൈം ബ്രാഞ്ച് എത്തിച്ചേര്‍ന്നത്. ഒരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളാണ് കേസുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓരോ കൊലപാതകവും പ്രത്യേകം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും ചുമതല നല്‍കും. ഡി വൈ എസ് പി ഹരിദാസന്‍ മേല്‍നോട്ടം നല്‍കും.

ജോളി നിരന്തരം കോയമ്പത്തൂരിലേക്ക് യാത്ര നടത്തിയതും പരിശോധിക്കുന്നുണ്ട്. അറസ്റ്റിലാകുന്നതിന് തൊട്ട് മുമ്പത്തെ ആഴ്ചയും ഇവര്‍ കോയമ്പത്തൂരില്‍ പോയതായാണ് അറിയുന്നത്. പി എച്ച് ഡി ചെയ്യാന്‍വേണ്ടിയെന്ന വ്യാജേനയായിരുന്നു ഇവരുടെ യാത്രകള്‍. കോയമ്പത്തൂരില്‍ ജോളി ആരെയൊക്കെ ബന്ധപ്പെട്ടുവെന്ന് അന്വേഷണസംഘം പരിശോധിക്കും. അതിനിടെ ജോളിയുടെ മൂന്ന് ഫോണുകള്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോണ്‍ ജോളിയുടെ ബന്ധുക്കളുടെ കൈവശം ഉണ്ടാകാന്‍ സാധ്യതയുള്ളതായി രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞു. ജോളി മൂന്ന് ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഇത് എവിടെയെന്ന് കണ്ടെത്തുക അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ്. ഫോണിനായി കഴിഞ്ഞ ദിവസം ഷാജുവിന്റെ വീട്ടീല്‍ അന്വേഷണ സംഘം എത്തിയിരുന്നു. ഈ ഫോണുകള്‍ ജോളിയുടെ ബന്ധുക്കളുടെ കൈവശം ഉണ്ടാകാമെന്ന സൂചനയാണ് ഷാജു നല്‍കുന്നത്. ജോളി അറസ്റ്റിലാകുന്ന ദിവസം ജോളിയുടെ ബന്ധുക്കളില്‍ ചിലര്‍ പൊന്നാമറ്റത്ത് ഉണ്ടായിരുന്നതാണ് ഇതിന് കാരണം.

സിലിയുടെ മരണത്തിന് ശേഷം ജോളിയും താനുമായുള്ള വിവാഹത്തിന് സിലിയുടെ സഹോദരന്‍ മുന്‍കൈ എടുത്തതായി ഷാജു നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തോട് ഇക്കാര്യം സിലിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ നിഷേധിച്ചു. എന്നാല്‍ സിലിയുടെ കുടുംബത്തിന്റെ നിലപാട് ശരിയല്ലെന്നും സഹോദരന്‍ രണ്ട് തവണയിലധികം ജോളിക്ക് വേണ്ടി ഇടപെട്ടുവെന്നുമാണ് ഷാജുവിന്റെ വാദം. ആഡംബര ജീവിതവും പണത്തോടുള്ള അത്യാര്‍ത്തിയുമാണ് ജോളി ജോസഫിനെ കൊലപാതക പരമ്പരയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. എത്രകിട്ടിയാലും പണം തികയാറില്ലെന്ന പരാതിക്കാരിയാണ് ജോളിയെന്ന് സ്വന്തം വീട്ടികാരും വെളിപ്പെടുത്തിയിരുന്നു. പണത്തിനായി ജോളി ആഭിചാര കര്‍മ്മങ്ങള്‍ നടത്തിയോ എന്നുള്ള സൂചനകളാണ് ഇപ്പോള്‍ അന്വേഷണ സംഘം മുന്നോട്ട് വെയ്ക്കുന്നത്.

ജോളിയുടെ ഭര്‍ത്താവായ കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ കണ്ടെത്തിയ തകിടും അതിലെ പൊടിയുമെല്ലാം ഇത്തരം സംശയങ്ങള്‍ക്ക് ബലമേറ്റുകയാണ്. അതേസമയം ഈ ഏലസ് ജപിച്ച് നല്‍കിയെന്ന് കരുതപ്പെടുന്ന ജ്യോത്സനെ പൊലീസ് സംഘം അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ കട്ടപ്പനയിലെ വീട്ടില്‍ നിന്ന് മുങ്ങിയതായാണ് വിവരം. ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്താന്‍ ജോളി സ്വന്തം നാടായ കട്ടപ്പനയില്‍ നിന്നുള്ള ഒരു മന്ത്രവാദിയുടെ സഹായം തേടിയോ എന്ന സംശയം പൊലീസ് ഉയര്‍ത്തിയിരുന്നു. റോയിയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത തകിടാണ് ഇതിന് കാരണം. റോയ് തോമസ് മരിക്കുമ്പോള്‍ ധരിച്ചിരുന്ന പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും ഒരു തകിടും അതില്‍ കുറച്ച് പൊടിയും കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്ന് ഇത് ശേഖരിച്ചുവിരുന്നെങ്കിലും പിന്നീട് ജോളിയുടെ അപേക്ഷ പ്രകാരം ഇത് വിട്ട് നല്‍കുകയായിരുന്നു. കട്ടപ്പനയിലെ മന്ത്രവാദിനിയാണ് ഈ തകിട് നല്‍കിയതെന്നാണ് വിവരം.ഇത് അനുസരിച്ച് കട്ടപ്പനയിലെ കൃഷ്ണ കുമാര്‍ എന്ന ജ്യോത്സനെ തേടി മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിയെങ്കിലും ഇയാളെ വീട്ടില്‍ കണ്ടെത്താനായില്ല.

കൂടത്തായി മരണങ്ങള്‍ കൊലപാതകമാണെന്ന വാര്‍ത്തകള്‍ വന്ന പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെന്നാണ് ലഭിച്ച വിവരം. അതേസമയം രാവിലെ ഇയാള്‍ കൂടത്തായി വാര്‍ത്തകള്‍ ടിവിയില്‍ കണ്ട് കൊണ്ടിരുന്നതായി കൃഷ്ണകുമാറിന്റെ പിതാവ് പറഞ്ഞു. എന്നാല്‍ പിന്നീട് വീട്ടില്‍ നിന്ന് പോയെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇയാള്‍ക്ക് മൂന്ന് ഫോണുകള്‍ ഉണ്ടെങ്കിലും രണ്ടെണ്ണവും ഓഫാണ്. ഓണായ നമ്പറില്‍ വിളിക്കുമ്പോഴും ആരും ഫോണ്‍ എടുക്കിന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കൃഷ്ണകുമാറിന്റെ രീതികള്‍ തീര്‍ത്തും ദുരൂഹമായിരുന്നുവെന്ന് നാട്ടുകാരും സമ്മതിക്കുന്നു. പലപ്പോഴും ആഭിചാര കര്‍മ്മകള്‍ കൃഷ്ണകുമാര്‍ ചെയ്തിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category